മലപ്പുറം എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. എടരിക്കോട് സ്വദേശി തൗഹക്കാണ് പരിക്കേറ്റത്.

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയുടെ സമീപത്തെ വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. എടരിക്കോട് സ്വദേശി തൗഹക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കാണ് ഉള്ളത്. ഈ ഭാഗത്ത് പാത പൂർണ്ണമായും തുറന്ന് കൊടുത്തിരുന്നില്ല. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.

കനത്ത മഴയില്‍ പുത്തനത്താണ് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ആറുവരിപ്പാത എടരിക്കോട് മമ്മാലിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. പുതുപ്പറമ്പിലെ പെങ്ങളുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. നിർമാണ പ്രവൃത്തികൾ ന ടക്കുന്ന ഭാഗത്തെ വെള്ളക്കെട്ടിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എടരിക്കോട് സ്വദേശി ഹുബൈബ് ഹുദവിയുടെ മകൾ തൗഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പുറത്തെത്തിയ ഹുബൈബാണ് ഭാര്യയേയും മക്കളേയും പുറത്തെത്തിച്ചത്.