മലപ്പുറം സ്വദേശിയായ യുവാവാണ് ചുരത്തിന്റെ മുകളിൽ നിന്നും ചാടിയത്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിന്റെ മുകളിൽ നിന്നും യുവാവ് താഴേക്ക് ചാടി. മലപ്പുറം സ്വദേശിയായ യുവാവാണ് ചാടിയത്. ചുരത്തില്‍ ഒന്‍പതാം വളവിന് മുകളില്‍ വച്ചാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നത് കണ്ട് കാറിലെത്തിയ യുവാവ് താഴേക്ക് എടുത്തുചാടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാള്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ സൂക്ഷിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.