ലോകം സംഘർഷം അവസാനിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്

ദില്ലി: ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതും ലക്ഷ്യം വെച്ചുള്ളതായിരുന്നു കൂടിക്കാഴ്ച. അലാസ്കയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് ട്രംപും പുട്ടിനും തമ്മില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ച കരാറിലേക്കെത്തിയില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന നീക്കമാണ് ഉണ്ടായത്.

ട്രംപിന്‍റെയും പുടിന്‍റെയും ഈ നീക്കത്തെയാണ് ഇന്ത്യ സ്വാഗതം ചെയ്തത്. രണ്ടു നേതാക്കളും സമാധാനത്തിനായി നടത്തുന്ന നീക്കങ്ങൾ പ്രശംസനീയമാണ്. നയതന്ത്ര ശ്രമങ്ങളിലൂടെ വിഷയം പരിഹരിക്കണം. ലോകം സംഘർഷം അവസാനിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.