വ്യക്തിപരമായ നഷ്ടം അവഗണിച്ചും താൻ വേടനൊപ്പമുള്ള വേദികൾ ഒഴിവാക്കുന്നുവെന്നും ചിന്മയി എക്സിൽ കുറിച്ചു.
ചെന്നൈ: തമിഴ്നാട് സിനിമ-വിദ്യാഭ്യാസ മന്ത്രി രാജ്മോഹനെ സന്ദർശിച്ച് റാപ്പർ വേടൻ. മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. മുൻ സർക്കാരിന്റെ തെറ്റുകൾ വിജയ് യും മന്ത്രിമാരും ആവർത്തിക്കരുതെന്ന് ശ്രീപദ വ്യക്തമാക്കി. വ്യക്തിപരമായ നഷ്ടം അവഗണിച്ചും താൻ വേടനൊപ്പമുള്ള വേദികൾ ഒഴിവാക്കുന്നുവെന്നും ചിന്മയി എക്സിൽ കുറിച്ചു.
