വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.

മലപ്പുറം: നിലമ്പൂരിലെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ കോണ്‍ഗ്രസ്. വെല്‍ഫെയറുമായി കൈകോര്‍ക്കുന്നത് മതേതര ജനാധിപത്യ പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. വോട്ടിനു വേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന തന്ത്രം ജനാധിപത്യത്തിന് അപമാനമാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.

കോണ്‍ഗ്രസിന്‍റേത് ജനാധിപത്യ മൂല്യങ്ങള്‍ ബലി കൊടുക്കുന്ന നടപടിയാണ്. എല്‍ഡിഎഫിന്‍റെ പിഡിപി ബാന്ധവത്തിന്‍റെ പേരില്‍ വെല്‍ഫെയര്‍ ബാന്ധവം വെള്ള പൂശുന്നത് ശരിയല്ല. ഇടത് വലതു മുന്നണികള്‍ ഇത്തരം നീക്കങ്ങളില്‍ നിന്നും പിന്‍മാറണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.