നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പിജി ജോര്‍ജ്ജ് യുഡിഎഫിനൊപ്പം വരുമെന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് സഭയിൽ നിന്ന് ഇറങ്ങിയ പിസി ജോര്‍ജ്ജ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നിരക്ക് അടുത്തേക്ക് എത്തിയത് 

തിരുവനന്തപുരം: പ്രതിപക്ഷ നിരക്ക് ഒപ്പം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പിസി ജോര്‍ജ്ജും നിയമസഭയക്ക് പുറത്ത്. സ്പീക്കര്‍ക്കെതിരായ ആരോപണങ്ങളിലും സര്‍ക്കാരിനെതിരെയാ അഴിമതി ആരോപണങ്ങളിലും പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് ഇറങ്ങി സഭാ ഹാളിന് മുന്നിൽ പ്രതിഷേധം ഇരുന്ന പ്രതിപക്ഷ നിരക്ക് അടുത്തേക്കാണ് പിസി ജോര്‍ജ്ജ് എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിജെ ജോസഫ് അടക്കമുള്ളവരും പിസി ജോര്‍ജ്ജിനോട് സൗഹൃദം പങ്കുവയ്ക്കുന്നതും കാണാമായിരുന്നു. പ്രതിപക്ഷ നിരയിൽ വന്നിരിക്കാൻ പിസി ജോര്‍ജ്ജിനെ പിജെ ജോസഫ് ക്ഷണിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടി ജോര്‍ജ്ജ് ക്ഷണം നിഷേധിച്ചു,

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പിജി ജോര്‍ജ്ജ് യുഡിഎഫിനൊപ്പം വരുമെന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് സഭയിൽ നിന്ന് ഇറങ്ങിയ പിസി ജോര്‍ജ്ജ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നിരക്ക് അടുത്തേക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്. തുടര്‍ന്ന് സഭയിൽ നിന്ന് ഒറ്റക്ക് നടന്നിറങ്ങി വന്ന പിസി ജോര്‍ജ്ജ് പുറത്ത് മാധ്യമങ്ങളെ കണ്ടു. 

ഇത്രയും വലിയ അഴിമതി ആരോപണം നേരിട്ട സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് പിസി ജോര്‍ജ്ജ് ആരോപിച്ചു. നാണം കെട്ട സര്‍ക്കാരിന് വേണ്ടി ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത് ജനാധിപത്യത്തിന് ആവശ്യമാണെന്നാണ് കരുതുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു, പ്രതിപക്ഷ നിരക്ക് ഒപ്പമല്ല സഭ വിട്ടിറങ്ങിയത്. പ്രതിപക്ഷം ഇറങ്ങി പത്ത് മിനിറ്റിന് ശേഷമാണ് ഇറങ്ങിയതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 

പിസി ജോര്‍ജ്ജിന്‍റെ പ്രതികരണം കേൾക്കാം: