വടകര പുതുപ്പണം സ്വദേശി പുതിയൊട്ടിൽ പ്രവീൺ ആണ് പിടിയിലായത്. പ്രവീണും സഹോദരനും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു അമ്മാവൻ. ഇതിനിടെ അമ്മിക്കല്ല് എടുത്താണ് പ്രവീൺ അമ്മാവന്റെ തലക്കടിച്ചത്

കോഴിക്കോട്: അമ്മാവനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വടകര പുതുപ്പണം സ്വദേശി പുതിയൊട്ടിൽ പ്രവീൺ ആണ് പിടിയിലായത്. പ്രവീണും സഹോദരനും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു അമ്മാവൻ. ഇതിനിടെ അമ്മിക്കല്ല് എടുത്താണ് പ്രവീൺ അമ്മാവന്റെ തലക്കടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മാവനെ വടകര ഗവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്.

YouTube video player