ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറി. സ്പേസ് എക്സിന്റെ ഐപിഒയെ തുടർന്നുള്ള വൻ ആസ്തി വർദ്ധനവാണ് അദ്ദേഹത്തെ ഈ ചരിത്രനേട്ടത്തിന് അർഹനാക്കിയത്. ഇതോടെ സ്പേസ് എക്സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറി
ന്യൂയോർക്ക്: ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സി ഇ ഒ ആയ ഇലോൺ മസ്‌ക് മനുഷ്യ ചരിത്രത്തിൽ ആദ്യമായി ട്രില്യൺ ഡോളർ ആസ്തിയുള്ള വ്യക്തിയായി മാറി. ലക്ഷം കോടി ഡോളർ സ്വത്ത് സമാഹരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയെന്ന ഖ്യാതിയാണ് ഇലോൺ മസ്ക് സ്വന്തമാക്കിയത്. മസ്കിന്റെ പ്രമുഖ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെ ഐ പി ഒ (പ്രാഥമിക ഓഹരി വില്പന) പുറത്തിറക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിനെ ഈ സ്വപ്ന നേട്ടത്തിലേക്ക് നയിച്ച ആസ്തി വർദ്ധനവുണ്ടായത്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി സ്പേസ് എക്സ് മാറുകയും ചെയ്തു. ഐ പി ഒ വഴി 75 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് സ്പേസ് എക്സ് വിറ്റഴിച്ചത്. ഈ വൻ കുതിപ്പോടെ കമ്പനിയുടെ ആകെ വിപണി മൂല്യം ഇപ്പോൾ 1.77 ട്രില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. സ്പേസ് എക്സിലെ ഇലോൺ മസ്കിന്റെ വൻ ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തെ ലോകത്തെ ആദ്യത്തെ ട്രില്യണയർ എന്ന ചരിത്ര പദവിക്ക് അർഹനാക്കിയത്. മസ്കിന്റെ ഈ സമാനതകളില്ലാത്ത സാമ്പത്തിക നേട്ടം ആഗോള ബിസിനസ്സ് ലോകത്ത് പുതിയൊരു ചരിത്ര അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

