Published : Apr 09, 2026, 05:25 AM ISTUpdated : Apr 09, 2026, 11:42 PM IST

Malayalam News Live: അസമിൽ റെക്കോഡ് പോളിംഗ്, ഭരണം പിടിച്ചെടുക്കുമെന്ന് കോൺഗ്രസ്, ഭരണത്തുടർച്ചയെന്ന് ബിജെപി; പുതുച്ചേരിയിലും പോളിംഗ് കനത്തു, ടിവികെ നിർണായകം?

Summary

ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം. ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദം ഉന്നയിക്കും. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് ദേവസ്വം ബോർഡിനായി ഹാജരാവുക. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നും അതിൽ കോടതി ഇടപെടരുത് എന്നുമാണ് ദേവസ്വം ബോർഡിൻറെ നിലപാട്. മൂന്നാമതായാണ് ദേവസ്വം ബോർഡ് വാദിക്കുക. സമയം ലഭിക്കുകയാണെങ്കിൽ കേരള സർക്കാരിൻറെ വാദവും ഇന്ന് നടന്നേക്കും. കേന്ദ്രത്തിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ശബരിമലയിൽ യുവതി പ്രവേശം ആവശ്യപ്പെട്ട് വിശ്വാസികളലാത്തവർ നൽകിയ ഹർജി തള്ളണമായിരുന്നു എന്ന് ജസ്റ്റിസ് നാഗരത്ന ഇന്നലെ നിരീക്ഷിച്ചിരുന്നു. ഇൽകാര്യത്തിലുൾപ്പെടെ ഇന്ന് കൂടുതൽ വാദങ്ങൾ ഉണ്ടായേക്കും.

 

11:42 PM (IST) Apr 09

അസമിൽ റെക്കോഡ് പോളിംഗ്, ഭരണം പിടിച്ചെടുക്കുമെന്ന് കോൺഗ്രസ്, ഭരണത്തുടർച്ചയെന്ന് ബിജെപി; പുതുച്ചേരിയിലും പോളിംഗ് കനത്തു, ടിവികെ നിർണായകം?

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. അസമിൽ 85.17 ശതമാനവും പുതുച്ചേരിയിൽ 89.83 ശതമാനവുമാണ് പോളിംഗ്. അസമിൽ ഭരണത്തുടർച്ച അവകാശപ്പെട്ട് ബിജെപിയും അധികാരം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസും പറയുമ്പോൾ, പുതുച്ചേരിയിൽ ടിവികെയുടെ സാന്നിധ്യം നിർണായകമായേക്കും

Read Full Story

11:07 PM (IST) Apr 09

ദൃശ്യങ്ങൾ പുറത്ത്, അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെ തടഞ്ഞെന്ന് പരാതി; ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകരുമായി വാക്കേറ്റം

അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെ ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകർ തടഞ്ഞതായി പരാതി. കൂടുതൽ ആളുകളുമായി ബൂത്തിലെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്നുണ്ടായ നേരിയ സംഘർഷാവസ്ഥ പോലീസും ഉദ്യോഗസ്ഥരും ഇടപെട്ട് ശാന്തമാക്കി

Read Full Story

10:51 PM (IST) Apr 09

ബൂത്തിൽ അത്യന്തം നാടകീയ രംഗങ്ങൾ, അക്ഷയ എത്തിയത് 2 വയസുള്ള കുട്ടിയുമായി, ചൂണ്ടുവിരൽ തുന്നിക്കെട്ടിന്‍റെ പേരിൽ 5 മണിക്കൂർ കാത്തിരിപ്പ്; ഒടുവിൽ ആഹ്ളാദം

തൃശ്ശൂരിൽ പരിക്കേറ്റ ചൂണ്ടുവിരലിന്റെ പേരിൽ അക്ഷയ എന്ന യുവതിക്ക് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചു. 5 മണിക്കൂർ നീണ്ട നാടകീയ സംഭവങ്ങൾക്കും രാഷ്ട്രീയ ഇടപെടലുകൾക്കും ഒടുവിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രത്യേക ഉത്തരവോടെ യുവതി വോട്ട് രേഖപ്പെടുത്തി

Read Full Story

09:39 PM (IST) Apr 09

സുപ്രീം കോടതിയുടെ 2 സുപ്രധാന നിരീക്ഷണം, 'അവിശ്വാസിക്കും മതപരമായ വിഷയങ്ങൾ കോടതിയിൽ ഉന്നയിക്കാം, ദർശനത്തിനെത്തുന്നവർ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ പാലിക്കണം'

ക്ഷേത്രദർശനത്തിന് എത്തുന്നവർ അവിടത്തെ ആചാരങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദർശനത്തിനെത്തുന്നവർ പാലിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു

Read Full Story

09:12 PM (IST) Apr 09

വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും

നിയമസഭാ വോട്ടെടുപ്പ് ദിനത്തിൽ കണ്ണൂർ ജില്ലയിൽ വ്യാപക സംഘർഷം. എൽഡിഎഫ്-യുഡിഎഫ്-എൻഡിഎ പ്രവർത്തകർ തമ്മിൽ ഒമ്പതോളം സ്ഥലങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. ഈ അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു

Read Full Story

08:34 PM (IST) Apr 09

തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 76.98% പോളിംഗ് രേഖപ്പെടുത്തി. നേമം, കാട്ടാക്കട മണ്ഡലങ്ങളിൽ പോളിംഗ് 80% കടന്നപ്പോൾ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ആറ്റിങ്ങലിലാണ്. ത്രികോണ മത്സരം നടന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലും കനത്ത പോളിംഗ് നടന്നു

Read Full Story

08:13 PM (IST) Apr 09

സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ആറന്മുളയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങവെ കോൺഗ്രസ് ബൂത്ത് ഏജന്‍റിനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചെന്ന് പരാതി

ആറന്മുള മണ്ഡലത്തിലെ വല്ലനയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കോൺഗ്രസ് ബൂത്ത് ഏജന്റ് ഷാജി പി എച്ചിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. വോട്ടിംഗ് സമയത്തെ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്

Read Full Story

07:38 PM (IST) Apr 09

പ്രബുദ്ധ കേരളത്തിന് നന്ദി, യുഡിഎഫിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചവർക്കെല്ലാം ഹൃദയാഭിവാദ്യം; ഭരണം ഉറപ്പിച്ചെന്നും പ്രതിപക്ഷ നേതാവ്

നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും കേരളം ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

Read Full Story

06:23 PM (IST) Apr 09

ഇടതുകയ്യിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ കഴിഞ്ഞതിന്‍റെ കെട്ടുമായെത്തി, വോട്ടിടാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ; 5 മണിക്കൂർ പ്രതിഷേധം, ഒടുവിൽ അക്ഷര വോട്ടിട്ടു

തൃശൂർ കൂർക്കഞ്ചേരിയിൽ ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്ന് ചൂണ്ടുവിരലിൽ കെട്ടുണ്ടായിരുന്ന അക്ഷര എന്ന പെൺകുട്ടിയുടെ വോട്ട് പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കും നേതാക്കളുടെ ഇടപെടലിനും ഒടുവിൽ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മറ്റൊരു വിരലിൽ മഷി പുരട്ടി പെൺകുട്ടിക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു

Read Full Story

05:51 PM (IST) Apr 09

കല്യാണ പന്തലിൽ നിന്നും പോളിങ് ബൂത്തിലെത്തി വധുവും വരനും, വോട്ടുകൾ രേഖപ്പെടുത്തി

എച്ച്എംടി നഗറിൽ താമസിക്കുന്ന നെല്ലിക്കാത്ത് കുഴിയിൽ അബ്ബാസിന്റെ മകൾ അനീസയാണ് കല്യാണ പന്തലിൽ നിന്നും വരൻ ഹജ്മലിനൊപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കളമശ്ശേരി എച്ച്എംടി ഹൈസ്കൂളിൽ 27ആം നമ്പർ പോളിംഗ് ബൂത്തിലായിരുന്നു വോട്ട്.

Read Full Story

05:32 PM (IST) Apr 09

കന്നിവോട്ട് ചെയ്ത് 59വയസുകാരൻ, ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ സലാം ലീവിന് വന്നാണ് വോട്ട് ചെയ്തത്

പട്ടാമ്പി മണ്ഡലത്തിലാണ് അബ്ദുൽ സലാം വോട്ട് രേഖപ്പെടുത്തിയത്. 38 വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ് അബ്ദുൽ സലാം. ഇപ്പോൾ ലീവിന് വന്നാണ് വോട്ട് ചെയ്തത്.

Read Full Story

05:01 PM (IST) Apr 09

കൂട്ടത്തിലൊരാൾ എയ്റോനോട്ടിക്കൽ എൻജിനീയർ; പ്രചോദനമായത് വെബ് സീരീസ്, 300 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, ജ്വല്ലറി കവർച്ച ശ്രമത്തിൽ 3 പേർ അറസ്റ്റിൽ

25 വയസ്സുകാരനായ ഉമാങ് വച്ചാനിയാണ് കവർച്ചയുടെ ആസൂത്രകനെന്നാണ് പൊലീസ് കണ്ടത്തൽ. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വച്ചാനി ഐഎസ്ആർഒയിലടക്കം ഇൻ്റേൺഷിപ്പ് ചെയ്തിട്ടുണ്ട്.

Read Full Story

04:51 PM (IST) Apr 09

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

കുരാ ഗവ എൽ.പി എസിലെ 72 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

Read Full Story

04:50 PM (IST) Apr 09

'ലീഗിൽ ചേർന്ന ഞരളത്ത് ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് നല്ലത്', വോട്ട് ചെയ്ത് ഗോപാലകൃഷ്ണൻ, 'ജയ പ്രതീക്ഷ'

ഗുരുവായൂരിൽ വൻ വിജയം നേടുമെന്ന് ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുസ്ലിം ലീഗിൽ ചേർന്ന സോപാനസംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ ഉപാസിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു

Read Full Story

04:39 PM (IST) Apr 09

'ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പ്'; എന്താകും എങ്ങനെയാകും എന്നറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയ സാഹചര്യം ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പാണ്. എല്ലാ കക്ഷികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. എന്താകും എങ്ങനെ ആകും എന്നറിയില്ല.

Read Full Story

04:14 PM (IST) Apr 09

പോളിങ് ബൂത്തിലെത്തിയ പൊലീസ് വാഹനത്തിൽ പാമ്പ്, സംഭവം കായംകുളത്ത്

കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ എത്തിയ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ബൂത്തിലെ തർക്കം പരിഹരിക്കാൻ എത്തിയതാണ്‌ പൊലീസ് വാഹനം.

Read Full Story

03:51 PM (IST) Apr 09

ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ട്. അതേസമയം പയ്യന്നൂരിലെ കള്ളവോട്ട് ആരോപണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു.

Read Full Story

03:23 PM (IST) Apr 09

കോഴിക്കോട് പോളിംഗ് ബൂത്തിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സന്തോഷ് സ്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 162ലെ ഡ്യുട്ടിയിൽ ആയിരുന്നു സന്തോഷ് സ്കറിയ.

Read Full Story

02:35 PM (IST) Apr 09

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മോഗറൽ മലയൻ വീട്ടിൽ അബ്ദുൽ റസാഖ് (38) ആണ് പിടിയിലായത്

Read Full Story

02:36 PM (IST) Apr 09

ഒറ്റപ്പാലത്ത് നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്ന് ആരോപണം; വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് പരാതി

അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും ഇതേ പരാതി ഉയർന്നിട്ടുണ്ട്. ഈ ബൂത്തുകളിലെ ഒരോ വോട്ടും മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. അതേസമയം ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകി.

Read Full Story

02:26 PM (IST) Apr 09

ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ടു, നടപടി എടുക്കാതെ കെഎസ്ആർടിസി

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ദമ്പതികളെ രാത്രി ഡിപ്പോയിൽ എത്തിക്കാതെ എംസി റോഡിൽ ഇറക്കിവിട്ടതായി പരാതി

Read Full Story

02:22 PM (IST) Apr 09

കേരളത്തിൽ വീണ്ടും താപനില മുന്നറിയിപ്പ്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്

രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

Read Full Story

02:04 PM (IST) Apr 09

ശ്രീനന്ദയെ കാണാതായിട്ട് ഇന്നേക്ക് 3 ദിവസം; ചെങ്കുത്തായ ഇറക്കത്തിലും പാറക്കെട്ടിലും; തെരച്ചിലിനായി 100 അം​ഗ സംഘത്തെ വിന്യസിച്ചു

പാറക്കെട്ടുകൾക്കിടയിലും ചെങ്കുത്തായ ഇറക്കത്തിലും പരിശോധന നടത്തുന്നു. പരിശോധനാ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Read Full Story

01:59 PM (IST) Apr 09

പത്തനാപുരത്ത് മികച്ച പോളിംഗ്, തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ടെന്ന് ഗണേഷ് കുമാർ

തനിക്ക് വോട്ട് ചെയ്തവർ സന്തോഷത്തോടെ അത് തുറന്നു പറയുന്നുണ്ട്. പത്തനാപുരത്ത് മികച്ച പോളിങ്ങാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

Read Full Story

01:29 PM (IST) Apr 09

'തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണം ആണെങ്കിലും നല്ല ഭരണം ഉണ്ടാകണം, ജയിക്കുന്നവർക്ക് നാടിനെ നല്ല രീതിയിൽ സേവിക്കാൻ കഴിയണം'

രമേഷ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകൾ നേരുന്നുവെന്നും നല്ല വ്യക്തിത്വങ്ങൾ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

 

Read Full Story

12:58 PM (IST) Apr 09

കുറ്റ്യാടിയിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തെന്ന് ആരോപണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാന്ന് യുഡിഎഫ്

പൂമുള്ളകണ്ടി സീനത്തിൻ്റെ വോട്ട് ആണ് പോസ്റ്റൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലാണ് സംഭവം.

Read Full Story

12:53 PM (IST) Apr 09

മെട്രോ തൂണുകൾക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം, അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി

കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡുകളിലെ നിരപ്പ് വ്യത്യാസം അപകട ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയ ഹൈക്കോടതി, അടിയന്തര പരിഹാരം നിർദേശിച്ചു. 

Read Full Story

12:51 PM (IST) Apr 09

പേരാമ്പ്രയിൽ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വോട്ടറെ മര്‍ദിച്ചെന്ന് പരാതി

പേരാമ്പ്രയിൽ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വോട്ടറെ മർദ്ദിച്ചെന്ന് പരാതി. കാരയാട് സ്വദേശി ബെൻഷിറക്കാണ് മർദ്ദനമേറ്റത്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നവരും മർദ്ദിച്ചെന്നാണ് പരാതി. പ്രായമുള്ള അയൽവാസിയെകൂട്ടി വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ബെൻഷിറ

Read Full Story

12:40 PM (IST) Apr 09

ഷൊർണൂരിൽ കള്ളവോട്ടെന്ന് ആരോപണം; കന്നിവോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി, പരാതി നൽകും

ബി നിഖിൽ എന്നയാളുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. പരുത്തിപ്ര ബിഎംഎസ്എൽപി സ്കൂളിലെ 169 നമ്പർ ബൂത്തിലാണ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

Read Full Story

12:23 PM (IST) Apr 09

ആദ്യം വോട്ട്, പിന്നെ മിന്നുകെട്ട്; ചടങ്ങുകൾക്ക് മുമ്പ് വിവാഹവസ്ത്രത്തിൽ വോട്ട് ചെയ്യാനെത്തി വധു

മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ ആണ് വിവാഹ വസ്ത്രത്തിൽ എത്തി വോട്ട് ചെയ്തത്. മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ ആയിരുന്നു അഖില വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

Read Full Story

12:13 PM (IST) Apr 09

വനിത സംവബരണ ഭേദഗതി ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പത്രങ്ങളിൽ ലേഖനം

വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി പ്രധാന പത്രങ്ങളിൽ ലേഖനം എഴുതി. സമവായം അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം വിഡിയോയും മോദി പുറത്തിറക്കി.

Read Full Story

12:04 PM (IST) Apr 09

'വോട്ടുചെയ്യാനുള്ള നീണ്ട നിര യുഡിഎഫ് അനുകൂല ട്രെൻഡ്, പ്രചരണം നടത്തിയത് നാടിന്‍റെ വളർച്ച മുന്നോട്ട് വെച്ച്'; വോട്ടിട്ട് ഫാത്തിമ തെഹ്‌ലിയ

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്ത് നമ്പർ 11-ൽ വോട്ട് രേഖപ്പെടുത്തി പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ

Read Full Story

12:06 PM (IST) Apr 09

വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം; പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്നതിനിടെ തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ) ആണ് മരിച്ചത്. 

Read Full Story

11:59 AM (IST) Apr 09

കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹം, രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലെന്ന് ടൊവിനോ തോമസ്

രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ലെന്ന് ടോവിനോ തോമസ്. ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടോവിനോ. 

Read Full Story

11:53 AM (IST) Apr 09

'നമ്മുടെ കയ്യെത്തും ദൂരത്തുള്ള ഭരണസംവിധാനമാണ് വേണ്ടത്'; തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരമെന്ന് ആസിഫ് അലി

താൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെന്നും ഈ ഘട്ടത്തിൽ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Full Story

11:27 AM (IST) Apr 09

അവസാന ദിവസം പാലക്കാട്ടെ വോട്ടർമാർ ബിജെപിയെ മനസ്സിലാക്കി, ഉത്തരേന്ത്യൻ മോഡൽ പണം കൈമാറ്റമാണ് നടന്നതെന്നും വി കെ ശ്രീകണ്ഠൻ എംപി

യുഡിഎഫ് ഇതുവരെ പ്രതീക്ഷിച്ചത് 15,000 വോട്ടിൻ്റെ ഭൂരിപക്ഷമാണ്. എന്നാൽ അതും മറികടക്കുന്ന സംഭവവികാസങ്ങളാണ് ഉണ്ടായത്. സിപിഎം - ബിജെപി ഡീൽ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

Read Full Story

11:18 AM (IST) Apr 09

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി യുഡിഎഫ് ഇലക്ഷൻ ഏജന്റ്, കണ്ണട പിടിച്ചെടുത്തു

കാസർകോട് ഉദുമയിലെ പോളിംഗ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയും, സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. താൻ സ്ഥിരം ഉപയോഗിക്കുന്ന കണ്ണടയാണെന്നും ക്യാമറ ശ്രദ്ധിച്ചില്ലെന്നുമാണ് ഏജന്റിന്റെ വിശദീകരണം.
Read Full Story

11:02 AM (IST) Apr 09

'ഈ തെരഞ്ഞെടുപ്പോടെ മൂന്നാം ബദൽ, എൻഡിഎ നിർണായക ശക്തിയാകും'; പ്രതികരണവുമായി എംടി രമേശ്

കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ മൂന്നാം ബദൽ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. എൻഡിഎ കേരളത്തിൽ നിർണായക ശക്തിയാകുമെന്ന് പ്രതികരണം

Read Full Story

More Trending News