നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്ന് ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യൽ ഉണ്ടാവും. കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ്ഐടിയുടെ ലക്ഷ്യം.
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക. ഇന്നലെ പ്രതികളെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. ഇന്ന് ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യൽ ഉണ്ടാവും. കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ്ഐടിയുടെ ലക്ഷ്യം.
മർദനത്തിനു പിന്നിൽ ഗൂഢാലോചന നടന്നോ എന്നും തെളിയിക്കണം. ഇത് അനുസരിച്ചുള്ള ചോദ്യാവലിയാണ് എസ്ഐടി തയാറാക്കിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘ തലവൻ എ പി ഷൗക്കത്തലിയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ആരുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് അറസ്റ്റ് ചെയ്താലും മുൻകൂർജാമ്യം ഉള്ളതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും പ്രതികളെ വിട്ടയക്കണമെന്നാണ് കോടതി നിർദേശം.
