വിദ്യാർത്ഥിനികൾക്കെതിരായ മോശം പരാമർശം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തുമ്പ സെൻറ് സേവ്യേഴ്സ് കോളേജിൽ വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധം
തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്കെതിരായ മോശം പരാമർശം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തുമ്പ സെൻറ് സേവ്യേഴ്സ് കോളേജിൽ വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധം. ആർത്തവം കാരണം എൻസ്എസ് ക്യാമ്പിൽ പെൺകുട്ടികൾ പങ്കെടുക്കാത്തതിനെതിരെ പരാമർശം നടത്തിയ ഹിസ്റ്ററി വിഭാഗം മേധാവി രമേശിനെതിരെയാണ് പ്രതിഷേധക്കാർ നടപടി ആവശ്യപ്പെട്ടത്. സാനിറ്ററി നാപ് കിൻ ഉയർത്തിപ്പിടിച്ചാണ് പെൺകുട്ടികൾ സമരത്തിനിറങ്ങിയത്. ഓഫീസ് പൂട്ടിയിട്ട് സമരം ശക്തമാക്കിയതോടെ പൊലീസെത്തി ചർച്ച നടത്തി. ബുധനാഴ്ച വരെ അധ്യാപകനെ മാറ്റിനിർത്താമെന്നും അതിന് ശേഷം കൂടുതൽ നടപടി എടുക്കാമെന്ന ഉറപ്പിലാണ് ഒടുവിൽ സമരം നിർത്തിയത്.



