കോടതി ഉത്തരവ് കയ്യിൽ കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി: നടി അൻസിബയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. പുറത്തുവന്നത് സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ മാത്രമാണ്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ല. കോടതി ഉത്തരവ് കയ്യിൽ കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം മജിസ്ട്രേറ്റ് കോടതി കൊച്ചി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. വർഗീയ പരാമർശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ പരാതികളാണ് നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയത്. അൻസിബയുടെയും ടിനി ടോമിന്റെയും സാക്ഷികളുടെയും മൊഴിയെടുത്ത ശേഷം പരാതിയിൽ കേസെടുക്കാൻ തെളിവില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

തുടർന്നാണ് അൻസിബ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ര്ടേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണം എന്ന് ആവശ്യപ്പെട്ടത്. അമ്മ സംഘടനയ്ക്കുള്ളിൽ തുടങ്ങിയ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് തന്നെ 'ജിഹാദി' യെന്നും മതതീവ്രവാദിയെന്നും പരാമർശിച്ചുവെന്നും തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമായിരുന്നു അൻസിബയുടെ പരാതി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming