സ്കൂൾ സമയ മാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് നടപടി.രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ തീരുമാനിച്ചത്.അതേസമയം മതസംഘടനകൾക്ക് വഴങ്ങരുതെന്നും സമയ മാറ്റം വേണ്ടെന്ന് വെച്ചാൽ സമരം നടത്തുമെന്നും ബിജെപി അറിയിച്ചിരുന്നു. എന്നാൽ സമയ മാറ്റത്തിന്‍റെ സാഹചര്യം ബോധ്യപ്പെടുത്തതിനാണ് ചർച്ചയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടക്കം വിശദീകരിക്കുന്നു. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയക്കുമായി 15 മിനുട്ട് വീതമാണ് വർധിപ്പിക്കുക.

11:26 PM (IST) Jul 25
ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
10:44 PM (IST) Jul 25
23 ന് രാത്രിയാണ് നേഘയെ ആലത്തൂർ തോണിപ്പാടത്തെ പ്രദീപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
09:36 PM (IST) Jul 25
ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് സമവായത്തിൽ എത്തലാണ് ചർച്ചകളുടെ ലക്ഷ്യം.
09:30 PM (IST) Jul 25
തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി ജുലൈ 9നാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ചത്.
09:24 PM (IST) Jul 25
ഏറ്റവുമൊടുവിൽ നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ എ പോളിന്‍റെ വീഡിയോയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്.
09:07 PM (IST) Jul 25
പാലക്കാട് ചാത്തനൂർ ഗവ.സ്കൂൾ അധ്യാപകൻ കെ സി വിപിനെതിരെയാണ് പൊലീസ് കേസെടുത്തത്.
09:05 PM (IST) Jul 25
വീടിന് മുകളിലേക്ക് മരം വീണ് മൂന്നു പേർക്ക് പരിക്കേറ്റു
08:48 PM (IST) Jul 25
നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് ഗവാസ്.
08:33 PM (IST) Jul 25
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഘം ലക്ഷങ്ങളുടെ സ്വർണ്ണവും 20 കിലോ വെള്ളിയാഭരണങ്ങളും മോഷ്ടിച്ചത്.
08:31 PM (IST) Jul 25
ഹോളോബ്രിക്സ് കമ്പനിയുടെ കാലപ്പഴക്കം ചെന്ന മതിലാണ് ഇടിഞ്ഞുവീണത്
07:45 PM (IST) Jul 25
അതേ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
07:32 PM (IST) Jul 25
2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്.
06:54 PM (IST) Jul 25
സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു
06:53 PM (IST) Jul 25
പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു.
06:17 PM (IST) Jul 25
2012ൽ അഭിഭാഷകൻ നിപുൺ സക്സേന നൽകിയ ഹർജിയിലാണ് നടപടി
06:15 PM (IST) Jul 25
മദ്രസ സമയത്തിലും മാറ്റമില്ലെന്നും മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഉമർ ഫൈസി മുക്കം പ്രതികരിച്ചു.
06:10 PM (IST) Jul 25
പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
06:02 PM (IST) Jul 25
ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
05:41 PM (IST) Jul 25
കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്
05:27 PM (IST) Jul 25
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.
05:22 PM (IST) Jul 25
കണ്ണൂരിലെ അതീവ സുരക്ഷ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിനുള്ളിലാണ്.
05:09 PM (IST) Jul 25
അനശ്വരനായ വിഎസ് നമുക്കൊപ്പം ഇന്നും ജീവിക്കുന്നു. ലോകത്ത് വസന്തം വിരിയിക്കാനുള്ള വഴികാട്ടിയാണ് മാക്സിസമെന്നും എംവി ഗേവിന്ദൻ പറഞ്ഞു.
05:06 PM (IST) Jul 25
റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം
04:53 PM (IST) Jul 25
കാവശ്ശേരി മരുതംപാടം ലക്ഷംവീട് കോളനിയിൽ ലക്ഷ്മി (80) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
04:48 PM (IST) Jul 25
മരക്കൊമ്പ് ഒടിഞ്ഞുവീഴുന്നതിനോടൊപ്പം തൊഴിലാളിയും വീഴുകയായിരുന്നു.
04:24 PM (IST) Jul 25
വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു.
04:18 PM (IST) Jul 25
ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളിലൊന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസ മറുപടി
03:48 PM (IST) Jul 25
കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് ആറ് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ.
03:10 PM (IST) Jul 25
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റന്നതെന്നാണ് വിവരം.
03:08 PM (IST) Jul 25
മലപ്പുറം സ്വദേശിയായ യുവാവാണ് ചുരത്തിന്റെ മുകളിൽ നിന്നും ചാടിയത്
02:19 PM (IST) Jul 25
ഒരു കൊടും ക്രിമിനലിന് താടിനീട്ടിവളർത്താനടക്കം ആരാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നാണ്ചട്ടം
01:42 PM (IST) Jul 25
ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
01:05 PM (IST) Jul 25
മണിമല, അച്ചൻകോവിൽ നദികളിൽ ഓറഞ്ച് അലർട്ടും വാമനപുരം, പള്ളിക്കൽ, പമ്പ, മൊഗ്രാൽ, ഉപ്പള നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു
01:00 PM (IST) Jul 25
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
12:39 PM (IST) Jul 25
അനധികൃത സ്വത്ത് സമ്പാദനം: എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിലെ കേസ് ഡയറി ഹാജരാക്കി
12:12 PM (IST) Jul 25
കണ്ണൂർ ജയിൽ ഭരിക്കുന്നത് ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവർ
11:51 AM (IST) Jul 25
കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ വാൽവ് പൊട്ടി വാതകം ചോരുന്നു
11:36 AM (IST) Jul 25
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ ഗോവിന്ദചാമിയെ പിടികൂടാൻ സഹായിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് കമ്മീഷണർ
11:14 AM (IST) Jul 25
ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
11:06 AM (IST) Jul 25
തിരൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് പരിക്കേറ്റ കുട്ടി മരിച്ചു.