'വൻ പ്രതിഫലം, ടാർജെറ്റില്ല പിരിച്ചുവിടല് ഭീഷണിയില്ല"; ഓൺലൈൻ ഡാറ്റ എൻട്രി ജോലി തട്ടിപ്പുകളെ സൂക്ഷിക്കുക

By Web TeamFirst Published Oct 9, 2019, 7:58 PM IST
Highlights
  • ഡാറ്റാ  എന്‍ട്രികളുടെ പേരില് നടക്കുന്ന തട്ടിപ്പുകള്‍ സൂക്ഷിക്കുക
  • ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി തട്ടിപ്പുകളില്‍ കുടങ്ങി നിരവധി പേര്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ക്ക് പുറമെ ചില തട്ടിപ്പുകളിലും മലയാളികള്‍ ചെന്നുപെടുന്നുവെന്നാണ് കേസുകള്‍ കണക്കിലെടുത്ത് കേരളാ പൊലീസ് പറയുന്നത്. ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലിയുടെ പേരില് നടക്കുന്ന തട്ടിപ്പുകള്‍ സൂക്ഷിക്കണമെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍ പറയുന്നു. 

കുറിപ്പിങ്ങനെ... 

"വീട്ടിൽ കമ്പ്യൂട്ടറും ഇൻറ്റർനെറ്റ് കണക്ഷനുമുള്ള ആർക്കും ജോലിക്ക് അപേക്ഷിക്കാം. 24 മണിക്കൂർ വീട്ടിലിരുന്ന് ജോലിചെയ്യാൻ സൗകര്യം, വൻ പ്രതി­ഫലം, ടാർജെറ്റില്ല പിരിച്ചുവിടല് ഭീഷണിയില്ല." - ഇങ്ങനെ വളരെ ആകർഷകമായ രീതിയിലാണ് തട്ടിപ്പുകാരുടെ പരസ്യങ്ങൾ. ആകർഷകമായ പരസ്യങ്ങളിൽ മയങ്ങി നിരവധിപേരാണ് ഓൺലൈൻ ഡാറ്റാ എൻട്രി തട്ടിപ്പിന് ഇരയാകുന്നത്. പ്രോസസ്സിംഗ് ചാർജ് ഇനത്തിലും, ഡാറ്റ എൻട്രി ചെയ്തതിൽ വീഴ്ച വരുത്തിയതിന് നഷ്ടപരിഹാരമായും തട്ടിപ്പുകാർ ആവശ്യപ്പെടുന്ന തുകകൾ കൈമാറുന്നവരാണ് വഞ്ചിക്കപ്പെടുന്നത്.

ഇത്തരം ചില തട്ടിപ്പുകളിൽ ജോലിക്കായി മുൻ‌കൂർ പണം വാങ്ങി ആളുകളെ കബളിപ്പിക്കും. മറ്റു ചില വ്യാജ കമ്പനികൾ അപേക്ഷിക്കുന്നവരെ കബളിപ്പിക്കുന്നതിനായ് അസാധാരണമായ നിബന്ധനകളുൾപ്പെടുന്ന ഓൺലൈൻ കരാറുമുണ്ടാക്കും ഒരു ഡോക്യുമെന്റ് കൃത്യതയോടെ വേര്ഡിലോ മറ്റോ ടൈപ്പ് ചെയ്ത് നിശ്ചിത തീയതിക്കകം സമര്പ്പിക്കുവാനും ആവശ്യപ്പെടുന്നു. ഫയൽ കൃത്യമായി അയച്ചാൽ പെർഫോർമെൻസ് മോശമാണെന്നും ഇംപ്രൂവ് ചെയ്താൽ ശമ്പളകാര്യം പരിഗണിക്കാമെന്നും മറ്റും മറുപടി നൽകും. കമ്പനിയുടെ സുപ്രധാനമായ ഒരു ഫയലാണ് വര്ക്ക് ചെയ്യാന് തരുന്നതെന്നും വര്ക്ക് ചെയ്യാതിരിക്കുകയോ പൂര്ത്തിയാകാത്തിരിക്കുകയോ . ചെയ്‌താൽ കരാർ ലംഘനമാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അല്ലാത്ത പക്ഷം കമ്പനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടും .

തുടർന്ന് ഫോണിലൂടെയും മെയിലിൽ വക്കീൽ നോട്ടീസ് അയച്ചും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത്തരം തട്ടിപ്പിൽ പെട്ട് പോകുന്ന ചിലരെങ്കിലും നഷ്ടപരിഹാര തുക കമ്പനിക്ക് അയച്ചുകൊടുക്കാറുമുണ്ട്. എന്നാൽ ഓൺലൈനിലൂടെയുള്ള ഇത്തരം കരാറുകൾക്ക് യാതൊരുവിധ നിയമസാധുതയും ഇല്ലെന്ന് കൂടി മനസ്സിലാക്കണം. വ്യക്തിപരമായ വിവരങ്ങൾ അയയ്ക്കുന്നതിനു മുൻപ് കമ്പനിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക . നിയമാനുസൃതമായി നടത്തുന്ന കമ്പനികൾക്ക് സ്വാഭാവികമായും നിയമാനുസൃതമായ ഒരു വെബ്സൈറ്റ് ഉണ്ടാകും. നിയമപരമായ ഒരു കമ്പനിയാണെന്ന് വിശ്വാസം തോന്നുന്നത് വരെ അന്വേഷിച്ച് ഉറപ്പുവരുത്തുക.

എന്നാൽ ഡാറ്റ എഡിറ്റിംഗ്, പി.ഡി.എഫ്. കൺവെർഷൻ, ഡാറ്റ എന്ട്രി ,കോപ്പി പേസ്റ്റ്, മുതലായ ഓഫ്‌ലൈൻ ജോലികൾക്കായി വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രസാധകരും യൂണിവേഴ്സിറ്റികളും മറ്റും അവരുടെ ജോലികൾ ഇന്ത്യയിലെ ഐ.ടി.വിദഗ്ധര്ക്ക് ബി.പി.ഒ. അടിസ്ഥാനത്തില് നല്കാറുണ്ട്. പാര്ട്ട് ടൈമായി കിട്ടുന്ന ഈ ജോലിയിൽ നല്ല വരുമാനവും ലഭിക്കും. യഥാര്ത്ഥ ബി.പി.ഒ. കമ്പനികളോ വെബ്സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരുത്തരത്തിലുള്ള ഫീസും ഡെപ്പോസിറ്റുംമുൻകൂറായി ആവശ്യപ്പെടാറില്ല. ഇത് അറിയാതെ കമ്പ്യൂട്ടറിലൂടെ വരുമാനം തേടുന്ന യുവാക്കളെയാണ് കേരളത്തിലെ വ്യാജസ്ഥാപനങ്ങള് തട്ടിപ്പിന് ഇരയാക്കുന്നത്.

click me!