LIVE NOW
Published : Jun 12, 2026, 05:47 AM ISTUpdated : Jun 12, 2026, 11:33 PM IST

Malayalam News Live Updates: മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു, ഇറാനും അമേരിക്കയും തമ്മിൽ കരട് ധാരണയായി; അന്തിമ കരാറിനുള്ള പരിശ്രമം തുടരുന്നു

Summary

കോഴിക്കോട് നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്‍റീനിൽ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു.

Asim Munir

11:33 PM (IST) Jun 12

മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു, ഇറാനും അമേരിക്കയും തമ്മിൽ കരട് ധാരണയായി; അന്തിമ കരാറിനുള്ള പരിശ്രമം തുടരുന്നു

അമേരിക്കയും ഇറാനും തമ്മിൽ സമാധാനത്തിനുള്ള കരട് ധാരണയായതായി മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു. അന്തിമ കരാറിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും, ഈ നീക്കങ്ങളെ തകർക്കാൻ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായും പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി

Read Full Story

11:17 PM (IST) Jun 12

ചെന്നിത്തലക്ക് അസഭ്യം, തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണിയും, 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും'; പൊലീസിൽ പരാതി നൽകി

തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണി. 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും' എന്നായിരുന്നു ഭീഷണി. സംഭവത്തിൽ എംഎൽഎ മയ്യിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Read Full Story

10:05 PM (IST) Jun 12

മനുഷ്യ ചരിത്രത്തിൽ മറ്റൊരാളില്ല, ലക്ഷം കോടി ആസ്തിയുള്ള ഒരേ ഒരു മനുഷ്യൻ! ലോകത്തെ ആദ്യ ട്രില്യണയർ സ്വപ്ന നേട്ടത്തിൽ മസ്ക്, സ്പേസ് എക്സ് ഐപിഒ നേട്ടമായി

ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറി. സ്പേസ് എക്സിന്റെ ഐപിഒയെ തുടർന്നുള്ള വൻ ആസ്തി വർദ്ധനവാണ് അദ്ദേഹത്തെ ഈ ചരിത്രനേട്ടത്തിന് അർഹനാക്കിയത്. ഇതോടെ സ്പേസ് എക്സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറി

Read Full Story

09:41 PM (IST) Jun 12

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ', പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാന് ആണവായുധമുണ്ടാകില്ലെന്ന് നെതന്യാഹു; കരാറിന് ഇനിയും ദൂരമുണ്ടെന്ന് ഇറാൻ

അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലെത്തിയെന്ന ഇറാനിയൻ മാധ്യമ വാർത്ത ലോകനേതാക്കൾ തള്ളി. താൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാന് ആണവായുധം ഉണ്ടാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയപ്പോൾ, കരാറിലേക്ക് ഇനിയും ദൂരമുണ്ടെന്ന് ഇറാൻ പ്രതികരിച്ചു

Read Full Story

08:27 PM (IST) Jun 12

ഒന്നല്ല, സ്ത്രീകൾക്ക് സൗജന്യ യാത്ര 7 വിഭാഗം ബസുകളിൽ, കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് പുറത്തുവിട്ടു

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള 7 വിഭാഗം കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. ഓർഡിനറി, സിറ്റി ഓർഡിനറി, ഗ്രാമവണ്ടി തുടങ്ങിയ ഏഴ് ബസ് വിഭാഗങ്ങളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് യാത്രാ സൗജന്യം ലഭ്യമാകും

Read Full Story

08:04 PM (IST) Jun 12

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗല്ല സ്ഥിരീകരിച്ചു, ഇന്ന് മാത്രം സംസ്ഥാനത്ത് 18 പുതിയ കേസുകൾ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച 59-കാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം 18 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ആരോഗ്യവകുപ്പ് രോഗവ്യാപനം തടയാൻ കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു

Read Full Story

07:11 PM (IST) Jun 12

നിപ - സമ്പർക്ക പട്ടിക വിപുലീകരിച്ചു, സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി; മൂന്ന് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി. എങ്കിലും, സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പട്ടിക വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്

Read Full Story

06:51 PM (IST) Jun 12

ദുരൂഹത, സർക്കാർ കെട്ടിടത്തിൽ കത്തിനശിച്ചത് നാലായിരത്തോളം ഇവിഎമ്മുകൾ; പരസ്പരം പഴിചാരി ബിജെപിയും ടിഎംസിയും, ബംഗാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബംഗാളിലെ സർക്കാർ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലായിരത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കത്തിനശിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി മറയ്ക്കാനാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുമ്പോൾ, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി തിരിച്ചടിച്ചു

Read Full Story

05:53 PM (IST) Jun 12

14 സുപ്രധാന കാര്യങ്ങളിൽ ഇറാനും അമേരിക്കയും ധാരണയായെന്ന് ഇറാൻ മാധ്യമം, സമാധാന ധാരണ പട്ടികയും പുറത്തുവിട്ടു

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി 14 ഇന നിർദ്ദേശങ്ങൾ ഇറാനിയൻ മാധ്യമം പുറത്തുവിട്ടു. വെടിനിർത്തൽ, ഉപരോധം നീക്കൽ, സേനാ പിന്മാറ്റം, ആണവ നിർവ്യാപന കരാറിലേക്ക് ഇറാൻ മടങ്ങിയെത്തുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു

Read Full Story

05:18 PM (IST) Jun 12

പിണറായിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ എനിക്കാവില്ല, ഇന്ത്യ സഖ്യ യോഗത്തിൽ തുറന്നുപറഞ്ഞ് രാഹുൽ, കാരണം രാഷ്ട്രീയ പോരാട്ടം! 'മോദി ഭരണം നിലനിൽക്കില്ല'

ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. നിലവിലെ കേന്ദ്ര സർക്കാർ അധികകാലം നിലനിൽക്കില്ല. കേരളത്തിലെ രാഷ്ട്രീയ പോരാട്ടം കാരണം പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്നും രാഹുൽ തുറന്നുപറഞ്ഞു

Read Full Story

05:01 PM (IST) Jun 12

നീറ്റ് യുജി പുനഃപരീക്ഷ - മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി; പരീ​ക്ഷാസമയം 3.15 മണിക്കൂറാക്കി, റഫ് പേപ്പറിന്റെ എണ്ണം 4; മാറ്റം ഈ വർഷം മുതൽ

പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സുഖകരവും കാര്യക്ഷമവുമാക്കുന്നതിനാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.

Read Full Story

02:39 PM (IST) Jun 12

ദേവസ്വം പ്ലീഡർ നിയമനം - നടന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ, കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് വി എൻ വാസവൻ

സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

Read Full Story

02:33 PM (IST) Jun 12

ക്ഷേത്രത്തില്‍ കയറുന്നതും പൂട്ട് പൊളിക്കുന്നതുമെല്ലാം സിസിടിവിയിൽ, നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ

നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് ആണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്

Read Full Story

01:16 PM (IST) Jun 12

വ്യാഴാഴ്ച 2, ബുധനാഴ്ച 6, ചൊവ്വാഴ്ച 12; വീട്ടിലേക്ക് ഒന്നിനൊന്നായി വന്നത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങൾ, വിരിഞ്ഞ 22 മുട്ടകളും, സംഭവം തൃശ്ശൂരിൽ

അങ്ങനെയെങ്കിൽ വിരിഞ്ഞ 22 കുഞ്ഞുങ്ങളെ വീടിന്റെ പരിസരത്തുനിന്ന് നീക്കാനായെന്ന് വനം വകുപ്പ്. നാലുദിവസം നീണ്ട ആശങ്കകൾ ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ.

Read Full Story

12:56 PM (IST) Jun 12

പൊലീസിനെ പറ്റിച്ച് പ്രതി ഓടിരക്ഷപ്പെട്ടു, സംഭവം ജയിലിന് പുറത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിലങ്ങൂരിയപ്പോൾ

മലപ്പുറം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വന്ന ലഹരി കേസ് പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു

Read Full Story

12:52 PM (IST) Jun 12

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പിഎസ് ആയേക്കും; ബെന്നി തോമസ് രാജി വെച്ചതിന് പിന്നാലെ ചർച്ചകൾ

ബന്ധു നിയമന വിവാദത്തെ തുടർന്ന് സണ്ണി തോമസിന്റെ അളിയൻ ബെന്നി തോമസ് രാജിവച്ചതിന് പിന്നാലെയാണ് ചർച്ചകൾ ഉയർന്നിരിക്കുന്നത്.

Read Full Story

11:56 AM (IST) Jun 12

എംബിബിഎസ് അധിക ഫീസ് തിരിച്ചു നൽകണമെന്ന നിർദേശത്തിൽ നിയമോപദേശം തേടാൻ സർക്കാർ; മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന നിർദേശത്തിൽ നിയമോപദേശം തേടാൻ സർക്കാർ. ആരോഗ്യ മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും.

Read Full Story

11:45 AM (IST) Jun 12

ബിജെപി കൗൺസിലർ സു​ഗതന്റെ അറസ്റ്റ് - പൊലീസ് നടത്തിയത് പട്ടിഷോ, വെടിയുതിർത്തത് ചീപ്പ് ഹീറോയിസം - ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആകാശത്തേക്ക് വെടിവെച്ച സിഐ വിപിന്റേത് ചീപ്പ് ഹീറോയിസമാണെന്നും ശ്രീലേഖ വിമർശിച്ചു. ഭരണം മാറിയിട്ടും പൊലീസ് സിപിഎമ്മിന്റെ അടിമകളെന്നും ആ‌ർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Read Full Story

11:21 AM (IST) Jun 12

മാസപ്പടി കേസ് - വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം.

Read Full Story

10:57 AM (IST) Jun 12

നടിയെ ആക്രമിച്ച കേസ് - മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, സീൽഡ് കവറിൽ ഹാജരാക്കാൻ നിർദേശം

വിചാരണ കോടതിക്കാണ് നിർദേശം നൽകിയത്. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

 

Read Full Story

10:43 AM (IST) Jun 12

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി

Read Full Story

10:38 AM (IST) Jun 12

ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ

1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. ദില്ലിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

 

Read Full Story

10:13 AM (IST) Jun 12

ആലപ്പുഴയിലെ `രക്ഷാപ്രവർത്തനം' - പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും, എസ്ഐടിയുടെ ലക്ഷ്യം ശാസ്ത്രീയ തെളിവ് ശേഖരണം

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്ന് ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യൽ ഉണ്ടാവും. കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ്ഐടിയുടെ ലക്ഷ്യം.

Read Full Story

09:36 AM (IST) Jun 12

15 വർഷത്തെ കാത്തിരിപ്പ്, നഷ്ടപ്പെട്ട ജോലിയും ദാമ്പത്യവും; ഒടുവിൽ പൈലറ്റിന് നീതി നൽകി ബോംബെ ഹൈക്കോടതി

കള്ളക്കേസിൽ കുടുങ്ങി ലൈസൻസ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 15 വർഷമായി നീതിക്കായി പോരാടിയ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ കബീർ കപൂറിന് ബോംബെ ഹൈക്കോടതിയുടെ ചരിത്രവിധിയിലൂടെ ഒടുവിൽ നീതി

Read Full Story

09:14 AM (IST) Jun 12

ആറ് സുഹൃത്തുക്കൾ ചേർന്നുള്ള റീല്‍സ് ചിത്രീകരണം അവസാനിച്ചത് ദുരന്തത്തില്‍, 22-കാരന് ദാരുണാന്ത്യം

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്

Read Full Story

09:10 AM (IST) Jun 12

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു

പുലർച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിം​ഗും പൊട്ടി വീഴാൻ പാകത്തിൽ അപകടാവസ്ഥയിലാണ് ഉള്ളത്.

Read Full Story

08:52 AM (IST) Jun 12

12 മണിക്കൂർ കാറില്‍ നഗരം ചുറ്റി, അമ്മയുടെ ലിവിൻ പാട്ന‌ർ ആറുവയസുകാരിയോട് ചെയ്തത് കൊടും ക്രൂരത, കാറില്‍ ഐസ്ക്രീം വീഴ്ത്തിയതിന് കൊല

കാറിനുള്ളിൽ ഐസ്ക്രീം വീഴ്ത്തിയെന്ന കാരണത്താൽ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി

Read Full Story

08:43 AM (IST) Jun 12

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോ​ഗി മരിച്ചു, വാഹനം കുടുങ്ങിയത് ഒരു മണിക്കൂർ

പനിയും ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

Read Full Story

07:48 AM (IST) Jun 12

ദില്ലിയിൽ വീണ്ടും തീപിടുത്തം, മൂന്ന് പേർക്ക് ജീവൻ നഷ്ടമായി, ദുരന്തമുണ്ടായത് തുഗ്ലക്കാബാദിൽ ഇന്ന് പുലർച്ചെ

രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി തുഗ്ലക്കാബാദില്‍ ഉണ്ടായ വൻ തീപിടുത്തം

Read Full Story

06:53 AM (IST) Jun 12

വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്; അപകടം തിരുവനന്തപുരം പാറശ്ശാലയിൽ

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. 50കാരി രാജകുമാരിക്കാണ് പരിക്കേറ്റത്.

Read Full Story

06:31 AM (IST) Jun 12

മാസപ്പടി കേസ് - വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും; പുതിയ സമൻസ് ഇന്ന് ഹാജരാകാത്ത പശ്ചാത്തലത്തിൽ

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ് നൽകുക.

Read Full Story

06:23 AM (IST) Jun 12

മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്; സംസ്ഥാനത്തെ എംഎൽഎമാരെ ഇന്ന് ദില്ലിയിൽ എത്തിക്കും

മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. സംസ്ഥാനത്തെ എംഎൽഎമാരെ ഇന്ന് ദില്ലിയിൽ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം.

Read Full Story

06:07 AM (IST) Jun 12

സംസ്ഥാനത്ത് കനത്ത മഴ; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലർട്ടുണ്ട്.

Read Full Story

06:00 AM (IST) Jun 12

വയനാട്ടിലെ ഷിഗെല്ല - കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന്; നിലവിൽ രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്

വയനാട്ടിലെ ഷിഗെല്ല ബാധയിൽ കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന്. നിലവിൽ രോഗം സ്ഥിരീകരിച്ചത് 9 കുട്ടികൾക്ക് ആണ്.

Read Full Story

05:48 AM (IST) Jun 12

നിപ സ്ഥിരീകരിച്ച 43കാരൻ്റെ ആരോഗ്യനില ഗുരുതരം; സമ്പർക്കം പുലർത്തിയ 15 പേർ ഹോം ക്വാറന്‍റീനിൽ, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കോഴിക്കോട് നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്‍റീനിൽ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു.

Read Full Story

More Trending News