പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികളിറങ്ങി. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി

പാലക്കാട്: പാലക്കാട് ജനവാസ മേഖലയിൽ കരടികളിറങ്ങി. കഞ്ചിക്കോട് ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തി യതാകാമെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി. കരടികള്‍ ആക്രമണ സ്വഭാവമുള്ളതാ യിരുന്നില്ലെന്നും ഭക്ഷണം തേടി ഇറങ്ങിയതാവാമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്.

YouTube video player