Published : Feb 04, 2026, 06:43 AM ISTUpdated : Feb 05, 2026, 10:41 AM IST

പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിനിടെ അപകടം, പ്ലസ് ടു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

Summary

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, തനിക്ക് സാമ്പത്തിക നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് മൊഴി നൽകി

Kozhikkode-student-death

10:18 PM (IST) Feb 04

പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിനിടെ അപകടം, പ്ലസ് ടു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം

Read Full Story

10:12 PM (IST) Feb 04

അണ്ടർ പാസ് അനുവദിക്കണമെന്നാവശ്യം, കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ അനിശ്ചിത കാലത്തേക്കും പണിമുടക്കും

Read Full Story

09:29 PM (IST) Feb 04

28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും, തീരുമാനം മന്ത്രിസഭാ യോഗത്തില്‍

28 സമുദായങ്ങളെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Read Full Story

08:50 PM (IST) Feb 04

അങ്കമാലി-എരുമേരി ശബരി പാത പദ്ധതി; 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം

Read Full Story

07:50 PM (IST) Feb 04

അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി, കേസെടുത്ത് എക്സൈസ്

പെരുമ്പാവൂർ വാഴക്കുളം കീൻപുരത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി

Read Full Story

07:26 PM (IST) Feb 04

അനിൽ അംബാനി ഗ്രൂപ്പ് ലോൺ തട്ടിപ്പ് കേസ് - അന്വേഷണത്തിൽ അകാരണമായ കാലതാമസം; ഇഡിക്കും സിബിഐക്കും സുപ്രീംകോടതി വിമർശനം

അനിൽ അംബാനി ഗ്രൂപ്പ് നടത്തിയ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ വിമർശനം. ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമർശിച്ചു.

Read Full Story

07:07 PM (IST) Feb 04

വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 19കാരി മരിച്ച നിലയിൽ, കൊലപാതകം ആരോപിച്ച് പ്രതിശ്രുത വരൻ; ദുരഭിമാനക്കൊലയെന്ന് ആരോപണം

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് ആരോപണം. തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story

06:54 PM (IST) Feb 04

പാട്ടിന്റെ പാൽനിലാവ് മാഞ്ഞു, നൊമ്പരമായി വേർപാട്, എസ്പി വെങ്കിടേഷിന് കണ്ണീരോടെ അന്ത്യാഞ്ജലി, ചെന്നൈയിൽ സംസ്കാരം പൂര്‍ത്തിയായി

1980കളിലും 90കളിലുമായി മലയാളത്തിൽ 500 ഓളം ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വെങ്കിടേഷിന്, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  

 

Read Full Story

06:44 PM (IST) Feb 04

`രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓ‍ഡിറ്റ് ചെയ്തപ്പോള്‍ ഞെട്ടിപ്പോയി'; വീണ്ടും വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ

രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടെന്നും പറ്റുമെങ്കിൽ തനിക്ക് എതിരെ കേസ് കൊടുക്കട്ടെയെന്നും കുഞ്ഞികൃഷ്ണൻ. ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

06:17 PM (IST) Feb 04

മണിപ്പൂരില്‍ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ചെയ്തി അധികാരമേറ്റു

മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തു

Read Full Story

06:03 PM (IST) Feb 04

'ഷഹനാസ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതം, ഡിജിപിക്ക് പരാതി നൽകി'; രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ

ഇന്ന് വക്കീൽ നോട്ടീസ് നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു. മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകും. കർഷക സമരവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്.

Read Full Story

05:58 PM (IST) Feb 04

ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്, കേസിലെ ആദ്യ അറസ്റ്റ്

ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Read Full Story

05:27 PM (IST) Feb 04

എയർ​ഗണ്ണുമായി ആശുപത്രിയിലെത്തി രോ​ഗിയുടെ പരാക്രമം, ജീവനക്കാരെ ഭീഷണിപ്പെടുത്തി, കുന്നന്താനം സ്വദേശി പിടിയിൽ

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ലിനു തോമസ് എന്ന 38കാരനാണ് ആശുപത്രിയിൽ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്. നഴ്സുമാരുടെ റൂമിലേക്ക് എത്തിയായിരുന്നു ഭീഷണി.

Read Full Story

05:11 PM (IST) Feb 04

സ്ഥിരമായ ഭരണകൂടങ്ങളില്ലെന്നും ഉണ്ടായിട്ടില്ലെന്നും കമൽഹാസൻ, രാജ്യസഭയിലെ ആദ്യ പ്രസംഗത്തില്‍ ആ‌ഞ്ഞടിച്ചു, 'ജനാധിപത്യത്തിൽ ആരെയും കീഴടക്കാനാകില്ല'

രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്‍ ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം

Read Full Story

05:11 PM (IST) Feb 04

`നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ പങ്കെടുക്കാൻ വൻ ജനാവലി

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്

Read Full Story

04:43 PM (IST) Feb 04

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം, സമയബന്ധിതമായ ഇടപെടലില്‍ വൻ ദുരന്തം ഒഴിവായി

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറേറ്റർ റൂമിന് സമീപം തീപിടുത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി

Read Full Story

03:59 PM (IST) Feb 04

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ കടിയേറ്റു; ഇന്നലെ മൂന്നര വയസുകാരിയെയും നായ ആക്രമിച്ചു

നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാനക്കാരുടെ മൂന്നര വയസുള്ള കുട്ടിയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. യുപി സ്വദേശിയായ മൂന്നരവയസുകാരി ജാനി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.

Read Full Story

03:58 PM (IST) Feb 04

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിം​ഗ് സ്ഥാനം ഏൽക്കും.

Read Full Story

03:26 PM (IST) Feb 04

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മിന്നായം പോലെ പാഞ്ഞെത്തിയ ബൈക്ക്, നിയന്ത്രണം വിട്ട് മെട്രോ പില്ലറിലിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു പോകുന്നതും സിസിടിവി  ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയാണ് അപകടമുണ്ടായത്.

Read Full Story

02:55 PM (IST) Feb 04

തിരുവനന്തപുരം ന​ഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും - മേയർ വി വി രാജേഷ്

തിരുവനന്തപുരം ​ന​ഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ നടത്തുമെന്ന് മേയർ വി വി രാജേഷ്. ശനിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും.

Read Full Story

02:29 PM (IST) Feb 04

തുണിയെടുക്കാൻ അലമാര തുറന്ന വീട്ടുകാർ അകത്തിരുന്ന ആളെക്കണ്ട് ഞെട്ടി, ഭയന്നോടി; വനംവകുപ്പെത്തി പിടികൂടിയത് രാജവെമ്പാലയെ!

ഭയന്ന് പുറത്തേക്കോടിയ കുടുംബാം​ഗങ്ങൾ വനംവകുപ്പിനെ വിവരമറിയിച്ചു. മുണ്ടക്കയത്ത് നിന്നുള്ള വനംവകുപ്പിന്‍റെ ആർആർടി സംഘം എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്.

Read Full Story

02:14 PM (IST) Feb 04

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് - മത്സരിക്കാനില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്

കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു.

Read Full Story

01:24 PM (IST) Feb 04

ശബരിമല സ്വർണക്കൊള്ള - എല്ലാ അന്വേഷണവും മരവിച്ചു; എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചതായും എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല.

Read Full Story

01:01 PM (IST) Feb 04

`മറ്റേ മോനേ' പ്രയോ​ഗം - പറഞ്ഞത് 'പൊന്നു മോനെ' എന്ന അർത്ഥത്തിൽ; സുരേഷ് ഗോപിയുടെ വാക്കുകൾ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടതെന്ന് ശോഭ സുരേന്ദ്രൻ

`മറ്റേ മോനേ' പ്രയോ​ഗത്തിൽ സുരേഷ്​ഗോപിയെ അനുകൂലിച്ച് ശോഭ സുരേന്ദ്രൻ. സുരേഷ് ഗോപി പറഞ്ഞത് 'പൊന്നു മോനെ' എന്ന അർത്ഥത്തിൽ ആണെന്ന് അവർ പറഞ്ഞു. 

Read Full Story

12:53 PM (IST) Feb 04

ദേ ഇതാണ് ആ പുസ്തകം, പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞ നരവനെയുടെ പുസ്തകം ഉയർത്തി രാഹുൽ; മൂന്നാം നാളും സഭ പ്രക്ഷുബ്ധം, ബിട്ടുവുമായി വാക്പോര്

ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച ജനറൽ നരവനെയുടെ പുസ്തകം രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രദർശിപ്പിച്ചു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞ പുസ്തകമാണ് ഇത്. ഇതിനിടെ ബിജെപി എംപി രവനീത് ബിട്ടുവുമായി രാഹുൽ വാക്പോരിലും ഏർപ്പെട്ടു

Read Full Story

12:35 PM (IST) Feb 04

ഹംപിയിൽ പഠനയാത്രാ സംഘം സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; അധ്യാപികയ്ക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്ക്

ഹംപിയിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മൂന്ന് വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരിക്കേറ്റു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പഠനയാത്രയ്ക്ക് തിരിച്ച സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Read Full Story

12:16 PM (IST) Feb 04

എംപിമാരുടെ സ്ഥാനാർഥിത്വം നയപരമായ കാര്യം, അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കും; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനമെന്നും മിസ്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. ഇതൊരു നയപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story

11:46 AM (IST) Feb 04

'സ്വർണക്കൊള്ള കേസിൽ അട്ടിമറി, കേസ് എങ്ങുമെത്താതെ പോകുന്നു, എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു' - വി ഡി സതീശൻ

ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക. കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസ് അതിനായി എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

Read Full Story

11:20 AM (IST) Feb 04

സതീശന്‍റെ ശരീരഭാഷ പോലും രൂപപ്പെടുത്തുന്നത് കനഗോലു, നിയമസഭയെ അക്രമാസക്തമാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു; വിമർശനവുമായി ഗോവിന്ദൻ

നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. സതീശന്റെ ശരീരഭാഷ പോലും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്നതാണെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു

Read Full Story

10:47 AM (IST) Feb 04

തുർക്കിയിൽ വേണ്ട, ഒമാനിൽ മതി, നിർണായക നീക്കവുമായി ഇറാൻ; പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത് ആണവ ചർച്ച വേദിയുടെ കാര്യത്തിൽ, അമേരിക്ക അംഗീകരിക്കുമോ?

അമേരിക്കയുമായുള്ള നിർണായക ആണവ ചർച്ചകളുടെ വേദി തുർക്കിയിൽ നിന്ന് ഒമാനിലേക്ക് മാറ്റാൻ ഇറാൻ നിർദ്ദേശിച്ചതായി റിപ്പോർട്ട്. മുൻപ് വിജയകരമായി ചർച്ചകൾക്ക് വേദിയായ ചരിത്രമുള്ള ഒമാനെ ഇറാൻ പരിഗണിക്കുമ്പോൾ, ഈ ആവശ്യം അമേരിക്ക അംഗീകരിക്കുമോ എന്നത് കണ്ടറിയണം

Read Full Story

10:39 AM (IST) Feb 04

'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, ആത്മഹത്യാക്കുറിപ്പ് പുറത്ത്

കുട്ടികൾ ​ഗെയിമിന് അടിമകളെന്ന് പോലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്ത് ശീലമുള്ളവരാണ്. കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്.

Read Full Story

09:55 AM (IST) Feb 04

ജയലളിത പ്രസംഗിച്ച അതേ ശങ്കഗിരിയിൽ കണ്ണുവച്ച് വിജയ്, ലക്ഷ്യം എംജിആറിന്‍റെ പിൻഗാമി? വീണ്ടും പൊതുയോഗം നടത്താൻ ടിവികെ അപേക്ഷ നൽകി

ടിവികെ സേലത്തെ ശങ്കഗിരിയിൽ പൊതുയോഗം നടത്താൻ ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിരം വേദിയായിരുന്ന ഇവിടെ യോഗം നടത്തുന്നതിലൂടെ, എംജിആറിന്‍റെ രാഷ്ട്രീയ പിൻഗാമിയെന്ന അവകാശവാദം ശക്തമാക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്

Read Full Story

09:32 AM (IST) Feb 04

സഭയിൽ പോർവിളി, എംബി രാജേഷും പി രാജീവും ശിവൻകുട്ടിയും വിഡി സതീശനും നേർക്കുനേർ; സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും ഇന്നും പ്രക്ഷുബ്ധം

ശബരമല സ്വർണ്ണക്കൊള്ള വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രിമാരായ എം.ബി രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി എന്നിവരും തമ്മിൽ ഫോട്ടോ വിവാദത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങളിലും രൂക്ഷമായ വാക്പോര് നടന്നു

Read Full Story

08:13 AM (IST) Feb 04

സുപ്രീം കോടതിയിൽ നേരിട്ടെത്തും, മുഖ്യമന്ത്രി മമത ബാനർജിയുടെ നിർണായക നീക്കം; ബംഗാളിലെ എസ്ഐആറിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം

ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ആരോപിച്ചാണ് മമതയുടെ ഈ നിർണായക നീക്കം

Read Full Story

07:12 AM (IST) Feb 04

റോയിയുടെ മരണം - വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം, ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തും

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക സംഘം വിപുലീകരിച്ചു. റോയിയുടെ വൻകിട ഭൂമി ഇടപാടുകളിലെ പങ്കാളികളെ ചോദ്യം ചെയ്യാനും ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും തീരുമാനിച്ചു

Read Full Story

06:54 AM (IST) Feb 04

ശബരിമല സ്വർണ്ണക്കൊള്ള - ഇഡി മുന്നിൽ ഹാജരായ മുരാരി ബാബുവിന്‍റെ മൊഴി വിവരങ്ങൾ പുറത്ത്, 'പോറ്റിയിൽ നിന്ന ഒരു രൂപ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല'

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, തനിക്ക് സാമ്പത്തിക നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് മൊഴി നൽകി

Read Full Story

More Trending News