പേരാമ്പ്രയിൽ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വോട്ടറെ മർദ്ദിച്ചെന്ന് പരാതി. കാരയാട് സ്വദേശി ബെൻഷിറക്കാണ് മർദ്ദനമേറ്റത്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നവരും മർദ്ദിച്ചെന്നാണ് പരാതി. പ്രായമുള്ള അയൽവാസിയെകൂട്ടി വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ബെൻഷിറ

കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വോട്ടറെ മർദ്ദിച്ചെന്ന് പരാതി. കാരയാട് സ്വദേശി ബെൻഷിറക്കാണ് മർദ്ദനമേറ്റത്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നവരും മർദ്ദിച്ചെന്നാണ് പരാതി. പ്രായമുള്ള അയൽവാസിയെകൂട്ടി വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ബെൻഷിറ. അയൽവാസിയായ വൃദ്ധയെ എന്തിന് കൂട്ടിക്കൊണ്ടു വന്നു എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്ന് ആരോപണം. തങ്ങളുടെ വോട്ടറാണ് വൃദ്ധയെന്നും എന്തിനാണ് നിങ്ങൾ കൊണ്ടുവെന്നു ചോദിച്ചായിരുന്നു മർദ്ദനം.കാരയാട് എൽപി സ്കൂൾ 194 ബൂത്തിലാണ് സംഭവം. യുഡിഎഫ് അനുഭാവിയാണ് ബെൻഷിറ. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് എസി ബാലകൃഷ്ണൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player