ഓടിക്കൂടിയ നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ: പാനൂരിൽ പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ്(43)ആണ് മരിച്ചത്. തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിൻ്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. പ്രദേശവാസിയാണ് ജിതീഷ്. സ്ലാബ് പൊളിക്കുന്നതിനിടെ താഴേയ്ക്ക് തകര്‍ന്നുവീഴുകയായിരുന്നു. സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടന്ന ജിതീഷിനെ ഓടിക്കൂടിയ നാട്ടുകാരും അവിടെയുണ്ടായിരുന്നവരും ചേര്‍ന്നാണ് പുറത്തെടുത്തത്. പാനൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

