എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്

പാലക്കാട്‌: പാലക്കാട്‌ വാളയാറിൽ കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന 98 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റിച്ചാർഡ് ചെറിയാനാണ് എംഡിഎംഎയുമായി എക്സ്സൈസ് പിടിയിലായത്. ലഹരി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നെന്നാണ് വിവരം. എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്.