താമരശ്ശേരിയില്‍ നിന്നും ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തിയെന്ന് വിവരം.

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തിയെന്ന് വിവരം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയുണ്ടെന്ന് റെയില്‍വേ പൊലീസ് ബന്ധുക്കളെ അറിയിച്ചു. കൊയിലാണ്ടി സ്വദേശി ജാസിറിൻ്റെ മകനായ മുഹമ്മദ് ഷിഹാബിനെക്കുറിച്ച് ഇന്നലെ മുതല്‍ വിവരങ്ങളുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും പുതുപ്പാടിയിലെ ദറസിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടുകാർ‌ പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടുകാർ എറണാകുളത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്