ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. പാലക്കാട് തൃത്താല കൂനംമൂച്ചി മുക്കൂട്ട റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. പാലക്കാട് തൃത്താല കൂനംമൂച്ചി മുക്കൂട്ട റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരനായ തൃത്താല മണ്ണാരപറമ്പ് സ്വദേശി അബൂബക്കർ സ്‌കൂട്ടറിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

YouTube video player