ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിക്ക് മോദി ക്ഷണിച്ചു എന്ന് ഇറാൻ വ്യക്തമാക്കി.

ദില്ലി: ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിക്ക് മോദി ക്ഷണിച്ചു എന്ന് ഇറാൻ വ്യക്തമാക്കി. സമാധാനത്തിനായി മോദി വ്യക്തിപരമായി നടത്തിയ ശ്രമത്തിന് നന്ദി അറിയിച്ചതായും ഇറാൻ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൂചിപ്പിച്ചിരുന്നു. അടുത്ത വർഷം ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റൂബിയോ വ്യക്തമാക്കി. ട്രംപിന്റെ സന്ദർശനത്തെക്കുറിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാർക്കോ റൂബിയോ.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News