സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് ലാപ് ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മലയാളി വിദ്യാർത്ഥിനിയായ സാവരിയ കൊല്ലപ്പെട്ടത്.

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളും പാടുകളുമെന്ന് കുടുംബം. അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. യുവതിയെ മതപരിവർത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെൺകുട്ടി അതിന് തയ്യാറായില്ലെന്ന് ബന്ധു പറയുന്നു. സഹപാഠി അതിക്രൂരമായാണ് മർദിച്ചതെന്നും ബന്ധു പറഞ്ഞു. കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നു. കൊലപാതക കാരണം എന്താണെന്ന് അറിയില്ലെന്നും ബന്ധു പറഞ്ഞു. സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് ലാപ് ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മലയാളി വിദ്യാർത്ഥിനിയായ സാവരിയ കൊല്ലപ്പെട്ടത്. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നു.

അവളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നു, ക്രൂര മര്‍ദനത്തിന് ഇരയായിട്ടുണ്ട്: സാവരിയയുടെ ബന്ധു