ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു.

തൃശ്ശൂർ: തൃശ്ശൂർ: മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആർ രാജേഷ് മരിച്ച നിലയിൽ. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)