Published : Jan 14, 2026, 05:26 AM ISTUpdated : Jan 14, 2026, 10:55 PM IST

Malayalam News live: കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണക്കേസ്; അനീഷ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി

Summary

ബലാത്സംഗ കേസിൽ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിക്കും. പാലക്കാടും തെളിവെടുപ്പ് നടക്കും. രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. മറ്റന്നാളാണ് രാഹുലിൻ്റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്.

aneesh babu arrest

10:55 PM (IST) Jan 14

കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണക്കേസ്; അനീഷ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി

ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഉറക്കിയതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പത്ത് തവണ ഇഡി സമൻസ് അയച്ചിട്ടും അനീഷ് ബാബു ഹാജരായിരുന്നില്ല.

Read Full Story

10:41 PM (IST) Jan 14

സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

മേവറത്ത് പ്രവർത്തിക്കുന്ന വിങ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. റിവിഷൻ പെൻഡിങ്ങായത് ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.

Read Full Story

10:31 PM (IST) Jan 14

വാടാനാംകുറുശ്ശിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

വീടിനടുത്തുള്ള അടുക്കള ഭാഗത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. പുറത്തു കാണാത്തതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

Read Full Story

09:06 PM (IST) Jan 14

പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

Read Full Story

09:04 PM (IST) Jan 14

കുടുംബ പ്രശ്നം - ചിറ്റൂരിൽ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു, അറസ്റ്റ്

പൊലീസിന്റെ പിടിയിലായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട പ്രമോദ്. കുടുംബ പ്രശ്നത്തെ തുടർന്ന് സ്കൂളിന് മുന്നിലെ റോഡിൽ വച്ച് കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.

Read Full Story

08:20 PM (IST) Jan 14

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകിയ സംഭവം; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി, 'തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി'

ബലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി

Read Full Story

08:16 PM (IST) Jan 14

അന്വേഷണ സംഘം ആശുപത്രിയിലെത്തി, ശബരിമല സ്‌പെഷ്യൽ തഹസിൽദാർ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു, മജിസ്‌ട്രേറ്റും നേരിട്ടെത്തി, ശങ്കരദാസ് ആശുപത്രിയിൽ തുടരും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ സ്‌പെഷ്യൽ തഹസിൽദാർ ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Read Full Story

07:56 PM (IST) Jan 14

പാലക്കാട് ടോറസ് ഇടിച്ച് അപകടം; കെഎസ്എഫ്ഇ ജീവനക്കാരിക്ക് ഭാരുണാന്ത്യം

സ്കൂട്ടർ തെന്നിയതോടെ യുവതി റോഡിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ടോറസ് ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. 

Read Full Story

07:41 PM (IST) Jan 14

'കോണ്‍ഗ്രസിലേക്കെന്നത് വ്യാജ വാർ‍ത്ത, സുധാകരന്‍റേത് വ്യക്തിപരമായ സന്ദർശനം'; അഭ്യൂഹങ്ങൾ തള്ളി സികെപി പത്മനാഭൻ

കോണ്‍ഗ്രസിലേക്ക് പോകുന്നെന്ന് അഭ്യൂഹങ്ങൾ തള്ളി മുതിർന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ സി കെ പി പത്മനാഭൻ

Read Full Story

06:58 PM (IST) Jan 14

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; വ്യവസായി അനീഷ് ബാബുവിനെ ഇഡി കസ്റ്റഡിയിലെടുത്തു, വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും

കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസിൽ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഇഡി കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ഹോട്ടലിൽ വെച്ചാണ് ഇന്ന് ഉച്ചയോടെ കൊച്ചി യൂണിറ്റിലെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്

Read Full Story

06:47 PM (IST) Jan 14

തീരുമാനമായി, ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം നാളെ ഭൂമിയിലേക്ക് മടങ്ങും

ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നു. നാലംഗ സംഘം നാളെ ക്രൂ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് തിരിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം

Read Full Story

06:39 PM (IST) Jan 14

സഹോദരങ്ങൾ തമ്മിലുള്ള തർക്കം തീർക്കാനെത്തി, അമ്മിക്കല്ല് കൊണ്ട് അമ്മാവൻ്റെ തലക്കടിച്ചു; യുവാവ് പിടിയിൽ

വടകര പുതുപ്പണം സ്വദേശി പുതിയൊട്ടിൽ പ്രവീൺ ആണ് പിടിയിലായത്. പ്രവീണും സഹോദരനും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു അമ്മാവൻ. ഇതിനിടെ അമ്മിക്കല്ല് എടുത്താണ് പ്രവീൺ അമ്മാവന്റെ തലക്കടിച്ചത്

Read Full Story

06:11 PM (IST) Jan 14

റോഡിനെ കുറിച്ച് പരാതി പറയാൻ പിഡബ്ല്യൂഡി എൻജിനീയറെ വിളിച്ചു; കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ

കെഎസ്ഇബിയിൽ ലൈൻമാനായ കാരശ്ശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ലുക്മാൻ എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

Read Full Story

05:57 PM (IST) Jan 14

'ഇത് ഉമ്മൻ ചാണ്ടിയുടെയും വിജയം', രാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ റിനി പോസ്റ്റ് ചെയ്ത കുറിപ്പ് നീക്കണം എന്നാവശ്യം, പരാതി നൽകി അഭിഭാഷകൻ

രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിന് പിന്നാലെ ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന നടി റിനി ആൻ ജോർജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

Read Full Story

05:45 PM (IST) Jan 14

കോടതിയിലെ പരസ്യ വിമർശനം; ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി

വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹർജിയിൽ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹർജിയിൽ പറയുന്നു.

Read Full Story

05:42 PM (IST) Jan 14

ഭക്തിസാന്ദ്രം ശബരിമല, മണ്ണിലും വിണ്ണിലും മകരവിളക്കിന്‍റെ പുണ്യം; മകരസംക്രമ പൂജ പൂർത്തിയായി, മകര ജ്യോതി ദർശനത്തിനായി ഭക്തലക്ഷങ്ങൾ ഒഴുകിയെത്തുന്നു

മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ മകരസംക്രമ പൂജ പൂർത്തിയായി. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത് ദർശിക്കാൻ ഭക്തലക്ഷങ്ങൾ സന്നിധാനത്ത് കാത്തിരിക്കുകയാണ്

Read Full Story

04:41 PM (IST) Jan 14

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്

Read Full Story

03:57 PM (IST) Jan 14

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റി, ജനുവരി 16ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം അംഗം ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചയിലേക്ക് മാറ്റി. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു

Read Full Story

03:53 PM (IST) Jan 14

ബിനാലെ വിട്ട് ബോസ് കൃഷ്ണമാചാരി, ഫൗണ്ടേഷനില്‍ നിന്ന് രാജിവെച്ചു; കാരണം വ്യക്തിപരമെന്ന് വിശദീകരണം

കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജി വച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു ബോസ് കൃഷ്ണമാചാരി

Read Full Story

03:05 PM (IST) Jan 14

പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തി, എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തി എക്സൈസ് ഉദ്യോഗസ്ഥർ

Read Full Story

02:58 PM (IST) Jan 14

മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ പരാതി പ്രവാഹം, നിലപാട് വ്യക്തമാക്കി സ്പീക്കർ; 'ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകിയാലേ തുടർ നടപടി സാധിക്കൂ'

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീര്‍

Read Full Story

02:57 PM (IST) Jan 14

മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷം കടക്കരുത്; മാർഗ്ഗരേഖ പുതുക്കി

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി മാർഗ്ഗരേഖ പുതുക്കി. 18-30 ഇടയിൽ പ്രായമുള്ള, അഞ്ച് ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള യുവാക്കൾക്ക് നൈപുണ്യ പരിശീലനത്തിനോ മത്സര പരീക്ഷാ തയ്യാറെടുപ്പിനോ പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് ലഭിക്കും

Read Full Story

02:31 PM (IST) Jan 14

വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കീഴ്വഴക്കം അതായത് കൊണ്ടാണ് കൈമാറിയത്; മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ

ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കം അതായതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Full Story

02:11 PM (IST) Jan 14

'ജാനകി'യടക്കം ചൂണ്ടിക്കാട്ടി സുരേഷ് ഗോപിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം, കുട്ടികളുടെ വേദിയിൽ മറുപടിയില്ലെന്ന് സുരേഷ് ഗോപിയുടെ തിരിച്ചടി

സ്കൂൾ കലോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി, സുരേഷ് ഗോപിയെ വേദിയിലിരുത്തി 'ജാനകി'യടക്കം പരാമർശിച്ച് വിമർശനം ഉന്നയിച്ചു. അന്തസ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾക്ക് കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചടി

Read Full Story

01:36 PM (IST) Jan 14

'സതീശനിട്ട കല്ലിനോട് ശുനകന് പോലും താത്പര്യമില്ല', ധർമ്മടത്ത് ബിജെപി വോട്ട് വർധിച്ചപ്പോൾ പറവൂരിൽ കുറഞ്ഞു, ബിജെപി കോൺഗ്രസ് അന്തർധാരയെന്നും എംവി ജയരാജൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവ് എം വി ജയരാജൻ. സതീശന് കാണ്ടാമൃഗത്തേക്കാൾ ചർമ്മബലമാണെന്നും, പറവൂരിൽ ബിജെപി വോട്ട് കുറഞ്ഞത് കോൺഗ്രസ്-ബിജെപി അന്തർധാരയ്ക്ക് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു

Read Full Story

01:09 PM (IST) Jan 14

'അർധ സമ്മതത്തിൽ ഒന്നും നടക്കില്ല', കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ട് വരാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ല; നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാൻ ചർച്ചകൾക്ക് നേതൃത്വം നൽകുന്നുവെന്ന വാർത്തകൾ പി കെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. മാണി സി കാപ്പനുമായുള്ള കൂടിക്കാഴ്ച അജണ്ട വെച്ചുള്ള ചർച്ചയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read Full Story

12:37 PM (IST) Jan 14

വര്‍ക്കലയിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന, പഴകിയ ഭക്ഷണ പദാര്‍ത്ഥകള്‍ പിടിച്ചെടുത്തു

വർക്കലയിൽ ഹോട്ടലുകളിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.

Read Full Story

12:09 PM (IST) Jan 14

സംസ്ഥാന ബജറ്റ് ജനുവരി 29ന്, 15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ എഎൻ ഷംസീര്‍ പറഞ്ഞു.

Read Full Story

11:13 AM (IST) Jan 14

തൃശ്ശൂര്‍ ഇനി 'കല'സ്ഥാനം; 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂരില്‍ 64ാമത് കേരള സ്കൂൾ കലോത്സവം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും

Read Full Story

11:01 AM (IST) Jan 14

ഐഷാ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നു; അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് എം എ ബേബി

വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷാ പോറ്റിയെന്നും പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നുവെന്നും എംഎ ബേബി. ഐഷാ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

10:21 AM (IST) Jan 14

ജനവാസ മേഖലയിൽ കരടിയും കുട്ടി കരടിയും; ഭക്ഷണം തേടി ഇറങ്ങിയതാവാമെന്ന് വനംവകുപ്പ്

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികളിറങ്ങി. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി

Read Full Story

10:10 AM (IST) Jan 14

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പൊലീസ് കേസ്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു

Read Full Story

09:35 AM (IST) Jan 14

'ലീഗിന് കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ലീഗ് യുവാക്കള്‍ക്ക് കൂടുതൽ അവസരം നൽകണം'; പികെ ഫിറോസ്

സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്നും പികെ ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Full Story

09:17 AM (IST) Jan 14

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല

പശ്ചിമ ബംഗാളില്‍ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവർത്തകരാണ്.

 

Read Full Story

08:58 AM (IST) Jan 14

ബലാത്സംഗ കേസ്; വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ നടപടി, രാഹുലിന്‍റെ ഫോണുകള്‍ തുറക്കാൻ എസ്ഐടി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതി നൽകിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടി നടപടി

Read Full Story

08:29 AM (IST) Jan 14

മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ല - പ്രമോദ് നാരായണൻ എംഎൽഎ

മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് പ്രമോദ് നാരായണൻ എംഎൽഎ. ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

07:04 AM (IST) Jan 14

തൃശൂരിൽ ഇനി കൗമാര കലയുടെ മഹാപൂരം; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂരില്‍ 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും.

Read Full Story

06:45 AM (IST) Jan 14

രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും; തിരുവല്ലയിലെ ഹോട്ടലിലെത്തി തെളിവെടുപ്പ് ആരംഭിച്ചു

പാലക്കാട് ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അതേസമയം, രാഹുലിനെ ക്ലബ്‌ സെവൻ ഹോട്ടലിൽ എത്തിച്ച്  തെളിവെടുപ്പ് ആരംഭിച്ചു.

Read Full Story

05:55 AM (IST) Jan 14

നിയമസഭാ തെരഞ്ഞെടുപ്പ് - സ്ഥാനാർഥി നിർണയം വേ​ഗത്തിലാക്കാൻ കോൺ​ഗ്രസ്; എംപിമാർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കാൻ സ്ക്രീനിങ് കമ്മിറ്റി

സ്ഥാനാർഥി നിർണയം വേഗത്തിൽ തീരുമാനിക്കാൻ കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും.

Read Full Story

05:38 AM (IST) Jan 14

ശബരിമല സ്വർണക്കൊള്ള - കെ പി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.

Read Full Story

More Trending News