Published : Jan 08, 2021, 08:13 AM ISTUpdated : Jan 08, 2021, 10:19 AM IST

വിയോജിച്ചില്ല, കാർഷിക നിയമത്തിനെതിരായ ഭാഗം വായിച്ച് ഗവർണർ, പുറത്ത് പ്രതിപക്ഷ പ്രതിഷേധം | Live Updates

Summary

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷം അൽപ്പനേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം പ്രസംഗം ബഹിഷ്കരിച്ച് പുറത്തേക്ക് നീങ്ങി.

വിയോജിച്ചില്ല, കാർഷിക നിയമത്തിനെതിരായ ഭാഗം വായിച്ച് ഗവർണർ, പുറത്ത് പ്രതിപക്ഷ പ്രതിഷേധം | Live Updates

11:13 AM (IST) Jan 08

നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു

നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു

11:12 AM (IST) Jan 08

ദേവസ്വം ഭൂമി സംരക്ഷിക്കാൻ ദേവസ്വം ട്രൈബ്യൂണൽ

ദേവസ്വം ഭൂമി സംരക്ഷിക്കാൻ ദേവസ്വം ട്രൈബ്യൂണൽ കൊണ്ട് വരുമെന്ന് പ്രഖ്യാപനം.

11:11 AM (IST) Jan 08

പൊലീസിൽ ഈ വർഷം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം കൊണ്ട് വരും

പൊലീസിൽ ഈ വർഷം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം കൊണ്ട് വരുമെന്ന് പ്രഖ്യാപനം. 15 സൈബർ പൊലീസ് സ്റ്റേഷനുകൾ കൂടി ഉണ്ടാക്കും. 

10:31 AM (IST) Jan 08

" കെ ഫോൺ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും "

കെ ഫോൺ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഗവർണർ. പാവപ്പെട്ടവർക്ക് പദ്ധതിയിലൂടെ സൗജന്യമായി ഇൻ്റർനെറ്റ് ലഭിക്കും. 

10:11 AM (IST) Jan 08

നേട്ടങ്ങളും പദ്ധതികളും എണ്ണിപ്പറഞ്ഞ് ഗവർണർ

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും പദ്ധതികളും വിശദമായി പറഞ്ഞ് ഗവർണ്ണറുടെ നയപ്രഖ്യാപനം. ഈ വർഷം 20,000 പേർക്ക് പുതുതായി പട്ടയം നൽകുമെന്ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം തുടങ്ങും. 

09:55 AM (IST) Jan 08

"കർഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തു നിൽപ്പ്"

കർഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തു നിൽപ്പെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർ‍ണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. 

09:52 AM (IST) Jan 08

കാർഷിക നിയമഭേദഗതിക്കെതിരായ വിമർശനവും വായിച്ചു

കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നത്, കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം. കാർഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും, താങ്ങു വില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്ന് നയപ്രഖ്യാപന പ്രസംഗം. 

09:51 AM (IST) Jan 08

" കേന്ദ്ര സഹായം പോര"

കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരെന്ന് നയപ്രഖ്യാപന പ്രസംഗം. അധികം വായ്പ എടുക്കാൻ ഉള്ള മാനദണ്ഡം ദോഷകരം. 

09:46 AM (IST) Jan 08

പ്രതിപക്ഷത്തിനൊപ്പം പി സി ജോർജ്ജും

09:33 AM (IST) Jan 08

"കേന്ദ്ര ഏജൻസികൾ സർക്കാരിൻ്റെ പതാക വാഹക പദ്ധതി തടസപ്പെടുത്താൻ ശ്രമിക്കുന്നു"

കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ പതാക വാഹക പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം, കേന്ദ്രത്തിനെതിരായ ഭാഗം ഗവർണ്ണർ വായിച്ചു. കേന്ദ്ര നീക്കം അഭിമാന പദ്ധതികളുടെ മുന്നോട്ട് പോക്കിന് വിഘാതമായെന്നും നയപ്രഖ്യാപന പ്രസംഗം. 

09:32 AM (IST) Jan 08

ഗവർണർക്ക് ചെന്നിത്തലയുടെ മറുപടി

ജനങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്നത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്ന് രമേശ് ചെന്നിത്തല.

Read more at: സ്പീക്കർ കസേര ഒഴിയണമെന്ന് ചെന്നിത്തല; പ്രതിഷേധം ജനങ്ങൾക്ക് വേണ്ടിയെന്ന് ഗവര്‍ണര്‍ക്ക് മറുപടി ...

 

09:21 AM (IST) Jan 08

സഭയുടെ പരിശുദ്ധി സ്പീക്ക‌ർ കളങ്കപ്പെടുത്തിയെന്ന് ചെന്നിത്തല

നിയമസഭയുടെ പരിശുദ്ധി സ്പീക്കർ കളങ്കപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല. സ്പീക്കർ കസേരയിൽ ഇരിക്കുന്നത് അന്തസല്ലെന്നും ഡെപ്യൂട്ടി സ്പീക്കർ സഭ നടത്തണമെന്നും ചെന്നിത്തല.

09:19 AM (IST) Jan 08

"ഫെഡ‍റലിസം ഉറപ്പാക്കുന്നതിൽ കേരളം എന്നും മുന്നിൽ"

ഫെഡറലിസം ഉറപ്പാക്കാൻ ഉള്ള നടപടികളിൽ കേരളം എന്നും മുന്നിലെന്ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം. ഭരണഘടനയും മതേതരത്വവും ഉറപ്പാക്കാൻ കേരളം മുന്നിട്ടിറങ്ങിയെന്നും ഗവർണ്ണർ. 

Read more at: 'ഫെഡറലിസം സംരക്ഷിക്കണം', ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനം | Live ...

 

09:16 AM (IST) Jan 08

ബാനറും പ്ലക്കാർഡുമായി പ്രതിപക്ഷം സഭയ്ക്ക് പുറത്ത്

ബാനറും പ്ലക്കാർഡുമായി പ്രതിപക്ഷം സഭയ്ക്ക് പുറത്ത്.

09:11 AM (IST) Jan 08

ബഹിഷ്കരിച്ച് പ്രതിപക്ഷം

നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. അംഗങ്ങൾ സഭയ്ക്ക് പുറത്തേക്ക് നീങ്ങി. 

Read more at: അഴിമതി ഭരണം തുലയട്ടെ എന്ന് മുദ്രാവാക്യം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം ...

09:10 AM (IST) Jan 08

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഡയസിൽ പ്രതിഷേധിക്കും. അഴിമതി ഭരണം തുലയട്ടേയെന്ന് മുദ്രാവാക്യം. 

09:09 AM (IST) Jan 08

കോവിഡ് പ്രതിരോധ മികവ് പറഞ്ഞു ഗവർണർ

സർക്കാർ സമീപ കാലത്ത് നേരിട്ടത് സമാനതകൾ ഇല്ലാത്ത വെല്ലുവിളികളെന്ന് ഗവർണർ. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ നടപടികളെ എടുത്ത് പറഞ്ഞ് ഗവർണ്ണർ. ലോക് ഡൗൺ കാലത്ത് ആരെയും പട്ടിണിക്കിടാതെ സർക്കാർ ശ്രദ്ധിച്ചു. 

09:07 AM (IST) Jan 08

പ്രസംഗം തടസപ്പെടുത്തരുത്; പ്രതിപക്ഷത്തോട് ഗവ‍ർണ്ണർ

ഭരണഘടനാപരമായ ദൗത്യമാണ് താൻ നിർവഹിക്കുന്നതെന്നും, പ്രസംഗം നടത്താൻ അനുവദിക്കണമെന്നും ഗവർണ്ണർ പ്രതിപക്ഷത്തോട്. 

09:03 AM (IST) Jan 08

നയപ്രഖ്യാപന സമരം തുടങ്ങി

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. സഭയിൽ പ്രതിപക്ഷ ബഹളം.

08:57 AM (IST) Jan 08

പ്രതിഷേധവുമായി പ്രതിപക്ഷം

പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നിയമസഭയിൽ. സർക്കാരിനും സ്പീക്കർക്കുമെതിരെ മുദ്രാവാക്യം വിളികൾ. 

 

തത്സമയം കാണാം....

08:54 AM (IST) Jan 08

ഗവർണ്ണർ നിയമസഭയിലെത്തി

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തി. ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് പൂച്ചെണ്ടുകൾ നൽകിയാണ് ഗവർണ്ണറെ സ്വീകരിച്ചത്.

08:50 AM (IST) Jan 08

അംഗങ്ങളെത്തി തുടങ്ങി

നിയമസഭ സമ്മേളത്തിനായി അംഗങ്ങളെത്തി തുടങ്ങി. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം. ഇരിപ്പിടങ്ങൾ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

08:40 AM (IST) Jan 08

യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം തുടങ്ങി

സഭയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം തുടങ്ങി. പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിലാണ് യോഗം.

08:24 AM (IST) Jan 08

സ്പീക്കർ കേരളത്തെ അപമാനിച്ചുവെന്ന് ചെന്നിത്തല

സ്പീക്കർ കേരളത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വരെ കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു സ്പീക്കറും നേരിടാത്ത ആരോപണങ്ങളാണ് സ്പീക്കർ നേരിടുന്നതെന്ന് ചെന്നിത്തല. 

08:22 AM (IST) Jan 08

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. കസ്റ്റംസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്പീക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് പൂര്‍ണ്ണ അവകാശം ഉണ്ടെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

Read more at:  സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ അവിശ്വാസം; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പി ശ്രീരാമകൃഷ്ണൻ

സ്പീക്കർ രാവിലെ നമസ്തേ കേരളത്തിൽ പറഞ്ഞത്..

08:19 AM (IST) Jan 08

നയപ്രഖ്യാപനത്തിന് കാതോർത്ത്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയമായ പലപ്രഖ്യാപനങ്ങളും ഗവർണ്ണറുടെ പ്രസംഗത്തിലുണ്ടാകും. കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗം പ്രസംഗത്തിൻ്റെ കരടിലുണ്ടെങ്കിലും ഗവർണ്ണർ തിരുത്തൽ ആവശ്യപ്പെട്ടിരുന്നില്ല. ഈ ഭാഗം ഗവർണ്ണർ വായിക്കാൻ തന്നെയാണ് സാധ്യത. 

08:18 AM (IST) Jan 08

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം.

Read more at:  നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും, ഏറ്റുമുട്ടാനൊരുങ്ങി ഭരണപക്ഷവും പ്രതിപക്ഷവും ...