Published : Jul 09, 2026, 05:38 AM ISTUpdated : Jul 09, 2026, 11:39 PM IST

Malayalam News Live Updates: 13 മണിക്കൂർ കഠിന പരിശ്രമത്തിൽ ഞെട്ടിച്ച് ഇറാൻ, അമേരിക്ക തകർത്ത മഷ്ഹദ് റെയിൽവേ ലൈനിൽ ഒരെണ്ണം പുനഃസ്ഥാപിച്ചു; രണ്ടാം ലൈനും ഉടൻ സജ്ജമാകും

Summary

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത് തെരച്ചിൽ മൂന്നാം ദിവസം. തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ് കോണിന്റെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്. മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. നാലു സോണുകളായി തിരിഞ്ഞാണ് തെരച്ചിൽ നടക്കുക.

iran news

11:39 PM (IST) Jul 09

13 മണിക്കൂർ കഠിന പരിശ്രമത്തിൽ ഞെട്ടിച്ച് ഇറാൻ, അമേരിക്ക തകർത്ത മഷ്ഹദ് റെയിൽവേ ലൈനിൽ ഒരെണ്ണം പുനഃസ്ഥാപിച്ചു; രണ്ടാം ലൈനും ഉടൻ സജ്ജമാകും

അമേരിക്കൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ തകർന്ന മഷ്ഹദ് റെയിൽവേ പാതയിലെ ഒരു ലൈൻ വെറും 13 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിച്ച് ഇറാൻ. രണ്ടാമത്തെ ലൈൻ കൂടി തുറക്കുന്നതോടെ പ്രദേശത്തെ തീവണ്ടി ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലാകും

Read Full Story

11:19 PM (IST) Jul 09

ചിത്രം സഹിതം ആഭ്യന്തരമന്ത്രിയെ സമീപിച്ച് സുധീരൻ, മുഖ്യമന്ത്രിക്കെതിരെ താൻ പറയാത്ത കാര്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നു; 'നടപടി വേണം'

മുഖ്യമന്ത്രിക്കെതിരെ തന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതിനെതിരെ വി എം സുധീരൻ ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്ക് പരാതി നൽകി. മുഹമ്മദ് ഖലീൽ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടു

Read Full Story

10:16 PM (IST) Jul 09

ഇടപെട്ട് ആരോഗ്യമന്ത്രി, നെഞ്ചുവേദനയോടെ ക്യൂ നിന്ന രോഗി മരിച്ച സംഭവത്തിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി; 'കാരണം കണ്ടെത്തണം, കർശന നടപടി ഉറപ്പ്'

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി ഡോക്ടറെ കാണാൻ ക്യൂ നിന്ന രാജേഷ് കുമാർ എന്ന 52-കാരൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി

Read Full Story

08:02 PM (IST) Jul 09

കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്, അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റിൽ സോളാർ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട; കണക്കുകൾ പുനഃപരിശോധിക്കും

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുതിയ നോട്ടീസ് നൽകുമെന്നും, ഇതിനകം തുക അടച്ചവർക്ക് തിരികെ നൽകുകയോ ബില്ലിൽ ക്രമീകരിക്കുകയോ ചെയ്യും

Read Full Story

07:42 PM (IST) Jul 09

ഡിജിപി ഉത്തരവിറക്കി, പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; ഐജി അജിത ബീഗം നയിക്കും, 2 ആഴ്ചയിൽ പുരോഗതി അറിയിക്കണം

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ ഐജി അജിത ബീഗം നയിക്കുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള സംഘം രണ്ടാഴ്ച കൂടുമ്പോൾ റിപ്പോർട്ട് നൽകണം

Read Full Story

07:20 PM (IST) Jul 09

ഹയാത്തിൽ താമസിച്ച് മുങ്ങി, 63,755 ബിൽ; പണം നൽകാതെ മുങ്ങിയ അസാധാരണ കള്ളൻ ഒഡീഷയിലെ ഭുവനേശ്വറിൽ പിടിയിൽ

തമിഴ്നാട് സ്വദേശിയായ ബിങ്സൺ ജോർജ് എന്നയാൾ മുന്നൂറോളം ആഢംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ കേസിൽ ഭുവനേശ്വറിൽ പിടിയിലായി. വ്യാജ പേരുകളും വിലാസവും ഉപയോഗിച്ച് വർഷങ്ങളായി തട്ടിപ്പ് നടത്തിവരികയായിരുന്നു ഇയാൾ. 

Read Full Story

06:37 PM (IST) Jul 09

150 ൽ 8 പേര്‍ മാത്രമല്ലേ പ്രതികളായുള്ളു, ന്യായീകരണത്തിന്‍റെ പുതിയ വേർഷനുമായി യോഗി; അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം പിടിയിലായവരിൽ ഒതുങ്ങുമോ?

അയോധ്യ ക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസിലെ അന്വേഷണം അറസ്റ്റിലായ 8 ജീവനക്കാരില്‍ ഒതുങ്ങിയേക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൂചന നൽകി. 150 ജീവനക്കാരിൽ 8 പേർ മാത്രമാണ് പ്രതികളെന്നും അയോധ്യയെ അപമാനിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും അദ്ദേഹം പറഞ്ഞു

Read Full Story

06:22 PM (IST) Jul 09

ഞെട്ടിക്കുന്ന വഴിത്തിരിവ്, ഓഹരിവിപണിയിലും അയോധ്യയിലെ കാണിക്കപ്പണം എത്തി, സ്റ്റോക്ക് മാര്‍ക്കറ്റിൽ നിക്ഷേപിച്ചെന്ന് പ്രതികൾ; 30 അക്കൗണ്ട് മരവിപ്പിച്ചു

അയോധ്യ ക്ഷേത്രത്തിലെ കാണിക്കപ്പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ അവിനാശ് ശുക്ലയും അനുകൽപ് മിശ്രയും പണം പലിശയ്ക്ക് നൽകുകയും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു

Read Full Story

05:58 PM (IST) Jul 09

'ഭീകരരുടെ ഒളിയിടങ്ങളിലാണ് സ്ഫോടനം നടന്നത്, പ്രകമ്പനം ലോകം മൂഴുവൻ എത്തി'; ഓസ്ട്രേലിയയിലെ ഭീമൻ പ്രവാസി സംഗമത്തിലും ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് മോദി

മെൽബണിൽ നടന്ന പ്രവാസി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പ്രതിരോധ കരുത്ത് തെളിയിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തെക്കുറിച്ചും മോദി പരാമർശിച്ചു

Read Full Story

05:21 PM (IST) Jul 09

'അന്തസ്സ് വേണമെടൊ, അന്തസ്സ്...,തോറ്റിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല'; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പരാതി നൽകി. ജില്ലാ കളക്ടർക്കും പൊലീസിനുമാണ് പരാതി നൽകിയത്.

Read Full Story

04:48 PM (IST) Jul 09

കേന്ദ്ര കമ്മിറ്റിക്ക് ശേഷം കെകെ ശൈലജ, 'തോൽവിയിൽ നേതൃമാറ്റം എന്ന രീതി സിപിഎമ്മിനില്ല, കൂട്ടുത്തരവാദിത്വം'; ആരോഗ്യവകുപ്പിന് ജാഗ്രത മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃമാറ്റം സിപിഎമ്മിന്റെ രീതിയല്ലെന്നും എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും കെകെ ശൈലജ. പകർച്ചവ്യാധി മരണങ്ങൾ കുറയ്ക്കാനും സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു

Read Full Story

04:26 PM (IST) Jul 09

നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം, ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള ഹർജിയാണ് ഇടക്കാല ഉത്തരവിനായി മാറ്റിയത്.

Read Full Story

04:13 PM (IST) Jul 09

വിജയ് സർക്കാർ അങ്ങനെ ചെയ്യരുത്, തെറ്റായ കീഴ്വഴക്കമെന്ന് സിപിഎമ്മും സിപിഐയും; കരൂർ ദുരന്തത്തിൽ സർക്കാർ ജോലി നൽകുന്നതിനെതിരെ വിമർശനം

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഇടതുപാർട്ടികൾ രം​ഗത്ത്. വിജയ് സർക്കാരിൻ്റേത് തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഎമ്മും സിപിഐയും വിമർശിച്ചു

Read Full Story

04:08 PM (IST) Jul 09

ഇറാനിൽ പാലങ്ങളും റെയിൽവേ ട്രാക്കുകളും ആക്രമിച്ച് അമേരിക്ക; ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങളാലോചിക്കുമെന്ന് ഇറാൻ

ടെഹറാനിൽ നിന്ന് മഷ്ഹദിലേക്ക് ഉള്ള ട്രെയിൻ സർവ്വീസ് ഇറാൻ നിർത്തി. ഇറാന്റെ ഗുലിസ്ഥാൻ പ്രവിശ്യയിലെ രണ്ട് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റെയിൽവേ പാളമാണ് തകർത്തത്. ചബഹർ തുറമുഖത്തെ നാവിക കൺട്രോൾ കേന്ദ്രം ആക്രമിച്ചു.

Read Full Story

03:50 PM (IST) Jul 09

ഒന്നര മണിക്കൂർ മുൻപ് ദീപക് വീട്ടുകാരുമായി സംസാരിച്ചു, ദുരൂഹതയെന്ന് കുടുംബം; യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി

യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന സ്വദേശി ദീപക് ദുഡ്ഡിയെയാണ് കാണാതായത്. ഈ മാസം രണ്ടാം തിയ്യതി മുതലാണ് നാവികനെ കാണാതായത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ്.

Read Full Story

03:34 PM (IST) Jul 09

വിവാഹം കഴിഞ്ഞിട്ട് 2 മാസം, വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ, പോസ്റ്റ്മോർട്ടം ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിദ്ധ്യ ത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Read Full Story

03:14 PM (IST) Jul 09

അഴിമതി ഉന്നയിക്കുന്നവർ തന്നെ വിശദീകരിക്കട്ടെയെന്ന് ഇപി; വിഴിഞ്ഞത്തെ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത, രാ​ഗേഷിനേയും പിണറായിയേയും തള്ളി പ്രതികരണം

ഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച പാർട്ടി നിലപാട് ഏറ്റെടുക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ പ്രതികരണമുണ്ടായത്. 

Read Full Story

03:14 PM (IST) Jul 09

കോറോ ഹെൽത്ത് കമ്പനിക്ക് വൻതിരിച്ചടി, സർക്കാർ ഇടപെടലിനെതിരായ നീക്കം ഫലിച്ചില്ല, ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കോടതി

ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രിതല ചർച്ച വരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്ന് ആയിരുന്നു കമ്പനി വാദം.

Read Full Story

02:54 PM (IST) Jul 09

തുരങ്കപാതയുടെ ഭാവിക്ക് നിർണായകമാകുക വിദ​ഗ്ധ സമിതി റിപ്പോർട്ടെന്ന് സർക്കാർ വൃത്തങ്ങൾ, റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന് ആവശ്യപ്പെടും

തുരങ്കപാതയുടെ മുന്നോട്ട് പോക്കിന് നിർണായകം ആവുക ഈ റിപ്പോർട്ട് എന്ന് സർക്കാർ വൃത്തങ്ങൾ വൃക്തമാക്കുന്നു.

 

Read Full Story

02:40 PM (IST) Jul 09

വിഴിഞ്ഞം ഓഹരി കൈമാറ്റം - 'സതീശൻ സെബിയുമായി ചർച്ച നടത്തി' മുഖ്യമന്ത്രിക്കെതിരെ കെ.എൻ ബാലഗോപാൽ

വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സെബിയുമായി ചർച്ച നടത്തിയിരുന്നുവെന്നും, അങ്ങിനെയാണ് സെബിയുടെ അനുമതി വേഗത്തിലായതെന്നും ബാലഗോപാൽ  ചൂണ്ടിക്കാട്ടി.

Read Full Story

02:35 PM (IST) Jul 09

13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

പത്തനംതിട്ടയിലെ 13 കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ നടപടി. കൂടൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി. സിഐക്കെതിരായ നടപടി ഡിഐജി ഉടൻ തീരുമാനിക്കും. കോന്നി സിഐയാണ് കൂടൽ സ്റ്റേഷന്റെ ചുമതല നിർവഹിച്ചിരുന്നത്.

Read Full Story

02:31 PM (IST) Jul 09

'8 പേർ മാത്രമല്ലേ പ്രതികളായുള്ളൂ'; അയോധ്യക്ഷേത്രക്കൊള്ളയിൽ അന്വേഷണം ജീവനക്കാരിലൊതുങ്ങിയേക്കും; പരോക്ഷ സൂചന നൽകി യോ​ഗി ആദിത്യനാഥ്

മൂന്ന് പ്രതികളെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ബദരിനാഥ് ക്ഷേത്ര കൊള്ളയിലെ പ്രതി ജോഷിമഠിലെ ക്ഷേത്രത്തിലും സംഭാവന മോഷണം നടത്തിയോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.

Read Full Story

01:46 PM (IST) Jul 09

സംഘർഷം പുകയുന്നതിനിടയിലും ഇടപെട്ട് ഖത്തർ; കപ്പൽ ആക്രമിച്ചത് ശരിയായില്ലെന്ന് ഇറാനോട്, സമാധാനശ്രമങ്ങൾ തുടരും

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ സമാധാനശ്രമങ്ങൾ തുടർന്നുകൊണ്ട് ഖത്തർ രം​ഗത്ത്. രാജ്യങ്ങൾക്കിടയിലുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ദൗത്യം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ഖത്തർ അറിയിച്ചു

Read Full Story

01:25 PM (IST) Jul 09

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരൻ ചാടി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. പാലക്കാട് തൃത്താല കൂനംമൂച്ചി മുക്കൂട്ട റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

Read Full Story

01:00 PM (IST) Jul 09

മലബാറിലെ തീവണ്ടി യാത്രക്കാരെ ശ്രദ്ധിക്കൂ; കോഴിക്കോട് ക്ലോക്ക് റൂം അപകടം, മലബാറിൽ ട്രെയിൻ ഗതാഗതം താളം തെറ്റും

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ.

Read Full Story

12:57 PM (IST) Jul 09

'കാല് മുതൽ തല വരെ തല്ലിച്ചതച്ച നിലയിൽ, ശരീരത്ത് ചതവില്ലാത്ത സ്ഥലമില്ല', സാവരിയയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചെന്നും കുടുംബം

സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് ലാപ് ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മലയാളി വിദ്യാർത്ഥിനിയായ സാവരിയ കൊല്ലപ്പെട്ടത്.

Read Full Story

12:51 PM (IST) Jul 09

'എന്റെ കൈകൾ ശുദ്ധം, കോടതിക്ക് എന്തും പറയാം'; കശുവണ്ടി അഴിമതിക്കേസിൽ ആർ. ചന്ദ്രശേഖരൻ

തന്റെ കൈകൾ ശുദ്ധമാണെന്നും കോടതിക്ക് എന്തും പറയാമെന്നും അതിനെ ചോദ്യം ചെയ്യാൻ താനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയലക്ഷ്യ കേസിൽ താൻ ഒരു കക്ഷിയല്ല. പ്രോസിക്യൂഷൻ അനുമതിക്കെതിരെ നിയമനടപടികളിലേക്ക് കടക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Read Full Story

12:39 PM (IST) Jul 09

വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പിണറായി; അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ല, 'തീവ്ര മഴ ഉണ്ടായിട്ടും യെല്ലോ അലർട്ട് മാത്രം'

യനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി

Read Full Story

12:03 PM (IST) Jul 09

ആവേശം കൂടി, ആക്സിലറേറ്റർ കൂട്ടി; ലോകകപ്പ് വിജയാഹ്ലാദത്തിനിടെ കൊല്ലത്ത് ബൈക്ക് കത്തി നശിച്ചു.

കൊല്ലം കരിക്കോട് ടി.കെ.എം. കോളേജ് ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അർജന്റീന-ഈജിപ്റ്റ് മത്സരത്തിലെ അർജൻറ്റീന വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ പ്രകടനത്തിനിടയിലാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണ്ണമായും കത്തി നശിച്ചത്.

Read Full Story

11:57 AM (IST) Jul 09

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

Read Full Story

11:42 AM (IST) Jul 09

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു; ഒഴിവായത് വൻദുരന്തം

മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവറാണ് തകർന്നുവീണത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Read Full Story

10:52 AM (IST) Jul 09

കേരളകലാമണ്ഡലം - അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ്, സമരത്തിനെതിരെ കൂകിവിളിച്ച് വിദ്യാർത്ഥികൾ

കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. പഠിക്കാനുള്ള അവകാശത്തെ തടയുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Read Full Story

10:44 AM (IST) Jul 09

കോന്നിയിൽ 17കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട കോന്നി വട്ടക്കാവ് സ്വദേശി ശബരി (17) യെയാണ് വീടിന്റെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story

10:43 AM (IST) Jul 09

കള്ളാടി ദുരന്തം - മരണസംഖ്യ അഞ്ചായി; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; ബാക്കി മൂന്ന് പേർക്കായി തിരച്ചിൽ ഊർജ്ജിതം

ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ തുടരുകയാണ്. കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Read Full Story

10:38 AM (IST) Jul 09

സ്പെഷ്യല്‍ റൂള്‍ അട്ടിമറിച്ച് പിഎസ്‍സി, ഡിവിഷണൽ അക്കൗണ്ടൻ്റ് പരീക്ഷയിൽ ക്രമക്കേടെന്ന് ആരോപണം; അവസരം നഷ്ടപ്പെട്ട് ബൈ ട്രാൻസ്ഫർ യുഡി ക്ലർക്കുമാർ

പി എസ് സി ഡിവിഷണൽ അക്കൗണ്ടൻ്റ് പരീക്ഷയിൽ ക്രമക്കേടെന്ന് ആരോപണം. റൂള്‍ വ്യവസ്ഥ ലംഘിച്ച് രണ്ട് തവണയായി പി എസ് സി പരീക്ഷ നടത്തി. റൂൾ പ്രകാരമുള്ള അനുപാതം തെറ്റിക്കുകയും ചെയ്തു.

Read Full Story

10:14 AM (IST) Jul 09

ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു, സംഭവം പെരുമ്പാവൂരിൽ

വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയത്. കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തു.

 

Read Full Story

10:05 AM (IST) Jul 09

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് കമൻ്റ്; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്

ഒരു വാർത്താ മാധ്യമത്തിൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.

Read Full Story

09:11 AM (IST) Jul 09

പൊലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ

'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെയാണ് ഹാക്കിങ് ശ്രമം ഉണ്ടായത്. സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിന്റെ പ്രവർത്തനം അൽപ്പസമയത്തേക്ക് നിലച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ്.

Read Full Story

09:04 AM (IST) Jul 09

സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ്; ആരോപണവുമായി പത്തനംതിട്ട സ്വദേശി,`കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ നീക്കം നടത്തുന്നു'

സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ലെന്ന് റൻസിം പറയുന്നു.

Read Full Story

09:01 AM (IST) Jul 09

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം - മീനാക്ഷിപ്പുഴയിൽ‌ ഇന്ന് വിശദമായ പരിശോധന നടത്തും; അന്വേഷണ കമ്മിറ്റിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

പദ്ധതി കൊണ്ടുവന്നത് പദ്ധതിയുമായി മുന്നോട്ടുപോയത് മൂന്ന് ഉദ്ഘാടനങ്ങൾ സംഘടിപ്പിച്ചത് ഒക്കെ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

Read Full Story

More Trending News