അതേസമയം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം സ്ഥലം സന്ദർശിച്ച ഐ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു. ഇന്നലെ രാത്രി ഇവിടെ ഉണ്ടായ കൂറ്റൻ ഗർത്തം തൽക്കാലത്തേക്ക് മണ്ണും കോൺക്രീറ്റ് ഇട്ട് ജല അതോറിറ്റി മൂടി.
ആലപ്പുഴ: ദേശീയപാത 66 ൽ ചേർത്തല പതിനൊന്നാം മൈലിൽ നിർമ്മാണം പൂർത്തിയായ റോഡിൽ ഗർത്തമുണ്ടായത് കുടിവെള്ള പൈപ്പ് പൊട്ടി മണ്ണിൽ ഉണ്ടായ സമ്മർദ്ദം കാരണമെന്ന് ദേശീയപാത അതോറിറ്റി. സമാനമായ പ്രശ്ന സാധ്യതയുള്ള മറ്റു അഞ്ച് ഇടങ്ങളിൽ ദേശീയപാത അതോറിറ്റിയും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തും. അതേസമയം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം സ്ഥലം സന്ദർശിച്ച ഐ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു. ഇന്നലെ രാത്രി ഇവിടെ ഉണ്ടായ കൂറ്റൻ ഗർത്തം തൽക്കാലത്തേക്ക് മണ്ണും കോൺക്രീറ്റ് ഇട്ട് ജല അതോറിറ്റി മൂടി.
ഈ പാതയ്ക്ക് അടിയിലൂടെ കടന്നുപോയിരുന്ന കുടിവെള്ള പൈപ്പ് ലൈൻ ഇക്കഴിഞ്ഞ മെയ് മാസത്തിൽ പൊട്ടിയിരുന്നു. അന്ന് പുറത്തേക്ക് വന്ന വെള്ളം മണ്ണിനടിയിൽ കെട്ടിക്കിടന്ന് സമ്മർദ്ദം ഉണ്ടായി മണ്ണ് നീങ്ങിയതാണ് ഇവിടെ വലിയ ഗർത്തം രൂപപ്പെടാൻ കാരണം എന്നാണ് സ്ഥലം പരിശോധിച്ച് പൊതുമരാമത്ത് വകുപ്പിന്റെയും അതോറിറ്റിയുടെയും ദേശീയപാത അതോറിറ്റിയുടെയും നിഗമനം
സമാനമായ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് സ്ഥലങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിൽ ഒരുതവണ കൂടി പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കുമെന്നുമാണ് സ്ഥലത്ത് എത്തിയ ദേശീയപാത അതോറിറ്റി ഡിജിഎം നാട്ടുകാർക്ക് നൽകിയിരിക്കുന്ന ഉറപ്പ് അതേസമയംനിർമ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണിൻറെ ഗുണനിലവാരത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ഉള്ള ആക്ഷേപം നാട്ടുകാർക്കിടയിൽ ഇപ്പോഴും സജീവമാണ് താനും.

