LIVE NOW
Published : Jul 01, 2026, 05:44 AM ISTUpdated : Jul 01, 2026, 08:26 PM IST

Malayalam News Live Updates: "മാർക്ക് പൂജ്യം, എങ്കിലും നിയമനം", 17 ഹൈക്കോടതി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

Summary

ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും. വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും. അതേസമയം ബിൽ പാസായാലും വില്പനക്ക് സർക്കാരിൻ്റെ പ്രത്യേക വിജ്ഞാപനം വേണമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. എഫ്സിആർഎ ഭേദഗതിയിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും.

madras high court

08:26 PM (IST) Jul 01

"മാർക്ക് പൂജ്യം, എങ്കിലും നിയമനം", 17 ഹൈക്കോടതി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

2023-ൽ നടന്ന ഈ നിയമന പ്രക്രിയയിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്കായി സർവീസ് ചട്ടങ്ങളിൽ വഴിവിട്ട ഇളവുകൾ നൽകിയതായും മെറിറ്റ് പൂർണ്ണമായി അട്ടിമറിച്ചതായും കോടതി കണ്ടെത്തി. 

Read Full Story

08:10 PM (IST) Jul 01

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ, 'അന്താരാഷ്ട്ര സേവനം വേണം'

അമേരിക്ക-ഇറാൻ സമാധാന ധാരണകൾക്കിടെ, ഹോർമൂസ് കടലിടുക്കിൽ ഒരു വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ഇറാൻ നൽകിയ റൂട്ട് അവഗണിച്ചതാണ് അപകടകാരണമെന്ന് സൂചന

Read Full Story

07:53 PM (IST) Jul 01

എംഎൽഎമാർക്ക് 35 കോടി വരെ, വിജയ് സർക്കാരിലെ 15 എംഎൽഎമാരെ ലക്ഷ്യമിട്ടുള്ള അട്ടിമറി നീക്കം തകർത്തെന്ന് ടിവികെ; വിജയ്ക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഎംകെ

വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി രൂപ വരെ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ മൂന്ന് പേർ അറസ്റ്റിലായി. അട്ടിമറി നീക്കം രഹസ്യാന്വേഷണ വിഭാഗം തകർത്തെന്ന് ടിവികെ. വിജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെയും രംഗത്ത്

Read Full Story

07:42 PM (IST) Jul 01

കോടികളുടെ ക്രിപ്റ്റോ-ഹവാല വേട്ട; അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ സർക്കാർ

കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ വേഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ നിലവിൽ സൈബർ ക്രിമിനലുകളുടെ പ്രധാന ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണ്. ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെ ഹവാല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ

Read Full Story

07:15 PM (IST) Jul 01

അടുത്ത സമ്മേളനം മുതൽ ഇത് നടക്കില്ല, കടുപ്പിച്ച് സ്പീക്കർ; 'നിയമസഭയിൽ സന്ദർശക തിരക്ക് ഒഴിവാക്കാൻ പ്രായോഗിക നിയന്ത്രണമുണ്ടാകും'

നിയമസഭയിലെ സന്ദർശകരുടെ തിരക്ക് ഒഴിവാക്കാൻ അടുത്ത സമ്മേളനം മുതൽ പ്രായോഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്പീക്കർ അറിയിച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ പരാതിയെ തുടർന്നാണ് ഈ തീരുമാനം

Read Full Story

07:06 PM (IST) Jul 01

അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണവും - മാഫിയയെ പൂട്ടാൻ ആഭ്യന്തരവകുപ്പിന്റെ പച്ചക്കൊടി; എസ്‌ഐടി രൂപീകരിച്ചു

എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിനാണ് അന്വേഷണ ചുമതല. ഇതിനോടകം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, റാക്കറ്റിലെ പ്രധാനികളായ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Full Story

06:36 PM (IST) Jul 01

യുഡിഎഫും എൽഡിഎഫും ബിജെപിയും ഒന്നിച്ച് കയ്യടിച്ചു, നിയമസഭ രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിച്ചു; കേരളത്തിന്‍റെ പേര് മാറ്റൽ ബിൽ പാസാക്കി!

സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇനി പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും അംഗീകാരത്തിനായി അയക്കും. പാർലമെൻ്റ് പാസാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ പേര് മാറ്റം യാഥാർത്ഥ്യമാകും

Read Full Story

05:35 PM (IST) Jul 01

ലഹരിവിരുദ്ധ ഹ്രസ്വചലച്ചിത്രം നിർമിച്ച് അൽ ഹിദായ പബ്ലിക് സ്കൂൾ, മാതൃകയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി അൽ ഹിദായ പബ്ലിക് സ്കൂൾ ലഹരിവിരുദ്ധ ഹ്രസ്വചലച്ചിത്രം നിർമിച്ചു

Read Full Story

05:22 PM (IST) Jul 01

ഇന്ന് മുതൽ കൗണ്ട്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, സർക്കാരിൻ്റെ ആദ്യത്തെ 100 ദിന കർമ്മ പദ്ധതിക്ക് തുടക്കം, മൊത്തം 541 എണ്ണം; ഓരോ 20 ദിവസത്തിലും പരിശോധന

ആദ്യ 100 ദിന കർമ്മ പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. 541 പദ്ധതികൾ ഉൾപ്പെടുന്ന ഈ പരിപാടിയുടെ പുരോഗതി ഓരോ 20 ദിവസം കൂടുമ്പോഴും വിലയിരുത്തും. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ലും നിയമസഭ പാസാക്കി

Read Full Story

04:37 PM (IST) Jul 01

പിടികൂടിയത് മഹാരാഷ്ട്രയിൽ നിന്ന്; കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് കസ്റ്റഡിയിൽ നിന്ന് ചാടി, പോക്സോ കേസ് പ്രതിയെ മഹാബലേശ്വറിൽ നിന്ന് പിടികൂടി

മൊബൈൽ ഫോണും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കണ്ണൂര്‍ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.

Read Full Story

04:32 PM (IST) Jul 01

25 കാരനായ സുഭാഷ് അമ്പലത്തിൽ താല്‍ക്കാലിക പൂജാരി, പക്ഷേ നടന്ന സംഭവങ്ങൾക്കൊന്നും ക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്ന് അധികൃത‍ർ; സംഭവം ഇങ്ങനെ

ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിൽ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, മോചനദ്രവ്യം ഈടാക്കിയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു

Read Full Story

04:31 PM (IST) Jul 01

ഊർജ്ജ സുരക്ഷ മുതൽ എ.ഐ വരെ; ഇന്ത്യ-ജപ്പാൻ മെഗാ കരാറുകൾക്ക് വഴിതുറക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി ഇന്ന് ദില്ലിയിൽ

ജാപ്പനീസ് പ്രധാനമന്ത്രി സനയ് തക്കയിച്ചി ഇന്ന് വൈകിട്ട് ദില്ലിയിലെത്തും. നാളെ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഊർജ്ജ സുരക്ഷ, സെമികണ്ടക്ടർ നിർമ്മാണം, എ.ഐ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വൻകിട സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തും.

Read Full Story

04:19 PM (IST) Jul 01

നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ; 'എഐ ചിത്രം ഉപയോ​ഗിച്ച് മോശമായി ചിത്രീകരിക്കുന്നു', പരാതി പൊലീസിന് കൈമാറുമെന്ന് സ്പീക്കർ

പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പൊലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.

Read Full Story

04:04 PM (IST) Jul 01

ബംബിളിലൂടെ പരിചയപ്പെട്ടു, യുവാവിനൊപ്പം അപ്പാർട്ട്മെന്‍റിൽ ഡേറ്റിന് പോയി, വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന വീഡിയോ കണ്ട് യുവതി ഞെട്ടി; പൊലീസിൽ പരാതി

ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം സമയം ചിലവഴിച്ച യുവതി, വർഷങ്ങൾക്ക് ശേഷം തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതായി കണ്ടെത്തി

Read Full Story

03:55 PM (IST) Jul 01

ദേശീയപാതയിൽ റോഡ‍ിൽ വൻ​ഗർത്തം രൂപപ്പെട്ട സംഭവം; ജല അതോറിറ്റി പൈപ്പ് പൊട്ടിയത് കാരണം, വിശദീകരണവുമായി എൻഎച്ച്എഐ

അതേസമയം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം സ്ഥലം സന്ദർശിച്ച ഐ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു. ഇന്നലെ രാത്രി ഇവിടെ ഉണ്ടായ കൂറ്റൻ ഗർത്തം തൽക്കാലത്തേക്ക് മണ്ണും കോൺക്രീറ്റ് ഇട്ട് ജല അതോറിറ്റി മൂടി.

Read Full Story

03:48 PM (IST) Jul 01

ആ ക്യാമറകളെല്ലാം വെറുതേയായി! എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല; കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ

സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് നൽകാനുള്ള കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്

Read Full Story

03:47 PM (IST) Jul 01

'അവൾക്ക് വണ്ണം കൂടുതലാണ്, എനിക്കിഷ്ടമല്ല, കുട്ടികളുണ്ടാവില്ല', 29-കാരിയായ സ്റ്റാഫ് നഴ്‌സിനെ ഭർത്താവ് കുറ്റുപ്പെടുത്തുന്നതിങ്ങനെ, ഒടുവിൽ കൊലപാതകവും

കർണാടകയിലെ ധാർവാഡ് ജില്ലയിൽ സ്ത്രീധന പീഡനത്തെയും കടുത്ത ബോഡി ഷെയിമിങ്ങിനെയും തുടർന്ന് 29-കാരിയായ സ്റ്റാഫ് നഴ്‌സിനെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

Read Full Story

03:19 PM (IST) Jul 01

മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ നീക്കം? സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രകൃതി സംരക്ഷണ സമിതി

കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ സർക്കാർ പ്ലീഡർ ആവശ്യപ്പെട്ടിട്ടും സൗത്ത് വയനാട് ഡി.എഫ്.ഒ നൽകാൻ തയ്യാറാകാത്തത് ഉദ്യോഗസ്ഥന് മേലുള്ള ശക്തമായ രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നാണ് ആക്ഷേപം. പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാനുള്ള വനംവകുപ്പിൻ്റെ നീക്കം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Read Full Story

03:12 PM (IST) Jul 01

എഐഎഡിഎംകെ മുൻനേതാവ് സി വിജയഭാസ്കർ ടിവികെയിലേക്ക്; നാളെ അം​ഗത്വമെടുക്കും; ​ഗുരുതര അഴിമതി ആരോപണം നേരിടുന്നതിനിടെ ടിവികെ പ്രവേശം

വിജയ്യുടെ സാന്നിദ്ധ്യത്തിൽ മാത്രമേ താൻ പാർട്ടി അം​ഗത്വം എടുക്കൂ എന്ന് വിജയ് ഭാസ്കർ ശാഠ്യം പിടിച്ചതാണ് അം​ഗത്വം വൈകാൻ കാരണം. എന്നാൽ അം​ഗത്വം എടുത്തതിന് ശേഷം വിജയ് ഭാസ്കറുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

Read Full Story

02:41 PM (IST) Jul 01

ഒടുവിൽ ലോകം കാത്തിരുന്ന വാർത്ത എത്തി, ഇറാൻ-അമേരിക്ക സാങ്കേതിക ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി, നേരിട്ടുള്ള ചർച്ച ഇപ്പോളില്ലെന്ന് ഖത്തർ

ഖത്തറിന്‍റെ മധ്യസ്ഥതയിൽ അമേരിക്ക-ഇറാൻ സാങ്കേതിക ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി. നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ തൽക്കാലമില്ലെന്നും മധ്യസ്ഥർ വഴിയാണ് ആശയവിനിമയം നടക്കുന്നതെന്നും ഖത്തർ വ്യക്തമാക്കി

Read Full Story

02:35 PM (IST) Jul 01

കെ ബി ​ഗണേഷ് കുമാറും സഹോദരിയും തമ്മിലുളള കേസിൽ ഒടുവിൽ ന‌ടപടി; കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു, ഈ മാസം 9ന് പരിഗണിക്കും

വിൽപത്രത്തിലെ ആർ. ബാലകൃഷ്ണ പിള്ളയുടെ ഒപ്പുകൾ വ്യാജമെന്നായിരുന്നു.  ഉഷ മോഹൻദാസിൻ്റെ പരാതി. എന്നാൽ ഫൊറൻസിക് പരിശോധനയിൽ ഒപ്പുകൾ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് തെളിഞ്ഞിരുന്നു.

Read Full Story

02:22 PM (IST) Jul 01

തമിഴ്നാട്ടിൽ അസാധാരണ നടപടി, വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് 3 പേരെ അറസ്റ്റ് ചെയ്തു; സെന്തിൽ ബാലാജിക്കും ഡ‍ിഎംകെയ്ക്കും കുരുക്ക്

തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിവികെ എംഎൽഎമാർക്ക് 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിലാണ് നടപടി. ഈ നീക്കത്തിന് പിന്നിൽ ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു

Read Full Story

01:34 PM (IST) Jul 01

എതിർപ്പ് ഉന്നയിച്ചത് 2 അംഗങ്ങൾ, ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്തു; ബിജെപി എതിർപ്പ് തള്ളി എഫ്സിആർഎ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി

കേന്ദ്ര സർക്കാരിന്റെ എഫ്സിആർഎ നിയമഭേദഗഗതിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചപ്പോൾ, സഭയിലെ രണ്ട് ബിജെപി അംഗങ്ങൾ ഇതിനെ എതിർത്തു

Read Full Story

01:10 PM (IST) Jul 01

യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി ഡിജിപി

സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥർ മുതൽ ഉന്നത ഉദ്യോ​ഗസ്ഥർ വരെയുള്ളവർക്കായാണ് ഡ‍ിജിപി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

 

Read Full Story

11:56 AM (IST) Jul 01

കരസേനയ്ക്ക് `വിജയ്' കർമപദ്ധതി; പ്രഖ്യാപനവുമായി പുതിയ കരസേന മേധാവി ജനറൽ ധീരജ് സേത്ത്

ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിന് `വിജയ്' കർമപദ്ധതി പ്രഖ്യാപിച്ച് മേധാവി ജനറൽ ധീരജ് സേത്ത്. പുതിയ യുദ്ധമുഖങ്ങൾക്ക് പ്രാപ്തമാകുന്ന രീതിയിൽ സേനയിൽ മാറ്റം കൊണ്ടുവരിക എന്നത് ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Read Full Story

11:44 AM (IST) Jul 01

ഡ്രൈവറെത്തിയില്ല, രമേശ് ചെന്നിത്തലയെ കാണാന്‍ ഹെല്‍മെറ്റില്ലാതെ സ്കൂട്ടറിലെത്തി കടകംപള്ളി സുരേന്ദ്രന്‍; നിസാര ശുപാർശകൾക്ക് വന്നതാണന്ന് വിശദീകരണം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ. രാവിലെ ഏഴരയോടെയാണ് കടകംപള്ളി സുരേന്ദ്രൻ വഴുതക്കാട് ഉള്ള രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്.

Read Full Story

11:34 AM (IST) Jul 01

'അൻസിബയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല'; കോടതി ഉത്തരവ് ലഭിച്ചാൽ തുടർനടപടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കോടതി ഉത്തരവ് കയ്യിൽ കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Full Story

10:38 AM (IST) Jul 01

അയോധ്യ ക്ഷേത്രത്തിലെ സംഭാവന കൊള്ള - പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നു, ട്രസ്റ്റ് അം​ഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും

അയോധ്യ വിഷയം ഒന്നിച്ച് ഏറ്റെടുക്കുന്നതിൽ‌ ഇന്ത്യ സഖ്യത്തിൽ വീണ്ടും ചർച്ച നടക്കും. വിഷയം പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കും.

 

Read Full Story

09:36 AM (IST) Jul 01

എം എസ് സി - അദാനി കരാർ - ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം; അദാനി അനുമതി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

എം എസ് സി - അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനുള്ള അനുമതി അദാനി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Read Full Story

09:34 AM (IST) Jul 01

'​ഗുണ്ടകളായിരുന്നു എന്ന് കരുതി മാറ്റി നിർത്തരുത്, തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോര' - വിവാദ യോ​ഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നും കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ കാണാൻ അനുവാദം ചോദിച്ചതെന്നും സംഘാടകർ പറയുന്നു.

Read Full Story

09:01 AM (IST) Jul 01

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 27 പേർക്ക് പരിക്കേറ്റു, അപകടമുണ്ടായത് പുലർച്ചെ നാല് മണിക്ക്

അപകടം നടക്കുന്ന സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവരിൽ 4 പേർക്ക് തലക്കാണ് പരിക്കേറ്റിരിക്കുന്നത്.

Read Full Story

08:03 AM (IST) Jul 01

വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ; തൊഴിൽ ദിനങ്ങൾ 125 ആയി ഉയരും, പുതുക്കിയ മാറ്റങ്ങളിൽ ആശങ്കയോടെ തൊഴിലാളികൾ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Read Full Story

07:40 AM (IST) Jul 01

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി - മൺസൂണിനെ പഴിച്ച് കെഎസ്ഇബി; സഭയില്‍ മന്ത്രി സണ്ണി ജോസഫിൻ്റെ പ്രസ്താവന ഇന്ന്

സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മൺസൂണിനെ പഴിച്ച് കെഎസ്ഇബി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.

Read Full Story

07:10 AM (IST) Jul 01

ശബരിമല സ്വർണക്കൊള്ള - മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിയമോപദേശം തേടാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. പി എസ് പ്രശാന്തിന്റെ ഭരണ സമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്നതിൽ തീരുമാനമായില്ല.

Read Full Story

06:47 AM (IST) Jul 01

ഇന്ത്യ - ഇറാൻ ബന്ധത്തിൽ പുതിയ നീക്കം, മസൂദ് പെസഷ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം

ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിക്ക് മോദി ക്ഷണിച്ചു എന്ന് ഇറാൻ വ്യക്തമാക്കി.

Read Full Story

06:11 AM (IST) Jul 01

ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും; രണ്ടു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സുഗതനെ തലസ്ഥാനത്ത് എത്തിച്ചത്.

Read Full Story

06:03 AM (IST) Jul 01

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇരു ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Read Full Story

05:56 AM (IST) Jul 01

പിഎം ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിയുടെ രണ്ടാം യോഗം ഇന്ന്; സിലബസ് തയാറാക്കലും സ്കൂളുകളുടെ തെരഞ്ഞെടുപ്പും അടക്കം ചർച്ച ചെയ്യും

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളെ പറ്റി സമിതി വിശദമായി ചർച്ച ചെയ്യും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Read Full Story

05:44 AM (IST) Jul 01

മദ്യനയ വിവാദങ്ങൾക്കിടെ ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും; എഫ്‌സിആർഎ വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയവുമായി സർക്കാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിൽ വിവാദം തുടരവെ ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും. വിൽപനക്ക് സർക്കാരിന്റെ പ്രത്യേകവിജ്ഞാപനം വേണമെന്ന് ബില്ലിൽ വ്യവസ്ഥ. ഊർജ്ജ പ്രതിസന്ധിയിൽ ചട്ടം 300 പ്രകാരം വൈദ്യുതി മന്ത്രിയുടെ പ്രത്യേക പ്രസ്താവനയും ഇന്ന്.

 

Read Full Story

More Trending News