തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയമായ പലപ്രഖ്യാപനങ്ങളും പ്രസംഗത്തിലുണ്ടാകും. കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗം പ്രസംഗത്തിൻറെ കരടിലുണ്ടെങ്കിലും ഗവർണ്ണർ തിരുത്തൽ ആവശ്യപ്പെട്ടിരുന്നില്ല. 

ഈ ഭാഗം ഗവർണ്ണർ വായിക്കാൻ തന്നെയാണ് സാധ്യത. സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യുഡിഎഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനമെടുക്കും. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയമടക്കം ഈ സഭാ സമ്മേളനകാലയളവിൽ ചർച്ചക്ക് വരും. 15നാണ് ബജറ്റ്