ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷമാദ്യമെത്തിയത്. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവർഷപ്പിറവി. ഇതിനുപിന്നാലെ ന്യൂസിലാൻഡും പിന്നാലെ ഓസ്ട്രേലിയയും വർണാഭമായി പുതുവർഷത്തെ വരവേറ്റു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 9.30 ഓടെ ചൈനയിൽ ന്യൂയറെത്തി. അർധരാത്രി 1.30 ഓടെയാണ് പുതുവർഷം യുഎഇ പിന്നിട്ടത്. 2.30ന് റഷ്യയിലും പുലർച്ചെ 5.30ന് യുകെയിലും 2026 എത്തി. അമേരിക്കൻ സമോവയിൽ പുതുവർഷം ഏറ്റവും അവസാനമെത്തുക. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും മറ്റു ജില്ലകളിലും ആഘോഷത്തോടെ ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു.

10:50 PM (IST) Jan 01
സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്.
10:36 PM (IST) Jan 01
കഴിഞ്ഞ 25 വർഷമായി ആസ്പിരിൻ ഉപയോഗിക്കുന്നുണ്ടെന്നും ഇതിൽ അൽപ്പം 'അന്ധവിശ്വാസം' ഉണ്ടെന്നും ട്രംപ് തുറന്നുപറഞ്ഞു. ഹൃദയത്തിലൂടെ രക്തം കട്ടിയായി ഒഴുകാൻ ആഗ്രഹിക്കുന്നില്ലെന്നും നേർത്ത രക്തം ഒഴുകുന്നതാണ് സുരക്ഷിതമെന്നും ട്രംപ് വിവരിച്ചു
10:24 PM (IST) Jan 01
ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. പത്തനംതിട്ട ജിയോ ഗ്രൗണ്ടിലാണ് സംഭവം. ലാപ്ടോപ്പ് പൊട്ടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് പൊലീസ് വിശദീകരണം.
10:23 PM (IST) Jan 01
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചകളാണ് പെരിന്തല്‍മണ്ണ ദൃശ്യകൊലപാതകക്കേസ് പ്രതി വിനീഷ് രക്ഷപ്പെടാന്‍ പ്രധാന കാരണം.
09:12 PM (IST) Jan 01
മറ്റത്തൂരിലെ കൂറുമാറ്റത്തിൽ തെറ്റ് പറ്റിയെന്ന് കാണിച്ച് ഡിസിസി പ്രസിഡന്റിന് വിമത മെമ്പറുടെ കത്ത്.
08:52 PM (IST) Jan 01
കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക
08:51 PM (IST) Jan 01
തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പൊലീസ് കേസെടുത്തു. പതിനഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
07:22 PM (IST) Jan 01
ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു. ശരാശരി എക്യുഐ 400ൽ താഴെയാണെങ്കിലും പലയിടത്തും ഇത് 450നടുത്താണ്. പുകമഞ്ഞ് റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു.
07:08 PM (IST) Jan 01
കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയതിൽ റിക്കോർഡിട്ട് വിജിലൻസ്. 76 പേരെയാണ് കഴിഞ്ഞ വർഷം പിടികൂടിയത്.
07:06 PM (IST) Jan 01
‘ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്‍റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എന്‍റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്’
06:27 PM (IST) Jan 01
അരീക്കോട് കടകളിൽ മോഷണം നടത്തി നാട് വിടാനൊരുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കല്യാണ ചെലവിലേക്ക് പണം കണ്ടത്താനാണ് പ്രതി കടകളിൽ മോഷണം നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളി നാഗോൺ ജിയാബുർ ആണ് അറസ്റ്റിലായത്
05:51 PM (IST) Jan 01
എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
05:46 PM (IST) Jan 01
ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബിലിമോറയിലേക്കായിരിക്കും ആദ്യ ഘട്ടത്തിലെ സർവീസ്. അത്യാധുനിക മോഡൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ടാകും
05:16 PM (IST) Jan 01
പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് 2026 ലെ ആദ്യവാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
04:34 PM (IST) Jan 01
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അടൂർ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ആണെന്ന ആരോപണമാണ് തള്ളിയത്.
04:14 PM (IST) Jan 01
മേയർ പോലൊരു പദവിയിൽ എത്തുമ്പോൾ വ്യക്തി കെട്ടിലും മട്ടിലും മാറണമെന്നും ഞാൻ എഴുതിയിരുന്നു. അക്കാര്യത്തിലും സന്തോഷമുണ്ട്. ഇത് മേയർ ഭക്തിയോ രാജേഷ് ഭക്തിയോ ഒന്നുമല്ല. അനഭിലഷണീയമായത് സംഭവിച്ചാൽ വിമർശിക്കുകയും ചെയ്യും
04:13 PM (IST) Jan 01
ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറി.
03:16 PM (IST) Jan 01
മട്ടന്നൂരിൽ വീട് കുത്തിതുറന്ന് 10 പവന്റെ സ്വർണവും പതിനായിരം രൂപയും കവർന്ന കേസിലെ പ്രതി പിടിയിൽ. പാലക്കാട് വട്ടമനപുരം സ്വദേശി നവാസാണ് മാനന്തവാടിയിൽ വച്ച് പിടിയിലായത്.
03:11 PM (IST) Jan 01
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ
01:53 PM (IST) Jan 01
ലേല കുടിശ്ശിക തിരിച്ച് പിടിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാത്ത ദേവസ്വം ബോർഡുകൾക്കെതിരെ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി
01:12 PM (IST) Jan 01
ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് എന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ
12:47 PM (IST) Jan 01
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ആരോപണവുമായി കുടുംബം രംഗത്ത്
11:38 AM (IST) Jan 01
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ ഇപ്പോള്‍ മലക്കം മറിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോൾ എസ്ഐടിയിൽ വിശ്വാസം നഷ്ടപ്പെട്ടോയെന്നും എംബി രാജേഷ്
11:29 AM (IST) Jan 01
ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്
11:12 AM (IST) Jan 01
വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്.
11:10 AM (IST) Jan 01
ശംഖുമുഖത്ത് ഡിജെ പാർട്ടിക്കിടെ സംഘർഷം. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്
10:20 AM (IST) Jan 01
ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിതയ്ക്ക് ഗുരുതര പരിക്കെന്ന് ഡോക്ടർമാർ. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്
09:32 AM (IST) Jan 01
ബിജെപിയുടെ നിയമസഭയിലേക്കുള്ള പോരാട്ടം മോദിയെ മുൻനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
09:00 AM (IST) Jan 01
ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചതിന് പിന്നാലെ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
08:31 AM (IST) Jan 01
പിഎം ശ്രീ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
08:27 AM (IST) Jan 01
'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍. കേസിലെ മുഖ്യപ്രതിയുടെ കമ്പനിയിൽ നിന്ന് നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തൽ
07:37 AM (IST) Jan 01
കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആർക്കും പാടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്നും വിഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സതീശൻ.
07:15 AM (IST) Jan 01
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് എസ്ഐടി. ദില്ലിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്
06:49 AM (IST) Jan 01
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി രണ്ടു ദിവസം പിന്നിട്ടെങ്കിലും ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല
06:23 AM (IST) Jan 01
2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവർഷമാദ്യമെത്തിയത്
05:50 AM (IST) Jan 01
താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിൽ വൻ തീപിടുത്തം. പ്ലാന്‍റും ഓഫീസ് ഉള്‍പ്പെടെയുള്ള മൂന്നുനില കെട്ടിടവും പൂര്‍ണമായും കത്തിനശിച്ചു.