നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് ഗവാസ്.

കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി ഗവാസിനെ തെരഞ്ഞെടുത്തു. കല്ലാച്ചിയിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് ഗവാസ്. പുതിയ ജില്ലാ കൗൺസിലിലേക്ക് 10 പുതുമുഖങ്ങളെ തെരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ സെക്രട്ടറി ബാലൻ മാസ്റ്റർക്ക് പകരമാണ് എഐഎസ്എഫ്, എഐവൈഎഫ് എന്ന സംഘടനകളിലൂടെ നേതൃനിരയിലെത്തിയ പി ഗവാസിനെ തെരഞ്ഞെടുത്തത്. 

YouTube video player