കണ്ണൂർ തലശ്ശേരി വടക്കുമ്പാട് വയോധികയെ ആക്രമിച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.

കണ്ണൂർ: കണ്ണൂർ തലശ്ശേരി വടക്കുമ്പാട് വയോധികയെ ആക്രമിച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി ജാഷിദുൽ ഇസ്ലാമാണ് പിടിയിലായത്. നെട്ടൂർ സ്വദേശിനിയെയായിരുന്നു ഇയാൾ വീട്ടിൽ കയറി ആക്രമിച്ചത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൂളി ബസാറിന് സമീപം വാടക ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധിക. സമീപത്ത് തന്നെയായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ ജാഷിദുലും താമസിച്ചിരുന്നത്. വയോധികയെ ബന്ദിയാക്കി തലക്കടിച്ച് പരിക്കേൽപ്പിച്ച് ആയിരുന്നു മോഷണം. അസമിൽ എത്തിയാണ് ധർമ്മടം പോലീസ് പ്രതിയെ പിടികൂടിയത്.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്