LIVE NOW
Published : Jan 09, 2026, 11:05 AM ISTUpdated : Jan 09, 2026, 11:14 PM IST

Malayalam News Live: കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

Summary

വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.

Thanthri

11:14 PM (IST) Jan 09

കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ടര് രാജീവര് ജയിലിൽ. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു.താൻ നിരപരാധിയാണെന്നായിരുന്നു രാജീവരുടെ പ്രതികരണം

Read Full Story

10:25 PM (IST) Jan 09

പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളി; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു, പ്രതി പിടിയിൽ

കർണാടകയിലെ നഞ്ചൻകോട് പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളിയ ഭാര്യയെ ഭ‍ർത്താവ് അടിച്ചു കൊലപ്പെടുത്തി. സുധ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Full Story

10:15 PM (IST) Jan 09

മോശം പരാമര്‍ശം നടത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യണം; സാനിറ്ററി നാപ്കിനുകള്‍ ഉയര്‍ത്തിപ്പിടിച്ച് തുമ്പ കോളേജിൽ പ്രതിഷേധ സമരം

വിദ്യാർത്ഥിനികൾക്കെതിരായ മോശം പരാമർശം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തുമ്പ സെൻറ് സേവ്യേഴ്സ് കോളേജിൽ വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധം

Read Full Story

09:36 PM (IST) Jan 09

ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനം; നിര്‍ണായക നടപടിയുമായി ഹൈക്കോടതി, ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ അധികാരം റദ്ദാക്കി

ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിര്‍ണായക നടപടി.

Read Full Story

09:03 PM (IST) Jan 09

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് കവചമൊരുക്കി കുമ്മനം രാജശേഖരൻ, 'പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന എസ്ഐടിക്ക് പക്ഷപാതം'

ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരക്ക് കവചമൊരുക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തെന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് ചോദിച്ച കുമ്മനം രാജശേഖരൻ, പല രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് തന്ത്രിയല്ലെന്നും പറഞ്ഞു. 

Read Full Story

08:34 PM (IST) Jan 09

'ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായി'; സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് റിമാന്‍ഡിൽ, തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റും

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ റിമാന്‍ഡ് ചെയ്തു.  തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. തന്ത്രി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി അറസ്റ്റ് റിപ്പോര്‍ട്ട്

Read Full Story

07:15 PM (IST) Jan 09

ശബരിമല സ്വർണക്കൊള്ള - തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കട്ടിളപ്പാളി കേസിൽ

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കട്ടിളപ്പാളി കേസിൽ. ദ്വാരപാലക ശിൽപ്പ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല.

Read Full Story

06:33 PM (IST) Jan 09

കേരളത്തിലെ ആദ്യ തന്ത്രി കുടുംബം; താഴമൺ കുടുംബാംഗങ്ങളെ അയ്യപ്പ ഭക്തർ കണ്ടത് ദൈവതുല്യരായി

താഴമൺ-തരണനല്ലൂർ കുടുംബങ്ങളെ പരശുരാമൻ കേരളത്തിലേക്ക് കൊണ്ടുവന്നു എന്നാണ് ഐതിഹ്യം. കടൽ കടന്നപ്പോൾ താഴെ മണ്ണ്കണ്ട ബ്രാഹ്മണ കുടുംബം പിന്നെ അറിയപ്പെട്ടത് താഴമൺ കുടുംബമെന്നാണ്.

Read Full Story

05:45 PM (IST) Jan 09

വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ; സംഭവം ഇടുക്കിയിൽ

വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. ഇടുക്കി അടിമാലിയിൽ വെച്ചാണ് സംഭവം. കൊട്ടാരക്കര സ്വദേശി ഷിജി ആണ് പിടിയിലായത്.

Read Full Story

05:42 PM (IST) Jan 09

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് സണ്ണി ജോസഫ്; 'നടന്നത് തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടം'

തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും എസ് ഐ ടി അന്വേഷണത്തിൽ പൂർണതൃപ്തിയില്ലെന്നും ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Read Full Story

04:40 PM (IST) Jan 09

ചിന്നക്കനലാൽ ഭൂമി കേസ്; മാത്യു കുഴൽനാടന് വിജിലന്‍സ് നോട്ടീസ്, ജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടന് വിജിലന്‍സ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലിൽ 50 സെന്‍റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്

Read Full Story

04:33 PM (IST) Jan 09

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴ് സഞ്ചാരികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു ആസ്ട്രനോട്ടിന് ഗുരുതര ആരോഗ്യപ്രശ്നമെന്ന് നാസ. പ്രശ്നം കാരണം ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കാനും നാലംഗ സംഘത്തേ നേരത്തെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും തീരുമാനിച്ചു

Read Full Story

04:17 PM (IST) Jan 09

തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ, പ്രതികരിച്ച് വിവാദം ഉണ്ടാക്കാനില്ല

ശബിമല സ്വർണക്കൊള്ളയില്‍ തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാൻ ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ

Read Full Story

04:08 PM (IST) Jan 09

അതിർത്തി കടന്നും പ്രണയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി; 'വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ല'

തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി

Read Full Story

03:48 PM (IST) Jan 09

ശബരിമല സ്വർണക്കൊള്ള - എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി തന്നെ വ്യക്തമാക്കിയതെന്ന് മന്ത്രി വി എൻ വാസവൻ

തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന്  അദ്ദേ​ഹം പറഞ്ഞു.

Read Full Story

03:41 PM (IST) Jan 09

പാലക്കാട്ട് എ തങ്കപ്പനെതിരെ പോസ്റ്റ്; പൊലീസിൽ പരാതി നൽകി കോൺ​ഗ്രസ്, 'പിന്നിലെ രാഷ്ട്രീയ ഗുഢാലോചന അന്വേഷിക്കണം'

ഇന്ന് രാവിലെയാണ് ഡിസിസി ഓഫീസിന് മുന്നിൽ എ തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതി. 

Read Full Story

03:06 PM (IST) Jan 09

ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പ്, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി; 'തദ്ദേശ തെരഞ്ഞെടുപ്പിലേത് സവിശേഷ സാഹചര്യം'

ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്

Read Full Story

02:49 PM (IST) Jan 09

സ്കൂൾ ബസ് കടന്നുപോയതിന് പിന്നാലെ റോഡിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ചതായി പൊലീസ്

കോഴിക്കോട് നാദാപുരം പുറമേരിയിൽ റോഡിൽ സ്ഫോടനം. അറാംവെള്ളിയിൽ സ്കൂൾ ബസ് കടന്ന് പോയ ഉടനെയായിരുന്നു സ്ഫോടനം നടന്നത്. 

Read Full Story

02:48 PM (IST) Jan 09

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ‌; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.

 

Read Full Story

01:47 PM (IST) Jan 09

പ്രസവാനന്തരം യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയ തുണി മെഡിക്കൽ കോളേജിലേത് തന്നെ, പ്രാഥമിക റിപ്പോർട്ടിൽ വിവരം

പ്രസവാനന്തരം ശരീരത്തില്‍ തുണി കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഒആർ കേളു

Read Full Story

01:45 PM (IST) Jan 09

‌ശബരിമല സ്വർണക്കൊള്ള - കേസെടുത്ത് ഇഡി, ഇസിഐആർ രജിസ്റ്റർ ചെയ്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

Read Full Story

01:28 PM (IST) Jan 09

പശ്ചിമബംഗാൾ ഗവർണർക്ക് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശി

പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ. കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്.

Read Full Story

01:20 PM (IST) Jan 09

110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണ‌മെന്ന് മുഖ്യമന്ത്രി; എൽഡിഎഫ് ജാഥ ഫെബ്രുവരി 1 മുതൽ, നിലപാട് മയപ്പെടുത്തി സിപിഐ

മുന്നണി യോഗത്തിൽ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ 110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ജാഥ ഫെബ്രുവരി ഒന്നു മുതൽ 15 വരെ നടക്കും. മൂന്ന് മേഖലാജാഥകളാണ് ഉണ്ടാവുക. 

Read Full Story

01:08 PM (IST) Jan 09

`പരാശക്തി'ക്ക് സെൻസർ ബോർഡ് അനുമതി; നാളെ ചിത്രം റിലീസ് ചെയ്യും

ശിവ കാർത്തികേയൻ നായകനായ പരാശക്തി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെൻസർ ബോർഡ്. ചിത്രം നാളെ റിലീസ് ചെയ്യും. ഹിന്ദി വിരുദ്ധ പ്രക്ഷോഭം ചർച്ചയായ ചിത്രത്തിന് 20ലേറെ കട്ടുകൾ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു

Read Full Story

01:02 PM (IST) Jan 09

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം, ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Read Full Story

12:53 PM (IST) Jan 09

`വധഭീഷണി വകവെക്കുന്നില്ല'; സുരക്ഷാസേനയില്ലാതെ തെരുവിലിറങ്ങി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്

വധ ഭീഷണിക്കെതിരെ തെരുവിൽ ഇറങ്ങി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചാണ് ഭീഷണിക്കെതിരായ അദ്ദേഹത്തിന്റെ നീക്കം

Read Full Story

12:50 PM (IST) Jan 09

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ​ഗവർണർ; ചായസൽക്കാരം നാളെ, പ്രതികരിക്കാതെ കോൺ​ഗ്രസും സിപിഎമ്മും

തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാർക്കുമാണ് ക്ഷണം. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ​ഗവർണറുടെ ക്ഷണം ഉണ്ടായത്.

Read Full Story

11:50 AM (IST) Jan 09

'എംപിമാർക്ക് മത്സരിക്കാൻ അനുവാദം നൽകരുത്, ആളില്ലാത്ത അവസ്ഥയില്ല'; പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി രാജ്മോഹൻ ഉണ്ണിത്താൻ. എംപിമാരെ മത്സരിപ്പിക്കുന്നതിനേയും അദ്ദേഹം എതിർത്തു

Read Full Story

11:14 AM (IST) Jan 09

ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Read Full Story

11:10 AM (IST) Jan 09

കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് വിവരം.

Read Full Story

11:09 AM (IST) Jan 09

5 വയസുകാരിയെ പൊള്ളലേൽപ്പിച്ച രണ്ടാനമ്മ അറസ്റ്റില്‍

കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ചാണ് അഞ്ച് വയസ്സുകാരിക്ക് നേരെ ക്രൂരത. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Full Story

11:06 AM (IST) Jan 09

അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ

മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ‌അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാൻഡിൽ കഴിയുന്ന സംസ്കൃതാധ്യാപകൻ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്.

Read Full Story

11:06 AM (IST) Jan 09

പാലക്കാട് മത്സരിക്കാൻ സാധ്യത, പിന്നാലെ തങ്കപ്പനെതിരെ പോസ്റ്ററുകൾ

പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനെതിരെ പോസ്റ്ററുകൾ. ഡിസിസി ഓഫീസ് പരിസരത്താണ് എ തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺ​ഗ്രസിലെ ഭൂരിഭാ​ഗം നേതാക്കളും ഉയർത്തിയിരുന്നു

Read Full Story

11:06 AM (IST) Jan 09

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം, നാല് മരണം

കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

Read Full Story

11:05 AM (IST) Jan 09

ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.

Read Full Story

11:05 AM (IST) Jan 09

ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.


More Trending News