Malayalam News Highlights : വിഴിഞ്ഞത്ത് സമവായനീക്കങ്ങൾ ഫലം കണ്ടില്ല, നാളെ വീണ്ടും ചർച്ച

പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചു.14 സർവ്വകലാശാലകളുടെ ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത. ആദ്യ ദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും.  

7:57 PM

വിഴിഞ്ഞം; നാളെ വീണ്ടും ചർച്ച

വിഴിഞ്ഞം സമരം ഒത്ത് തീർപ്പാക്കാനുള്ള ഇന്നത്തെ സമവായനീക്കങ്ങൾ ഫലം കണ്ടില്ല. ഒത്ത് തീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിലെത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. നാളെ സമരസമിതിയുമായി ചർച്ച നടത്തി അനുരജ്ഞനത്തിലെത്താനാണ് മന്ത്രിസഭാ ഉപസമിതി നീക്കം.

6:07 PM

മന്ത്രിസഭാ ഉപസമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച

വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച നടത്തുന്നു. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്തും. 

6:05 PM

ലത്തീൻ അതിരൂപത സമരസമിതി യോഗം അവസാനിച്ചു

ലത്തീൻ അതിരൂപത സമരസമിതി യോഗം അവസാനിച്ചു. അടിസ്ഥാന ആവശയത്തിൽ വിട്ടുവീഴ്ചയില്ലെന്നും പക്ഷെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്നും സമരസമിതി. കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശം യോഗത്തിൽ അവതരിപ്പിച്ചു.

4:58 PM

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കളക്ഷൻ ഏജന്റിന്‍റെ സ്വത്ത് കണ്ടുകെട്ടി

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയില്‍ കളക്ഷൻ ഏജന്റ് എ കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നത്. Read More

4:57 PM

ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം

ഏകീകൃത കുര്‍ബാനയെച്ചൊല്ലി തർക്കം നടക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വിമത വിഭാഗത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. Read More 

4:56 PM

കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി

കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്ത് അവകാശമെന്ന വരികളുള്ള പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ കുടുംബശ്രീ വ്യക്തമാക്കിയിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നയി ചേതന എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പെയിന്റെ ഭാഗമായാണ് പ്രതിജ്ഞ. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യ അവകാശം എന്ന പ്രതിജ്ഞയിലെ പരാമര്‍ശത്തിനെതിരെ ചില മത സംഭഘടനകൾ രംഗത്തെത്തിയതാണ് വിവാദമായത്.

4:55 PM

ഗവർണർ പദവി എടുത്ത് കളയണമെന്ന് ആവശ്യവുമായി സിപിഐ

ഗവർണർ പദവി എടുത്ത് കളയണമെന്ന് ആവശ്യവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവർണർമാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ഡി രാജ വിമര്‍ശിച്ചു. ഈ അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണെന്നും 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. Read More 

4:36 PM

സുപ്രീം കോടതിക്ക് വിശദമായ സത്യവാങ്മൂലം വേണം

മത പരിവർത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവകരമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ദാനം നൽകുന്നത് മതപരിവർത്തനത്തിനാകരുതെന്ന് വ്യക്തമാക്കിയ കോടതി വിഷയം ഡിസംബർ 12ന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി

4:36 PM

വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയതാര്?

സി പി എം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന വഞ്ചിയൂർ വിഷ്ണു കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരായാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു. കേസിലെ പതിമൂന്ന് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

4:35 PM

അവിടെയൊരമ്മ, ഇവിടെയൊരു മകൻ... ഉറ്റവർക്കായുള്ള കാത്തിരിപ്പ്

മണ്ണാർക്കാട്  നെച്ചുള്ളിയിൽ 10 വർഷം മുമ്പ് കാണാതായ അമ്മയെയും സഹോദരിയെയും കാത്തിരിക്കുകയാണ് 28 കാരനായ മുഹമ്മദ് അനീസ്

പാലക്കാട് 10 വർഷം മുൻപ് കാണാതായ അമ്മയ്ക്കും സഹോദരിക്കുമായി 28 കാരന്റെ കാത്തിരിപ്പ്

4:33 PM

നിത്യശാന്തിയിലേക്ക് റോസ്‌ലിൻ...

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്ളിന്റെ  മക്കളായ മഞ്ജുവും  , സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്

4:33 PM

റിജിൽ ഒറ്റയ്ക്ക് നടത്തിയ തട്ടിപ്പ്?

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസിപി ആൻറണി ടിഎ

റിജിൽ ഒറ്റയ്ക്ക് നടത്തിയ തട്ടിപ്പ്, കോർപറേഷന് നഷ്ടം 12.6 കോടി, ആകെ തട്ടിപ്പ് 21.29 കോടിയെന്നും ക്രൈം ബ്രാഞ്ച്

4:32 PM

വയോധികൻ മുങ്ങിമരിച്ചു

കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. കുമരകം ചെങ്ങളം കളത്ത്‌ കടവിലാണ് അപകടം. കുളിക്കാൻ ഇറങ്ങിയ തങ്കപ്പൻ(84) കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കുളിക്കാൻ പോയ തങ്കപ്പനെ കാണാതായതിനെ തുടർന്ന്  അന്വേഷിച്ചപ്പോളാണ് പുഴയിൽ വീണത് അറിഞ്ഞത്. കോട്ടയം ഫയർ ഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

4:31 PM

വെള്ളത്തിൽ പോയാൽ, മുങ്ങിത്തപ്പണം..

പോലീസിന്റെ വയർലെസ്സ് സെറ്റ് വെള്ളത്തിൽ പോയി. ഇന്നലെ പമ്പ നീരേറ്റുപുറം വള്ളംകളിക്കിടയിൽ ആണ് സെറ്റ് വെള്ളത്തിൽ പോയത്. രണ്ട് വയർലെസ് സെറ്റാണ് നഷ്ടപ്പെട്ടത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ആറ്റിൽ പരിശോധന നടത്തി.

4:30 PM

ആരുടെ താജ്മഹൽ? പഴക്കമെത്ര?

രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ്‌ മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ആവശ്യവുമായുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് താജ‌്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളാണോ തെറ്റായ വസ്തുതകൾ തീരുമാനിക്കുന്നതെന്ന ചോദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി..

താജ്‌മഹലിന്റെ കാലപ്പഴക്കവും തെറ്റായ ചരിത്രവും തിരുത്തണമെന്ന് ഹർജി: സുപ്രീം കോടതി സ്വീകരിച്ചില്ല

4:29 PM

ഗൂഢാലോചന മൂന്ന് ഘട്ടങ്ങളിൽ...

ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ  ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. Read More...

4:28 PM

ശിക്ഷ നാളെ വിധിക്കും

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്

4:27 PM

നയം വ്യക്തമാക്കി ആലഞ്ചേരി

വിഴിഞ്ഞം പ്രശ്ന പരിഹാരത്തിനുള്ള സമയം അതിക്രമിച്ചുവെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇന്നത്തെ ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന് അനുകൂലമായ നിലപാടിലേക്ക് മത്സ്യത്തൊഴിലാളികൾ എത്തും. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണം. വിഴിഞ്ഞം വിഷയം സഭാ വിശ്വാസികളുടെ മാത്രം പ്രശ്നമായി കാണരുത്. ശശി തരൂരുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും മാർ ജോർജ് ആലഞ്ചേരി

4:26 PM

റേഷൻ കടയല്ല, ഇനി കെ-സ്റ്റോർ

സിവിൽ സപ്ലൈസ് കോർപറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. റേഷൻ കടകളെ കെ-സ്റ്റോർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞു

3:22 PM

കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം

വയനാട് കണിയാരത്ത് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് കാര്‍ കത്തിനശിച്ചത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയില്‍  മൃതദേഹം കണ്ടെത്തിയത്.

3:22 PM

പെരുമ്പാവൂർ ജിഷ കൊലക്കേസ്: കേരളത്തിനും അസമിനും സുപ്രിംകോടതി നോട്ടീസ്

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതിയുടെ ജയിൽ മാറ്റഹർജി. കേരളത്തിനും അസമിനും സുപ്രിംകോടതി നോട്ടീസ്. നാല് ആഴ്ച്ചയ്ക്കം മറുപടി നൽകണമെന്ന് നിർദ്ദേശം. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നാണ് അമീറുൾ ഇസ്ലാമിൻ്റെ ഹർജി. 

3:21 PM

ജി 20 : സര്‍വകക്ഷിയോഗം ജെഡിയുവും ബഹിഷ്ക്കരിച്ചേക്കും

 ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ജെഡിയുവും ബഹിഷ്ക്കരിച്ചേക്കും. ഉച്ചകോടിയെ ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപത്തില്‍ ടിആര്‍എസും വിട്ടു നില്‍ക്കും. ഊഴമനുസരിച്ച് ഇന്ത്യക്ക് കിട്ടിയ അവസരത്തെ മോദിയുടെ നേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുകാണെന്ന് സിപിഐയും വിമര്‍ശിച്ചു. 

3:20 PM

ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു

വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പിറവി രേഖപ്പെടുത്തിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' വിഖ്യാത രചനയാണ്‌. ലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിഞ്ഞ ഈ ചരിത്ര രചന ലാരി കോളിൻസുമായി ചേർന്നാണ് അദ്ദേഹം പൂർത്തിയാക്കിയത്. 

3:05 PM

സമാധാന ദൗത്യ സംഘത്തെ തള്ളി പ്രാദേശിക ജനകീയ കൂട്ടായ്മ

സമാധാന ദൗത്യ സംഘത്തെ പ്രാദേശിക ജനകീയ കൂട്ടായ്മ തള്ളി. സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് ആരോപിച്ച പ്രാദേശിക ജനകീയ കൂട്ടായ്മ, തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും വിമര്‍ശിച്ചു. Read More 

3:04 PM

സമാധാന ദൗത്യ സംഘം വിഴിഞ്ഞത്ത്

സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ സമരപ്പന്തലിലെത്തി. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിഴിഞ്ഞം സന്ദർശിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം ആവശ്യപ്പെട്ടു.  Read More

12:43 PM

വിഴിഞ്ഞത്ത് സമവായ നീക്കം; മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 5 ന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്താനും സാധ്യതയുണ്ട്.  

12:20 PM

'സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നു'; വിഴിഞ്ഞം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം

വിഴിഞ്ഞം സമരം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം. കടകംപള്ളി സുരേന്ദ്രനാണ് വിഴിഞ്ഞം വിഷയം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉന്നയിച്ചത്. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.

12:17 PM

താജ്മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കാലപ്പഴക്കം നിർണയിക്കാൻ നിർദേശിക്കണമെന്നതായിരുന്നു പൊതുതാൽപര്യ ഹർജി.ചരിത്ര പുസ്തകങ്ങളിൽനിന്ന് തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു."നിങ്ങൾ ആണോ തെറ്റായ വസ്തുതകൾ ഏതെന്ന് തീരുമാനിക്കുന്നതെന്ന്" ജസ്റ്റിസ് എം.ആർ.ഷായുടെ വിമർശനം
 
12:08 PM

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: ശിക്ഷാവിധി നാളെ

വിദേശ വനിത കേരളത്തിൽ ആക്രമിക്കപ്പെടുന്നത് ആദ്യമല്ല.പക്ഷേ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂർവ്വം.അതുകൊണ്ട് പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. സാഹചര്യ തെളിവുമാത്രമുള്ള കേസാണിതെന് പ്രതിഭാഗം.പ്രതികളുടെ പ്രായം കൂടി പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകർ

11:31 AM

ജോസ് കെ മാണിയുടെ ശ്രീധരൻ പിള്ള കൂടിക്കാഴ്ച:എൽഡിഎഫ് ബി ജെ പി ധാരണാ നീക്കം ആരോപിച്ച് കോട്ടയം ഡിസിസി

എൽഡിഎഫും ബി ജെ പിയുമായി ലോക്‌സഭ തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കാനാണ്  ശ്രീധരൻ പിള്ളയുമായി മണിക്കൂറുകളോളം കതകടച്ചിട്ട് ചർച്ച നടത്തിയത്.പിണറായി വിജയന്‍റെ  ദൂതനായാണ് ജോസ് കെ മാണി ശ്രീധരൻ പിള്ളയെ കണ്ടതെന്ന്  കോട്ടയം ഡി സി സി പ്രസിഡന്‍റ്  നാട്ടകം സുരേഷ്

10:14 AM

ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ

ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ.  ഇത്തവണ പാനൽ പൂർണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. 

8:54 AM

ഏക സിവിൽ കോഡ് നിർദ്ദേശിക്കാൻ തയ്യാറെടുത്ത് ഉത്തരാഖണ്ട്

ഏക സിവിൽ കോഡ് നിർദ്ദേശിക്കാൻ തയ്യാറെടുത്ത് ഉത്തരാഖണ്ട്. വിദഗ്ധ സമിതിക്ക് കിട്ടിയ നിർദ്ദേശങ്ങൾ ഇതിന് അനുകൂലം. ജനസംഖ്യ നിയന്ത്രണത്തിനുള്ള നിർദ്ദേശം ഉൾപ്പെടുത്തുമെന്നും റിപ്പോർട്ട്.  'ലിവ് ഇൻ' ബന്ധങ്ങൾ അംഗീകരിക്കണം എന്ന ശുപാർശയും നല്കിയേക്കും

8:49 AM

' വിഴിഞ്ഞത്ത് സമവായം വേണം': തരൂർ

 വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി. സർക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും തരൂർ കൊച്ചിയിൽ പറഞ്ഞു.

8:45 AM

ജി-20 അദ്ധ്യക്ഷത രാഷ്ട്രീയ ആയുധമാക്കുന്നത് എതിർക്കുമെന്ന് പ്രതിപക്ഷം

ജി-20 യിൽ രാജ്യം അദ്ധ്യക്ഷത വഹിക്കുന്നതിനെ രാഷ്ട്രീയ ആയുധമാക്കുന്നത് എതിർക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ നേട്ടമായി ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെടും. സർവ്വകക്ഷി യോഗത്തിൽ ഈ നിർദ്ദേശം മുന്നോട്ടു വയ്ക്കുമെന്ന് പ്രതിപക്ഷം. 

7:23 AM

വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദർശനം,പരിക്കേറ്റവരെ കാണും,സമരപ്പന്തലുകളും സന്ദർശിക്കും.

വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദർശനം. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദർശിക്കുന്നത്. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദർശിക്കും

7:23 AM

വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്,പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കുളള ശിക്ഷ ഇന്ന് വിധിക്കും.പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരു. അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.

7:23 AM

സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോ‍ര്‍ട്ട്,ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ

സജി ചെറിയാന്റെ മല്ലപ്പള്ളി വിവാദ പ്രസംഗത്തിൽ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകുക. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. 

7:22 AM

നിയമസഭ സമ്മേളനം ഇന്ന് മുതൽ,പിൻവാതിൽ നിയമനമുന്നയിക്കാൻ പ്രതിപക്ഷം

പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങും.14 സർവ്വകലാശാലകളുടെ ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത.ആദ്യ ദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവർണ‍ർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയാകും. 

7:57 PM IST:

വിഴിഞ്ഞം സമരം ഒത്ത് തീർപ്പാക്കാനുള്ള ഇന്നത്തെ സമവായനീക്കങ്ങൾ ഫലം കണ്ടില്ല. ഒത്ത് തീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിലെത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. നാളെ സമരസമിതിയുമായി ചർച്ച നടത്തി അനുരജ്ഞനത്തിലെത്താനാണ് മന്ത്രിസഭാ ഉപസമിതി നീക്കം.

6:07 PM IST:

വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച നടത്തുന്നു. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്തും. 

6:05 PM IST:

ലത്തീൻ അതിരൂപത സമരസമിതി യോഗം അവസാനിച്ചു. അടിസ്ഥാന ആവശയത്തിൽ വിട്ടുവീഴ്ചയില്ലെന്നും പക്ഷെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്നും സമരസമിതി. കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശം യോഗത്തിൽ അവതരിപ്പിച്ചു.

4:58 PM IST:

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയില്‍ കളക്ഷൻ ഏജന്റ് എ കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നത്. Read More

4:57 PM IST:

ഏകീകൃത കുര്‍ബാനയെച്ചൊല്ലി തർക്കം നടക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വിമത വിഭാഗത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. Read More 

4:56 PM IST:

കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്ത് അവകാശമെന്ന വരികളുള്ള പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ കുടുംബശ്രീ വ്യക്തമാക്കിയിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നയി ചേതന എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പെയിന്റെ ഭാഗമായാണ് പ്രതിജ്ഞ. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യ അവകാശം എന്ന പ്രതിജ്ഞയിലെ പരാമര്‍ശത്തിനെതിരെ ചില മത സംഭഘടനകൾ രംഗത്തെത്തിയതാണ് വിവാദമായത്.

4:55 PM IST:

ഗവർണർ പദവി എടുത്ത് കളയണമെന്ന് ആവശ്യവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവർണർമാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ഡി രാജ വിമര്‍ശിച്ചു. ഈ അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണെന്നും 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. Read More 

4:36 PM IST:

മത പരിവർത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവകരമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ദാനം നൽകുന്നത് മതപരിവർത്തനത്തിനാകരുതെന്ന് വ്യക്തമാക്കിയ കോടതി വിഷയം ഡിസംബർ 12ന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി

4:36 PM IST:

സി പി എം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന വഞ്ചിയൂർ വിഷ്ണു കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരായാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു. കേസിലെ പതിമൂന്ന് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

4:35 PM IST:

മണ്ണാർക്കാട്  നെച്ചുള്ളിയിൽ 10 വർഷം മുമ്പ് കാണാതായ അമ്മയെയും സഹോദരിയെയും കാത്തിരിക്കുകയാണ് 28 കാരനായ മുഹമ്മദ് അനീസ്

പാലക്കാട് 10 വർഷം മുൻപ് കാണാതായ അമ്മയ്ക്കും സഹോദരിക്കുമായി 28 കാരന്റെ കാത്തിരിപ്പ്

4:33 PM IST:

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്ളിന്റെ  മക്കളായ മഞ്ജുവും  , സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്

4:33 PM IST:

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസിപി ആൻറണി ടിഎ

റിജിൽ ഒറ്റയ്ക്ക് നടത്തിയ തട്ടിപ്പ്, കോർപറേഷന് നഷ്ടം 12.6 കോടി, ആകെ തട്ടിപ്പ് 21.29 കോടിയെന്നും ക്രൈം ബ്രാഞ്ച്

4:32 PM IST:

കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. കുമരകം ചെങ്ങളം കളത്ത്‌ കടവിലാണ് അപകടം. കുളിക്കാൻ ഇറങ്ങിയ തങ്കപ്പൻ(84) കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കുളിക്കാൻ പോയ തങ്കപ്പനെ കാണാതായതിനെ തുടർന്ന്  അന്വേഷിച്ചപ്പോളാണ് പുഴയിൽ വീണത് അറിഞ്ഞത്. കോട്ടയം ഫയർ ഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

4:31 PM IST:

പോലീസിന്റെ വയർലെസ്സ് സെറ്റ് വെള്ളത്തിൽ പോയി. ഇന്നലെ പമ്പ നീരേറ്റുപുറം വള്ളംകളിക്കിടയിൽ ആണ് സെറ്റ് വെള്ളത്തിൽ പോയത്. രണ്ട് വയർലെസ് സെറ്റാണ് നഷ്ടപ്പെട്ടത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ആറ്റിൽ പരിശോധന നടത്തി.

4:30 PM IST:

രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ്‌ മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ആവശ്യവുമായുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് താജ‌്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളാണോ തെറ്റായ വസ്തുതകൾ തീരുമാനിക്കുന്നതെന്ന ചോദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി..

താജ്‌മഹലിന്റെ കാലപ്പഴക്കവും തെറ്റായ ചരിത്രവും തിരുത്തണമെന്ന് ഹർജി: സുപ്രീം കോടതി സ്വീകരിച്ചില്ല

4:29 PM IST:

ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ  ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. Read More...

4:28 PM IST:

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്

4:27 PM IST:

വിഴിഞ്ഞം പ്രശ്ന പരിഹാരത്തിനുള്ള സമയം അതിക്രമിച്ചുവെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇന്നത്തെ ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന് അനുകൂലമായ നിലപാടിലേക്ക് മത്സ്യത്തൊഴിലാളികൾ എത്തും. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണം. വിഴിഞ്ഞം വിഷയം സഭാ വിശ്വാസികളുടെ മാത്രം പ്രശ്നമായി കാണരുത്. ശശി തരൂരുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും മാർ ജോർജ് ആലഞ്ചേരി

4:26 PM IST:

സിവിൽ സപ്ലൈസ് കോർപറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. റേഷൻ കടകളെ കെ-സ്റ്റോർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞു

3:22 PM IST:

വയനാട് കണിയാരത്ത് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് കാര്‍ കത്തിനശിച്ചത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയില്‍  മൃതദേഹം കണ്ടെത്തിയത്.

3:22 PM IST:

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതിയുടെ ജയിൽ മാറ്റഹർജി. കേരളത്തിനും അസമിനും സുപ്രിംകോടതി നോട്ടീസ്. നാല് ആഴ്ച്ചയ്ക്കം മറുപടി നൽകണമെന്ന് നിർദ്ദേശം. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നാണ് അമീറുൾ ഇസ്ലാമിൻ്റെ ഹർജി. 

3:21 PM IST:

 ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ജെഡിയുവും ബഹിഷ്ക്കരിച്ചേക്കും. ഉച്ചകോടിയെ ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപത്തില്‍ ടിആര്‍എസും വിട്ടു നില്‍ക്കും. ഊഴമനുസരിച്ച് ഇന്ത്യക്ക് കിട്ടിയ അവസരത്തെ മോദിയുടെ നേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുകാണെന്ന് സിപിഐയും വിമര്‍ശിച്ചു. 

3:20 PM IST:

വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പിറവി രേഖപ്പെടുത്തിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' വിഖ്യാത രചനയാണ്‌. ലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിഞ്ഞ ഈ ചരിത്ര രചന ലാരി കോളിൻസുമായി ചേർന്നാണ് അദ്ദേഹം പൂർത്തിയാക്കിയത്. 

3:05 PM IST:

സമാധാന ദൗത്യ സംഘത്തെ പ്രാദേശിക ജനകീയ കൂട്ടായ്മ തള്ളി. സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് ആരോപിച്ച പ്രാദേശിക ജനകീയ കൂട്ടായ്മ, തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും വിമര്‍ശിച്ചു. Read More 

3:04 PM IST:

സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ സമരപ്പന്തലിലെത്തി. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിഴിഞ്ഞം സന്ദർശിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം ആവശ്യപ്പെട്ടു.  Read More

12:43 PM IST:

വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 5 ന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്താനും സാധ്യതയുണ്ട്.  

12:20 PM IST:

വിഴിഞ്ഞം സമരം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം. കടകംപള്ളി സുരേന്ദ്രനാണ് വിഴിഞ്ഞം വിഷയം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉന്നയിച്ചത്. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.

12:17 PM IST:

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കാലപ്പഴക്കം നിർണയിക്കാൻ നിർദേശിക്കണമെന്നതായിരുന്നു പൊതുതാൽപര്യ ഹർജി.ചരിത്ര പുസ്തകങ്ങളിൽനിന്ന് തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു."നിങ്ങൾ ആണോ തെറ്റായ വസ്തുതകൾ ഏതെന്ന് തീരുമാനിക്കുന്നതെന്ന്" ജസ്റ്റിസ് എം.ആർ.ഷായുടെ വിമർശനം
 
12:08 PM IST:

വിദേശ വനിത കേരളത്തിൽ ആക്രമിക്കപ്പെടുന്നത് ആദ്യമല്ല.പക്ഷേ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂർവ്വം.അതുകൊണ്ട് പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. സാഹചര്യ തെളിവുമാത്രമുള്ള കേസാണിതെന് പ്രതിഭാഗം.പ്രതികളുടെ പ്രായം കൂടി പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകർ

11:31 AM IST:

എൽഡിഎഫും ബി ജെ പിയുമായി ലോക്‌സഭ തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കാനാണ്  ശ്രീധരൻ പിള്ളയുമായി മണിക്കൂറുകളോളം കതകടച്ചിട്ട് ചർച്ച നടത്തിയത്.പിണറായി വിജയന്‍റെ  ദൂതനായാണ് ജോസ് കെ മാണി ശ്രീധരൻ പിള്ളയെ കണ്ടതെന്ന്  കോട്ടയം ഡി സി സി പ്രസിഡന്‍റ്  നാട്ടകം സുരേഷ്

10:14 AM IST:

ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ.  ഇത്തവണ പാനൽ പൂർണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. 

8:54 AM IST:

ഏക സിവിൽ കോഡ് നിർദ്ദേശിക്കാൻ തയ്യാറെടുത്ത് ഉത്തരാഖണ്ട്. വിദഗ്ധ സമിതിക്ക് കിട്ടിയ നിർദ്ദേശങ്ങൾ ഇതിന് അനുകൂലം. ജനസംഖ്യ നിയന്ത്രണത്തിനുള്ള നിർദ്ദേശം ഉൾപ്പെടുത്തുമെന്നും റിപ്പോർട്ട്.  'ലിവ് ഇൻ' ബന്ധങ്ങൾ അംഗീകരിക്കണം എന്ന ശുപാർശയും നല്കിയേക്കും

8:49 AM IST:

 വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി. സർക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും തരൂർ കൊച്ചിയിൽ പറഞ്ഞു.

8:45 AM IST:

ജി-20 യിൽ രാജ്യം അദ്ധ്യക്ഷത വഹിക്കുന്നതിനെ രാഷ്ട്രീയ ആയുധമാക്കുന്നത് എതിർക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ നേട്ടമായി ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെടും. സർവ്വകക്ഷി യോഗത്തിൽ ഈ നിർദ്ദേശം മുന്നോട്ടു വയ്ക്കുമെന്ന് പ്രതിപക്ഷം. 

7:24 AM IST:

വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദർശനം. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദർശിക്കുന്നത്. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദർശിക്കും

7:23 AM IST:

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കുളള ശിക്ഷ ഇന്ന് വിധിക്കും.പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരു. അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.

7:23 AM IST:

സജി ചെറിയാന്റെ മല്ലപ്പള്ളി വിവാദ പ്രസംഗത്തിൽ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകുക. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. 

7:22 AM IST: