കെഎസ്ഇബിയിൽ ലൈൻമാനായ കാരശ്ശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ലുക്മാൻ എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട്: നാട്ടിലെ റോഡിനെ കുറിച്ച് പരാതി പറയാൻ പിഡബ്ല്യൂഡി ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചതിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കെഎസ്ഇബിയിൽ ലൈൻമാനായ കാരശ്ശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ലുക്മാൻ എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് തിരുവമ്പാടി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ലുഖ്മാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചിരുന്നു. പ്രതികാര നടപടിയാണ് സ്ഥലം മാറ്റം എന്നാണ് ലുഖ്മാൻ ആരോപിച്ചത്. ഇത് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ലുഖ്മാനുവേണ്ടി അഡ്വ. അമീൻ ഹസ്സൻ ആണ് ഹാജരായത്.



