Published : Jun 11, 2026, 09:43 AM ISTUpdated : Jun 11, 2026, 10:09 PM IST

Malayalam News Live: നിപ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്, മെയ് 30 മുതൽ ജൂണ്‍ 10 വരെ പോയ സ്ഥലങ്ങൾ റൂട്ട് മാപ്പില്‍

Summary

മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.

kerala health department releases nipah patient route map in kozhikode

10:09 PM (IST) Jun 11

നിപ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്, മെയ് 30 മുതൽ ജൂണ്‍ 10 വരെ പോയ സ്ഥലങ്ങൾ റൂട്ട് മാപ്പില്‍

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതൽ ജൂണ്‍ 10 വരെയുള്ള രോഗിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്

Read Full Story

09:50 PM (IST) Jun 11

വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കുമായി എത്തിച്ചത് നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ; തൂഫാനാക്കി പൊലീസ്

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Read Full Story

09:23 PM (IST) Jun 11

സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിന് പോയ യുവാവിനെ കാണാനില്ല, തെരച്ചില്‍ തുടരുന്നു, സംഭവം ഉത്തരാഖണ്ഡില്‍

ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനത്തിൽ ട്രെക്കിങ്ങിനായി എത്തിയ ഹരിയാന സ്വദേശിയായ വിനോദസഞ്ചാരിയെ കാണാതായി

Read Full Story

09:21 PM (IST) Jun 11

തമിഴ്നാട് മന്ത്രി രാജ്മോഹനെ സന്ദർശിച്ച് റാപ്പർ വേടൻ; കൂടിക്കാഴ്ചയിൽ വിമർശനവുമായി ​ഗായിക ചിന്മയി ശ്രീപദ

വ്യക്തിപരമായ നഷ്ടം അവഗണിച്ചും താൻ വേടനൊപ്പമുള്ള വേദികൾ ഒഴിവാക്കുന്നുവെന്നും ചിന്മയി എക്സിൽ കുറിച്ചു.

 

Read Full Story

08:57 PM (IST) Jun 11

അമ്മയില്ല, അച്ഛൻ വേറെ വിവാഹം കഴിച്ചു, മർദനം സഹിക്കാനാവാതെ 14കാരൻ അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ, സഹോദരന്‍റെ മക്കളെ ഭിക്ഷാടനത്തിനെത്തിച്ചയാൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം അന്തോണിയുടെ മ‍ർദനം സഹിക്കവയ്യാതെ രക്ഷപ്പെട്ടോടിയ 14 വയസ്സുകാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടി. യാത്രക്കാരും ഉദ്യോഗസ്ഥരും ചേർന്ന് വിവരം പോലീസിനെ അറിയിച്ചു. ഇതോടെയാണ് ഭിക്ഷാടനത്തിന്‍റെ വിവരം പുറത്ത് അറിയുന്നത്.

Read Full Story

08:28 PM (IST) Jun 11

അർധരാത്രിയിൽ ഥാറുമായെത്തി പൊലീസുകാരന്‍റെ അഴിഞ്ഞാട്ടം; സുഹൃത്തായിരുന്ന യുവതിക്ക് നേരെ മർദനം, ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ്

ഹരിയാനയിലെ ഗുരുഗ്രാമിൽ ഥാർ ഇടിച്ചുകയറ്റുകയും യുവതിയെയും മറ്റ് ജീവനക്കാരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

Read Full Story

08:23 PM (IST) Jun 11

നീറ്റിനോടുള്ള എതിർപ്പ് നീതി ആയോ​ഗ് യോ​ഗത്തിലും ആവർത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിർപ്പ് ഉന്നയിച്ചു

സമ​ഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നൽകണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിർപ്പും പരാമർശിച്ചു.

 

Read Full Story

07:50 PM (IST) Jun 11

'ഇത് വിനോദമല്ല, പൊതുശല്യം!', വിയറ്റ്‌നാമിലെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നൃത്തം, സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

വിയറ്റ്‌നാമിലെ പ്രശസ്തമായ ഒരു റെയിൽവേ ട്രാക്കിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ വ്യവസായിയും ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനുമായ ഹർഷ് ഗോയങ്ക

Read Full Story

07:49 PM (IST) Jun 11

കാട്ടാക്കടയിൽ 2 സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറിൽ മുറിവേറ്റു, അന്വേഷണമാരംഭിച്ച് പൊലീസ്

സ്കൂളിലെ വിദ്യാർത്ഥികളും പുറത്ത് നിന്നെത്തിയ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയതെന്നാണ് വിവരം. പുറത്തുനിന്നുള്ള സംഘത്തിലുള്ളയാളാണ് ഇജാസ്. മൂർച്ചയുള്ള എന്തോ വസ്തു ഉപയോഗിച്ചാണ് ഇജാസിനെ ആക്രമിച്ചത്.

Read Full Story

05:31 PM (IST) Jun 11

തിരുവനന്തപുരത്തും ഷി​ഗല്ല സ്ഥിരീകരിച്ചു; 3 കുട്ടികൾക്ക് രോ​ഗബാധ, രോ​ഗം ബാധിച്ച കുട്ടികളുടെ എണ്ണം ഒൻപതായി, ജാ​ഗ്രത നിർദേശം

പകർച്ചവ്യാധി ഭീതിയിലാണ് കേരളം. വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാന ന​ഗരിയിലും ഷി​ഗല്ല രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Full Story

05:01 PM (IST) Jun 11

യുവാക്കൾ പ്രതിസന്ധിയിൽ, വിവാഹാലോചനകളെല്ലാം മുടങ്ങുന്നു, മക്കളെ ഗ്രാമത്തിലേക്ക് കെട്ടിച്ചയക്കിലെന്ന് മാതാപിതാക്കൾ, സംഭവം യുപിയിൽ

ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിൽ കടുത്ത ജലക്ഷാമം കാരണം യുവാക്കൾക്ക് വിവാഹം ആലോചിക്കാൻ പോലും കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി റിപ്പോർട്ട്

Read Full Story

03:59 PM (IST) Jun 11

സ്കൂൾ ലോക്കർ തുറന്നപ്പോൾ ഞെട്ടി! അടുക്കിവച്ചിരുന്നത് 1.77 കോടി രൂപ, വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള കാഞ്ചൻപാറയിലെ ഒരു സ്വകാര്യ സ്കൂളിലെ വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. സ്കൂൾ കോമ്പൗണ്ടിൽ നിന്ന് രേഖകളില്ലാത്ത 1.77 കോടി രൂപയും കമ്പ്യൂട്ടർ സിസ്റ്റങ്ങളും ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തു

Read Full Story

03:55 PM (IST) Jun 11

പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം; ദാരുണസംഭവം പാനൂരിൽ

ഓടിക്കൂടിയ നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Full Story

03:42 PM (IST) Jun 11

വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി, പിന്നാലെ അധിക്ഷേപം താങ്ങാനാവാതെ 22കാരൻ ജീവനൊടുക്കി, പൊലീസ് മർദിച്ചെന്നും ആക്ഷേപം

ഗോവയിൽ ഇരുപത്തിരണ്ടുകാരനായ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗോവ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Read Full Story

03:33 PM (IST) Jun 11

ന്യൂസ് ക്ലിക്ക് കേസ് - ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിൽ ഇഡി; കേസ് കേന്ദ്രസർക്കാർ പകപ്പോക്കലായിരുന്നുവെന്ന് സിപിഎം

ന്യൂസ് ക്ലിക്ക് കേസിൽ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിൽ ഇഡി. മാധ്യമസ്ഥാപനത്തിന് നേരെ നടന്ന കേന്ദ്രസർക്കാർ പകപ്പോക്കലായിരുന്ന കേസ് എന്ന് തെളിഞ്ഞെന്ന് സിപിഎം പ്രതികരിച്ചു.

Read Full Story

03:07 PM (IST) Jun 11

വഖഫ് ബോർഡ് പുന - സംഘടന - അമുസ്ലീങ്ങളെ അംഗങ്ങളാക്കാത്തതിനെതിരായ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി.

Read Full Story

02:05 PM (IST) Jun 11

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; അയോ​ഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കോൺ​ഗ്രസും

ആകാശത്തേക്ക് വരെ വെടിവെച്ചുള്ള സുഗതന്റെ അറസ്റ്റ് വിവാദമായിരുന്നു. ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ളോക്ക് വിയ്യൂരിലാണുള്ളത്.

Read Full Story

01:23 PM (IST) Jun 11

തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; പാലത്തിന്റെ കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു, ​ഗതാ​ഗത നിയന്ത്രണം

അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ചാടി രക്ഷപ്പെട്ടു.

 

Read Full Story

01:12 PM (IST) Jun 11

ദേവികുളത്തെ തോൽവി - സിപിഎമ്മിനെതിരെ പരസ്യവിമർശനവുമായി സിപിഐ; `പരാജയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു'

ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ. പരാജയം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമ‍ര്‍ശനം.

Read Full Story

12:38 PM (IST) Jun 11

മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത് പൊലീസ് ക്വാർട്ടേഴ്സിൽ

ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു.

Read Full Story

12:19 PM (IST) Jun 11

കെ ജി എഫ് സ്വാമി അറസ്റ്റിൽ; പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപ, വാ​ഗ്ദാനം ഖനിയിൽ നിന്ന് സ്വർണ്ണം നേരിട്ട് എത്തിക്കാമെന്ന്

വ്യാജ സ്വർണ്ണക്കട്ടി കാണിച്ച് പണം തട്ടുന്ന കെ ജി എഫ് സ്വാമി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ഷാജിയാണ് പിടിയിലായത്.

Read Full Story

11:27 AM (IST) Jun 11

കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read Full Story

10:57 AM (IST) Jun 11

സ്വർണക്കൊള്ള ആരോപണം - എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

ശബരില സ്വർണക്കൊള്ള ആരോപണത്തിൽ എ പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Read Full Story

10:09 AM (IST) Jun 11

ആലപ്പുഴയിലെ `രക്ഷാപ്രവർത്തനം' - മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിന് ഹാജരായി; വേട്ടയാടപ്പെട്ടുവെന്ന് അനിൽ കല്ലിയൂർ

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ പ്രതികൾ ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായി. വേട്ടയാടപ്പെട്ടുവെന്നും എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു.

Read Full Story

09:56 AM (IST) Jun 11

എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം; എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി

സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയിൽ എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം. എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്നും യോ​ഗത്തിൽ നേതാക്കൾ വിമർശിച്ചു.

Read Full Story

09:46 AM (IST) Jun 11

നിപ്പ രോഗി പ്രത്യേക ഐസൊലേഷൻ വാർഡിൽ

നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അർദ്ധരാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വാർഡിന് സമീപത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Read Full Story

09:45 AM (IST) Jun 11

സുഗതന്‍റെ അറസ്റ്റ്; മേയർ വി വി രാജേഷിന്‍റെ വാദം പൊളിയുന്നു

കൗൺസിലർ ആർ സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പൊലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ വാദം അവിശ്വസനീയം. 2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് തൊട്ടു തലേന്നാണ്.

Read Full Story

09:45 AM (IST) Jun 11

മാസപ്പടി കേസിൽ വീണ നാളെ ഹാജരാകില്ല

മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപാകെ പിണറായി വിജയന്‍റെ മകള്‍ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ ഇഡിക്ക് ഇമെയിൽ അയച്ചു. ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും വീണയുടെ ഇ മെയിലില്‍ അറിയിച്ചു.

Read Full Story

09:44 AM (IST) Jun 11

മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലാണ് കനത്ത മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെയും ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.

Read Full Story

More Trending News