വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര ഡാൽമുഖം സ്വദേശി രാഹുൽ വിജയനാണ് മരിച്ചത്. 26 വയസ്സായിരുന്നു. ക്ഷേത്ര പരിസരം പ്രഷർ ഗൺ ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണു കിടന്ന രാഹുലിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിലെ ജീവനക്കാരനാണ് മരിച്ച രാഹുൽ. 

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News