ആകാശത്തേക്ക് വരെ വെടിവെച്ചുള്ള സുഗതന്റെ അറസ്റ്റ് വിവാദമായിരുന്നു. ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ളോക്ക് വിയ്യൂരിലാണുള്ളത്.

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. അടിയന്തിര കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സുഗതനെ അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകാശത്തേക്ക് വരെ വെടിവെച്ചുള്ള സുഗതന്റെ അറസ്റ്റ് വിവാദമായിരുന്നു. ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ളോക്ക് വിയ്യൂരിലാണുള്ളത്. സുഗതൻ കേസ് ബിജെപിക്കെതിരെ ആയുധമാക്കുകയാണ് സിപിഎമ്മും കോൺഗ്രസ്സും. രാവിലെ നഗരസഭാ ആസ്ഥാനത്തേക്ക് സിപിഎം മാർച്ച് നടത്തി രാഷ്ട്രീയസമരങ്ങൾക്ക് തുടക്കമിട്ടു. 13 നും 15 നും തുടർ സമരങ്ങളും നടത്തും. സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യവും ശക്തമാണ്.

വധശ്രമകേസിൽ പ്രതി ചേർക്കപ്പെട്ടതിന് തുടർന്ന് ചേർന്ന രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. അവധി അപക്ഷ നൽകാതെ മൂന്ന് കൗൺസിൽ യോഗങ്ങളിൽ വിട്ടുനിന്നാൽ അംഗത്വസ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടുമെന്നാണ് ചട്ടം. അതേ സമയം സുഗതൻ രണ്ട് തവണ അവധി അപേക്ഷ മേയർക്ക് നൽകിയെന്നാണ് ബിജെപി വിശദീകരണം. അടിയന്തിരമായി കൗൺസിൽ ചേരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സും മേയർക്ക് കത്ത് നൽകി.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്