പുത്രനിർവ്വിശേഷമായ വാത്സല്യം ചൊരിഞ്ഞ അമ്മയെത്തന്നെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്; എ എം ആരിഫ്

By Web TeamFirst Published May 11, 2021, 11:44 AM IST
Highlights

സഖാവ് ഗൗരിയമ്മ വിടവാങ്ങി. സ്വാതന്ത്ര്യാനന്തര കേരളചരിത്രം ഗൗരിയമ്മയുടെ ജീവിത ചരിത്രം കൂടിയാണ്. പോരാട്ടത്തിൻ്റെ ആ ചരിത്ര ജീവിതത്തിനാണ് ഇന്ന് തിരശ്ശീല വീണിരിക്കുന്നത്. 

തിരുവനന്തപുരം: കേരളത്തിന്റെ സമരനായിക കെ ആർ ​ഗൗരിയമ്മക്ക് ആദരാജ്ഞലി അർപ്പിച്ച്  എ എം ആരിഫ്. വ്യക്തിപരമായി ജീവിതത്തിലുടനീളം പുത്രനിർവ്വിശേഷമായ വാത്സല്യം ചൊരിഞ്ഞ അമ്മയെത്തന്നെയാണ് എനിക്ക് നഷ്ടമായിരിക്കുന്നതെന്ന് ആരിഫ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. 

''സഖാവ് ഗൗരിയമ്മ വിടവാങ്ങി. സ്വാതന്ത്ര്യാനന്തര കേരളചരിത്രം ഗൗരിയമ്മയുടെ ജീവിത ചരിത്രം കൂടിയാണ്. പോരാട്ടത്തിൻ്റെ ആ ചരിത്ര ജീവിതത്തിനാണ് ഇന്ന് തിരശ്ശീല വീണിരിക്കുന്നത്. എങ്കിലും അടിസ്ഥാന വർഗ്ഗത്തിൻ്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച സഖാവിൻ്റെ ഓർമ്മകൾക്ക് മരണമില്ല. വ്യക്തിപരമായി ജീവിതത്തിലുടനീളം പുത്രനിർവ്വിശേഷമായ വാത്സല്യം ചൊരിഞ്ഞ അമ്മയെത്തന്നെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. ചിലർ വിടവാങ്ങുന്ന സമയങ്ങളിലാണ് വാക്കുകൾ മരവിച്ചു പോകുന്നത് നാമറിയുന്നത്. പ്രിയസഖാവിന് അന്ത്യാഭിവാദ്യങ്ങൾ. ലാൽസലാം.''

സഖാവ് ഗൗരിയമ്മ വിടവാങ്ങി. സ്വാതന്ത്ര്യാനന്തര കേരളചരിത്രം ഗൗരിയമ്മയുടെ ജീവിത ചരിത്രം കൂടിയാണ്. പോരാട്ടത്തിൻ്റെ ആ...

Posted by AM Ariff on Monday, May 10, 2021

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!