കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു, 7 ദിവസം വ്യാപക മഴ സാധ്യത

11:00 PM (IST) Jun 11
ശുഭാൻഷു ശുക്ല അടക്കം ദൗത്യ സംഘം ക്വറന്റീനിൽ തുടരുമെന്നും അവരെ ഈ പ്രശ്നങ്ങൾ അലട്ടുന്നില്ലെന്നും ഇസ്രോ വ്യക്തമാക്കി.
10:12 PM (IST) Jun 11
ജൂലൈ മുതൽ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.
10:00 PM (IST) Jun 11
താമരശ്ശേരിയില്‍ നിന്നും ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തിയെന്ന് വിവരം.
09:21 PM (IST) Jun 11
സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി
08:19 PM (IST) Jun 11
മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്.
08:13 PM (IST) Jun 11
യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
08:03 PM (IST) Jun 11
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.
07:51 PM (IST) Jun 11
പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് പൊലീസിന് നൽകിയത്
07:39 PM (IST) Jun 11
തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.
07:35 PM (IST) Jun 11
താമരശ്ശേരി -നിലമ്പൂർ റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനാണ് പിഴ.
06:48 PM (IST) Jun 11
കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.
06:10 PM (IST) Jun 11
തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ വൈക്കം പൊലീസ് തുടരുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.
05:50 PM (IST) Jun 11
സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
05:33 PM (IST) Jun 11
ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
05:17 PM (IST) Jun 11
കണ്ണൂർ തലശ്ശേരി വടക്കുമ്പാട് വയോധികയെ ആക്രമിച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.
04:16 PM (IST) Jun 11
കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
03:11 PM (IST) Jun 11
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു.
02:48 PM (IST) Jun 11
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
02:31 PM (IST) Jun 11
പുതിയതായി നിർമ്മിക്കുന്ന എസിയുടെ താപനില ചൂട് എത്ര ഉയർന്നാലും 20 ഡിഗ്രി സെൽഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രി ആക്കും.
12:42 PM (IST) Jun 11
പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.
12:38 PM (IST) Jun 11
ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ലീന നൽകിയ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്. നിലവിൽ ഹൈക്കോടതി ജാമ്യപേക്ഷയിൽ വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു.
12:13 PM (IST) Jun 11
കടവൂർ സ്വദേശി അനൂപ് ആണ് മരിച്ചത്. 26 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
11:23 AM (IST) Jun 11
താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു.
10:39 AM (IST) Jun 11
ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിലവില്‍ വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് കോടതി നിരീക്ഷിച്ചു.
10:28 AM (IST) Jun 11
മലപ്പുറം എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. എടരിക്കോട് സ്വദേശി തൗഹക്കാണ് പരിക്കേറ്റത്.
10:25 AM (IST) Jun 11
രണ്ട് ദിവസമായി ദില്ലി രജിസ്ട്രേഷനിലുള്ള ഒരു കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതോടെ സംശയത്തെ തോന്നി പ്രദേശവാസികൾ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടത്.
09:47 AM (IST) Jun 11
ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അൻവർ, തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നു.
09:03 AM (IST) Jun 11
കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ രണ്ടിനാണ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
08:52 AM (IST) Jun 11
കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
08:46 AM (IST) Jun 11
ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയെന്ന് കണ്ടെത്തി
08:13 AM (IST) Jun 11
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളിൽനിന്നു കടൽവെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
06:50 AM (IST) Jun 11
971 കോടിക്കാണ് നിർമ്മാണത്തിനായി ഉപകരാർ നൽകിയത്. ഇതിനു പുറമെ 320 കോടിയുടെ സാമഗ്രികളും അദാനി കൈമാറണം. പലിശ കൂടി ചേർക്കുമ്പോൾ 1450 കോടി അദാനി ചെലവഴിക്കണം.