ഖത്തറിന്‍റെ മധ്യസ്ഥതയിൽ അമേരിക്ക-ഇറാൻ സാങ്കേതിക ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി. നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ തൽക്കാലമില്ലെന്നും മധ്യസ്ഥർ വഴിയാണ് ആശയവിനിമയം നടക്കുന്നതെന്നും ഖത്തർ വ്യക്തമാക്കി

ദോഹ: അമേരിക്ക - ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പുനരാംരഭിക്കാനുള്ള നീക്കങ്ങൾ യാഥാർത്ഥ്യത്തിലേക്ക്. ഇതിന്‍റെ ഭാഗമായുള്ള അമേരിക്ക - ഇറാൻ സാങ്കേതിക ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി. ഖത്തറിന്‍റെ നേരിട്ടുള്ള മധ്യസ്ഥതയിലാണ് ഇറാൻ - അമേരിക്ക സാങ്കേതിക ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്. നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ഖത്തർ അറിയിച്ചിരുന്നു. അമേരിക്കയുടെയും ഇറാന്‍റെയും പ്രതിനിധികൾ സ്ഥലത്തുണ്ടെങ്കിലും ദോഹയിൽ വെച്ച് നേരിട്ട് ചർച്ചയില്ലെന്നാണ് ഖത്തർ വ്യക്തമാക്കിയത്. മധ്യസ്ഥർ വഴി മാത്രമാണ് ചർച്ച. സാങ്കേതിക ചർച്ചകൾക്ക് ശേഷമാകും നേരിട്ടുള്ള ചർച്ചകളുടെ സാധ്യത തേടുക. നിലവിലെ സാഹചര്യത്തിൽ സമാധാന ചർച്ചകളുടെ ഭാഗമായുള്ള നേരിട്ടുള്ള ചർച്ചകൾ നീളുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം സംഘർഷം അയഞ്ഞതോടെ ഹോർമൂസിൽ കപ്പൽ ഗതാഗതം കൂടി. കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തുള്ള അലി ഖംനഇയുടെ സംസ്കാര ചടങ്ങുകൾക്ക് ഇറാൻ ഒരുക്കങ്ങൾ തുടങ്ങി. അതിനിടെ താത്കാലിക ധാരണ നടപ്പാക്കണം എന്ന് ഇറാനോടും അമേരിക്കയോടും ചൈന ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം