അയോധ്യ വിഷയം ഒന്നിച്ച് ഏറ്റെടുക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ വീണ്ടും ചർച്ച നടക്കും. വിഷയം പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കും.
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി. കോടതി അനുമതി ലഭിച്ചതോടെ പ്രധാന പ്രതികളിലൊന്നായ അവിനാഷ് ശുക്ലയെ ഇന്നലെ തന്നെ ചോദ്യം ചെയ്തിരുന്നു. ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുൻ ട്രസ്റ്റി അനിൽ മിശ്ര, ട്രസ്റ്റ് അംഗം ഗോപാൽ റായ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യും. അയോധ്യ വിഷയം ഒന്നിച്ച് ഏറ്റെടുക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ വീണ്ടും ചർച്ച നടക്കും. വിഷയം പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കും.

