'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെയാണ് ഹാക്കിങ് ശ്രമം ഉണ്ടായത്. സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിന്റെ പ്രവർത്തനം അൽപ്പസമയത്തേക്ക് നിലച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ്.

തിരുവനന്തപുരം: സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെ മാൽവെയർ ആക്രമണ ശ്രമം. സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിൻ്റെ പ്രവർത്തനം അൽപ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചു. ചുരുങ്ങിയ സമയത്തേക്ക് ഫയൽ നീക്കം നിലച്ചതല്ലാത്തെ മറ്റ് സുരക്ഷാ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും, ഫയലുകളിലെ വിവരങ്ങളെല്ലാം പൂർണ്ണമായും സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അതിനുള്ള ശ്രമമാണ് നടന്നതെന്നും സ്ഥിരീകരിച്ച സൈബർ ഡിവിഷൻ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player