രണ്ട് ദിവസമായി ദില്ലി രജിസ്ട്രേഷനിലുള്ള ഒരു കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതോടെ സംശയത്തെ തോന്നി പ്രദേശവാസികൾ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടത്.
കോഴിക്കോട് : വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി. രണ്ട് ദിവസമായി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയ ദില്ലി രജിസ്ട്രേഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്. കളിത്തോക്കാണെന്നാണ് കാർ ഉടമകളെ ബന്ധപ്പെട്ടപ്പോൾ വിശദീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.
രണ്ട് ദിവസമായി ദില്ലി രജിസ്ട്രേഷനിലുള്ള ഒരു കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതോടെ സംശയത്തെ തോന്നി പ്രദേശവാസികൾ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് പൊലീസിന് നൽകിയത്.
കാർ തകരാറായതിനാൽ റോഡിൽ നിർത്തിയതെന്നും പൊലീസിന് വിവരം നൽകിയിട്ടുണ്ട്. ഉടമയോട് വടകര പൊലീസിൽ ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ട്. പരിശോധനകൾക്ക് ശേഷമേ തോക്ക് യാഥാർത്ഥ തോക്കാണോയെന്ന് പറയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


