മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു

കൊച്ചി: എറണാകുളം ചെറായിൽ ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജഡത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം.

YouTube video player