ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് സമവായത്തിൽ എത്തലാണ് ചർച്ചകളുടെ ലക്ഷ്യം.
ദില്ലി: ആഴ്ച്ചകൾ നീണ്ടുനിന്ന തർക്കങ്ങൾക്കൊടുവിൽ ആണവ ചർച്ചകൾ പുനരാരംഭിച്ച് ഇറാനും യുറോപ്യൻ രാജ്യങ്ങളും. യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുമായി ഇറാൻ ഇസ്താംബുളിൽ വെച്ച് ചർച്ച നടത്തി. ഇറാന്റെ വിദേശകാര്യ സഹമന്ത്രി ചർച്ചകളിൽ പങ്കെടുത്തു. ഇത് രണ്ടാംഘട്ട ചർച്ചയാണ് നടക്കുന്നത്. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് സമവായത്തിൽ എത്തലാണ് ചർച്ചകളുടെ ലക്ഷ്യം.
ഉപരോധങ്ങൾ അവസാനിപ്പിക്കുന്നത് ഇറാനും ആയുധങ്ങളുണ്ടാക്കുന്നതിനെതിരെ യുറോപ്യൻ യൂണിയനും നിലപാെടുക്കും. അന്താരാഷ്ട്ര സമിതികളുടെ മേൽനോട്ടത്തിലേക്ക് ഇറാന്റെ ആണവ പദ്ധതിയെ തിരികെ കൊണ്ടുവരലാണ് പ്രധാന ലക്ഷ്യം. ആണവ പദ്ധതിയെ സംശയ നിഴലിലാക്കിയതിലും ഉപരോധങ്ങൾ പിൻവലിക്കാത്തതിലും ഈ രാജ്യങ്ങൾക്കെതിരെ കടുത്ത രോഷം ഇറാൻ നേരത്തെ പ്രകടിപ്പിച്ചിരുന്നു.


