ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നതിന് മുന്നോടിയായാണ് വാങ് യീയുടെ സന്ദർശനം
ദില്ലി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ തിങ്കളാഴ്ച ദില്ലിയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതിർത്തി തർക്കം പരിഹരിക്കാനുള്ള സമിതികൾക്കിടയിലെ ചർച്ചയ്ക്കാണ് വാങ് യീ എത്തുന്നത്. അജിത് ഡോവലാകും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചർച്ചയ്ക്ക് നേതൃത്വം നല്കുന്നത്.
വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും വാങ് യീ കാണും. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നതിന് മുന്നോടിയായാണ് വാങ് യീയുടെ സന്ദർശനം. ബുധനാഴ്ച എസ് ജയശങ്കർ റഷ്യയിലേക്ക് തിരിക്കും. റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ജയശങ്കർ ചർച്ച നടത്തും.

