പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സുഖകരവും കാര്യക്ഷമവുമാക്കുന്നതിനാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.

ദില്ലി: നീറ്റ് യുജി പുനഃപരീക്ഷയിൽ പുതിയ മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഈ വർഷം മുതൽ 195 മിനിട്ടാണ് പരീക്ഷാ സമയം. അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ വരെ ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു. ഈ മാറ്റങ്ങളോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടപ്പാക്കുക. പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സുഖകരവും കാര്യക്ഷമവുമാക്കുന്നതിനാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്